Kerala Dhesham https://keraladesham.in/ Online News Portal Mon, 02 Dec 2024 18:13:17 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg Kerala Dhesham https://keraladesham.in/ 32 32 ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം https://keraladesham.in/2024/12/02/alapuzha-ksrtc-accident/ https://keraladesham.in/2024/12/02/alapuzha-ksrtc-accident/#respond Mon, 02 Dec 2024 18:13:17 +0000 https://keraladesham.in/?p=14421 ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക്

The post ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം appeared first on Kerala Dhesham.

]]>
ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം.

ആലപ്പുഴ കളർകോട് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു
അഞ്ച് എംബിബിഎസ് വിദ്യാർഥികൾക്ക് അതിദാരുണാന്ത്യം.

രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് മരിച്ചത്.

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളം വൈറ്റിലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്കാണ് കാർ ഇടിച്ചു കയറിയത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാരായ വിദ്യാർത്ഥികൾ.

7 യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നത്.

കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്.

അപകടത്തെ തുടർന്ന് ആലപ്പുഴ ദേശീയപാതയിൽ കളർകോട് ഗതാഗതക്കുണ്ടായി.

The post ആലപ്പുഴയിൽ കാറും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/02/alapuzha-ksrtc-accident/feed/ 0
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://keraladesham.in/2024/12/02/rain-school-holiday/ https://keraladesham.in/2024/12/02/rain-school-holiday/#respond Mon, 02 Dec 2024 01:11:21 +0000 https://keraladesham.in/?p=14417 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ

The post കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷണൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി ബാധകമാണ്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

 

 

ഇടുക്കിയിൽ പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെയും ന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

The post കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/02/rain-school-holiday/feed/ 0
ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴ https://keraladesham.in/2024/12/01/kerala-rain-13/ https://keraladesham.in/2024/12/01/kerala-rain-13/#respond Sun, 01 Dec 2024 03:34:13 +0000 https://keraladesham.in/?p=14415 തിരുവനന്തപുരം: ഡിസംബർ ആദ്യവാരം തുലാവർഷം അതിശക്തമാകുമെന്ന് റിപ്പോർട്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് തമിഴ്നാട്ടിൽ ആഞ്ഞടിക്കുന്ന ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

The post ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴ appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: ഡിസംബർ ആദ്യവാരം തുലാവർഷം അതിശക്തമാകുമെന്ന് റിപ്പോർട്ട്. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് തമിഴ്നാട്ടിൽ ആഞ്ഞടിക്കുന്ന ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നു മുതൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകൾക്കുള്ള ജാ​ഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

02/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

03/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

01/12/2024: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്

03/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

04/12/2024: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

The post ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/01/kerala-rain-13/feed/ 0
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു https://keraladesham.in/2024/12/01/gas-price/ https://keraladesham.in/2024/12/01/gas-price/#respond Sun, 01 Dec 2024 03:25:15 +0000 https://keraladesham.in/?p=14413 പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു.

The post പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു appeared first on Kerala Dhesham.

]]>
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു.
പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.

The post പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/01/gas-price/feed/ 0
കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം https://keraladesham.in/2024/11/02/traintime-change/ https://keraladesham.in/2024/11/02/traintime-change/#respond Sat, 02 Nov 2024 02:10:21 +0000 https://keraladesham.in/?p=14410 കോട്ടയം : കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം.കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു.നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന്

The post കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം appeared first on Kerala Dhesham.

]]>
കോട്ടയം : കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം.കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു.നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്.

കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചു.ഈ ട്രെയിനിലെ യാത്രക്കാർ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തിൽ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

The post കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/11/02/traintime-change/feed/ 0
ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. https://keraladesham.in/2024/11/01/keralapiravi-nov/ https://keraladesham.in/2024/11/01/keralapiravi-nov/#respond Fri, 01 Nov 2024 03:12:53 +0000 https://keraladesham.in/?p=14407 തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനം. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍,

The post ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനം. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.

1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരില്‍ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണില്‍ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.

The post ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ്. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/11/01/keralapiravi-nov/feed/ 0
തുലാവർഷക്കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. https://keraladesham.in/2024/11/01/rain-kerala-6/ https://keraladesham.in/2024/11/01/rain-kerala-6/#respond Fri, 01 Nov 2024 02:20:50 +0000 https://keraladesham.in/?p=14404 തിരുവനന്തപുരം: തുലാവർഷക്കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക്‌ ശേഷം ദുർബലമായ തുലാവർഷ

The post തുലാവർഷക്കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: തുലാവർഷക്കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക്‌ ശേഷം ദുർബലമായ തുലാവർഷ കാറ്റ് (കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റ് ) വരും ദിവസങ്ങളിൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ പതിയെസജീവമാകാൻ സാധ്യത. ഇടി മിന്നലോടു കൂടിയ കിഴക്കൻ മഴ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം

വളരെ കുറഞ്ഞ സമയത്തു പെട്ടെന്നുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉച്ചക്ക് ശേഷം വൈകുന്നേരത്തോടെയാണ് കൂടുതൽ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത

The post തുലാവർഷക്കാറ്റ് വീണ്ടും സജീവമാകുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/11/01/rain-kerala-6/feed/ 0
ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു https://keraladesham.in/2024/10/16/pvanvar-erumelypolice-case/ https://keraladesham.in/2024/10/16/pvanvar-erumelypolice-case/#respond Wed, 16 Oct 2024 02:15:56 +0000 https://keraladesham.in/?p=14401 എരുമേലി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ്

The post ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു appeared first on Kerala Dhesham.

]]>
എരുമേലി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ പൊലിസ് നടപടി. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പി.വി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നാണ് പരാതി.

.

The post ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/10/16/pvanvar-erumelypolice-case/feed/ 0
സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പരാതി https://keraladesham.in/2024/10/15/women-halfprice-scooter-programme-fake/ https://keraladesham.in/2024/10/15/women-halfprice-scooter-programme-fake/#respond Tue, 15 Oct 2024 05:55:27 +0000 https://keraladesham.in/?p=14398 കോട്ടയം: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പൊലി സിന്റെ റിപ്പോർട്ട്. കളമശേരിയിൽ ഓഫീസുള്ള പ്രൊഫഷണൽ സർവീസസ്

The post സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പരാതി appeared first on Kerala Dhesham.

]]>
കോട്ടയം: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പൊലി സിന്റെ റിപ്പോർട്ട്. കളമശേരിയിൽ ഓഫീസുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് സ്ഥാപനത്തിന്റെ ഉടമ ഇടുക്കി സ്വദേശി അനന്തുകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ മൂ ന്നുകോടിയോളം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. മൂവാറ്റുപുഴ പൊലി സിന്റെ അന്വേഷണ റിപ്പോർട്ട് ഡി ജിപിക്ക് കൈമാറി. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫി സിൽ നൽകിയ പരാതിയിലായി രുന്നു അന്വേഷണം.

കഴിഞ്ഞ ലോക്സഭാ തെര ഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെപി നേതാക്കളുടെ നേതൃത്വ ത്തിൽ ഇരുചക്രവാഹനങ്ങൾ സൗജന്യനിരക്കിൽ നൽകുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ് നടന്നത്. വിമൻ ഓൺ വി ൽസ് എന്നുപേരിട്ടാണ് പദ്ധതിയി ലേക്ക് പണം സമാഹരിച്ചത്. രാ ജ്യത്തെ എൻജിഒകളുടെ കൂട്ടായ്മ എന്ന് അവകാശപ്പെടുന്ന നാഷ ണൽ എൻജിഒ കോൺഫെഡറേ ഷൻ്റെ ദേശീയ കോ-ഓർഡിനേ റ്ററെന്നാണ് അനന്തുകൃഷ്ണൻ

പറഞ്ഞിരുന്നത്. കോൺഫെഡ് റേഷന്റെ ഫണ്ട് വിനിയോഗിക്കാ നുള്ള അധികാരം ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു.

50,000 രൂപ നൽകുന്നവർക്ക് ഒരുലക്ഷം രൂപയുടെ സ്‌കൂട്ടർ ലഭി ക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ പണമടച്ച കുറ ചുപേർക്ക് വാഹനം നൽകി. ഇത് വിശ്വാസ്യത നൽകി. പിന്നീട് പണ മടച്ച നൂറുകണക്കിന് യുവതികൾ ക്ക് സ്കൂ‌ട്ടർ ലഭിച്ചില്ല. അടച്ച പണ വും നഷ്‌ടമായി.

പണം കൈപ്പറ്റിയിരുന്ന എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇയ്യാ ട്ടിൽമുക്ക് ശാഖയിൽ അനന്തകൃഷ് ണൻ ആരംഭിച്ച രണ്ട് അക്കൗണ്ടു കൾ പൊലീസ് മരവിപ്പിച്ചു. അന ന്തുകൃഷ്ണന്റെ ഉടമസ്ഥതയിലു ള്ള സോഷ്യൽബി വെൻചേഴ്സ‌്, പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് എന്നീ സ്ഥാപ നങ്ങളുടെ പേരിലാണ് അക്കൗ ണ്ട്. 400 കോടിയോളം രൂപയുടെ ഇടപാട് അക്കൗണ്ടുകളിലൂടെ നട ന്നതായി കണ്ടെത്തി.

അനന്തുകൃഷ്ണൻ കോ- ഓർ ഡിനേറ്ററാണെന്ന് അവകാശപ്പെ ടുന്ന നാഷണൽ എൻജിഒ കോ ൺഫെഡറേഷൻ്റെ വെബ്സൈ റ്റിൽ ബിജെപി നേതാക്കൾ സം ഘടിപ്പിച്ച വാഹനവിതരണ പരി പാടിയുടെ ചിത്രങ്ങളും മാധ്യമവാ ർത്തകളും നൽകിയിട്ടുണ്ട്.

The post സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെ യ്‌ത് ഇടുക്കി സ്വദേശി 400 കോടി യോളം രൂപ തട്ടിയതായി പരാതി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/10/15/women-halfprice-scooter-programme-fake/feed/ 0
കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ https://keraladesham.in/2024/10/06/kanamala-forest-arrest/ https://keraladesham.in/2024/10/06/kanamala-forest-arrest/#respond Sun, 06 Oct 2024 03:09:33 +0000 https://keraladesham.in/?p=14395 കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കണമല: എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

The post കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കണമല: എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പമ്ബ എഴുകുമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മുകേഷ് അറിയിച്ചു. എയ്ഞ്ചല്‍വാലി വെച്ചൂപടിഞ്ഞാറേതില്‍ മജോ ആണ് അറസ്റ്റിലായത്.

എയ്ഞ്ചല്‍വാലി പള്ളിപ്പടിക്കു സമീപം റബർത്തോട്ടത്തില്‍നിന്നും സമീപത്തെ വനത്തില്‍നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ട് മ്ലാവുകളുടെ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്‌ടങ്ങളില്‍ നിന്നു വെടിയുണ്ടയുടെ ഭാഗങ്ങള്‍ ലഭിക്കുകയും മ്ലാവുകള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്. മ്ലാവുകളുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടയുടെ ഭാഗങ്ങള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് നല്‍കിയെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

The post കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/10/06/kanamala-forest-arrest/feed/ 0