വീഡിയോ Archives - Kerala Dhesham https://keraladesham.in/category/video/ Online News Portal Fri, 08 Sep 2023 02:50:46 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg വീഡിയോ Archives - Kerala Dhesham https://keraladesham.in/category/video/ 32 32 പുതുപ്പള്ളി    ഉപ തിരഞ്ഞെടുപ്പ്     വോട്ടെണ്ണൽ തൽസമയം  https://keraladesham.in/2023/09/08/puthuppally-election-result/ https://keraladesham.in/2023/09/08/puthuppally-election-result/#respond Fri, 08 Sep 2023 02:50:06 +0000 https://keraladesham.in/?p=12841 പുതുപ്പള്ളി    ഉപ തിരഞ്ഞെടുപ്പ്     വോട്ടെണ്ണൽ തൽസമയം  

The post പുതുപ്പള്ളി    ഉപ തിരഞ്ഞെടുപ്പ്     വോട്ടെണ്ണൽ തൽസമയം  appeared first on Kerala Dhesham.

]]>
പുതുപ്പള്ളി    ഉപ തിരഞ്ഞെടുപ്പ്     വോട്ടെണ്ണൽ തൽസമയം

 

The post പുതുപ്പള്ളി    ഉപ തിരഞ്ഞെടുപ്പ്     വോട്ടെണ്ണൽ തൽസമയം  appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/08/puthuppally-election-result/feed/ 0
മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി https://keraladesham.in/2023/08/08/siddique-death/ https://keraladesham.in/2023/08/08/siddique-death/#respond Tue, 08 Aug 2023 15:59:29 +0000 https://keraladesham.in/?p=12500 മലയാളിയുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

The post മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി appeared first on Kerala Dhesham.

]]>
മലയാളിയുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയും, ആരോഗ്യ നില വഷളാവുകയും ചെയ്തു. പിന്നീട് എക്‌മോ സഹായത്തോടെ വെന്റിലേറ്ററില്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.

 

1954 ഓഗസ്റ്റ് ഒന്നിന് ഇസ്മയില്‍ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാരംഗത്തേയ്ക്ക് എത്തുന്നത്. ലാലിനൊപ്പമുള്ള സിദ്ദിഖിന്റെ പ്രകടനം കണ്ട സംവിധായകന്‍ ഫാസില്‍ അദ്ദേഹത്തെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ കഥയൊരുക്കി സിനിമയില്‍ രംഗപ്രവേശനം നടത്തി. തുടര്‍ന്ന് നാടോടിക്കാറ്റിനും കഥയൊരുക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സഹസംവിധായകനായത്. ലാലിനൊപ്പം ചേര്‍ന്ന് റാംജി റാവു സ്പീക്കിംഗ് ഒരുക്കി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. ലാലിനൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി. തുടര്‍ന്ന് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങള്‍ ലാലിനൊപ്പം ചേര്‍ന്ന് ഒരുക്കി. മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2001 ല്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പൊരുക്കി തമിഴ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് എങ്കള്‍ അണ്ണ, സാധു മിരണ്ട, കാവലന്‍, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ തമിഴ് ചിത്രങ്ങളും സിദ്ദിഖില്‍ നിന്ന് പിറവികൊണ്ടു. ബോഡി ഗാര്‍ഡിന്റെ ഹിന്ദി പതിപ്പൊരുക്കി ഹിന്ദിയിലും തരംഗം സൃഷ്ടിച്ചു സിദ്ദിഖ്. മലയാള സിനിമാ ചരിത്രത്തില്‍ ഒരു പിടി ഹിറ്റുകള്‍ അവശേഷിച്ചാണ് പ്രിയ സംവിധായകന്‍ വിട പറയുന്നത്.

The post മലയാളികളുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/08/siddique-death/feed/ 0
കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. https://keraladesham.in/2023/07/07/wildelaphant-attack-selfi/ https://keraladesham.in/2023/07/07/wildelaphant-attack-selfi/#respond Fri, 07 Jul 2023 12:22:31 +0000 https://keraladesham.in/?p=12042 കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംഖേര്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ്

The post കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. appeared first on Kerala Dhesham.

]]>
കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംഖേര്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കാടിന് നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് യുവാക്കള്‍ ആനക്കൂട്ടത്തെ റോഡില്‍ കണ്ടത്. ഉടന്‍ തന്നെ മൂവര്‍ സംഘം ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനെത്തി. ആദ്യം ആനക്കൂട്ടം അനങ്ങാതെ നിന്നു. പിന്നാലെ ആനക്കൂട്ടം പ്രകോപിതരാകുകയും യുവാക്കളെ ആക്രമിക്കാനൊരുങ്ങുകയുമായിരുന്നു.

 

ആനക്കൂട്ടം പിന്നാലെ എത്തിയതോടെ യുവാക്കള്‍ ജീവനുംകൊണ്ടോടി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ റോഡില്‍ വീഴുന്നുമുണ്ട്. കണ്ടുനിന്നവര്‍ ബഹളംവെച്ചപ്പോള്‍ കാട്ടാനക്കൂട്ടം ഒരു നിമിഷം നിന്നെങ്കിലും വീണ്ടും മുന്നോട്ട് പായുകയായിരുന്നു.

The post കാട്ടാനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ ആനക്കൂട്ടം വിരട്ടിയോടിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/07/wildelaphant-attack-selfi/feed/ 0
ദേശാഭിമാനിയും ഡിവൈഎഫ്ഐയും ഞെട്ടുന്നു; പ്രതികരണവുമായി ഹരിത നേതാവ് https://keraladesham.in/2023/06/24/anti-social-elementlike-capt/ https://keraladesham.in/2023/06/24/anti-social-elementlike-capt/#respond Sat, 24 Jun 2023 06:25:21 +0000 https://keraladesham.in/?p=11744 യുട്യൂബര്‍ തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ. കെ തെഹാനി. തൊപ്പിയെ പോലുള്ള സാമൂഹിക വിരുദ്ധര്‍, സദാചാര- ധാര്‍മിക സംസ്‌കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം-എസ്എഫ്‌ഐ സംഘങ്ങളുടെ

The post ദേശാഭിമാനിയും ഡിവൈഎഫ്ഐയും ഞെട്ടുന്നു; പ്രതികരണവുമായി ഹരിത നേതാവ് appeared first on Kerala Dhesham.

]]>
യുട്യൂബര്‍ തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഹരിത നേതാവ് അഡ്വ. കെ തെഹാനി. തൊപ്പിയെ പോലുള്ള സാമൂഹിക വിരുദ്ധര്‍, സദാചാര- ധാര്‍മിക സംസ്‌കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം-എസ്എഫ്‌ഐ സംഘങ്ങളുടെ കൂടി ഉത്പന്നമാണെന്ന് എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി പ്രതികരിച്ചു. തൊപ്പിയുടെ അശ്ലീല സംഭാഷണം ചൂടുള്ള ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ മുതല്‍ ദേശാഭിമാനി വരെ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലിബറല്‍ സംഘങ്ങള്‍ അശ്ലീലം എന്നതിന്റെ മാനദണ്ഡം എന്താണെന്ന് ചോദിച്ചാണ് തൊപ്പിയുടെ അശ്ലീലത്തെ വിമര്‍ശിക്കുന്നവരെ നേരിടുന്നത്. ഇതേ ചോദ്യമാണ് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്‌ഐ ചോദിച്ചുകൊണ്ടിരിക്കുന്നും തെഹാനി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കാംപസുകളില്‍ അശ്ലീല പോസ്റ്ററുകളും ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുടെ ബോര്‍ഡുകളും സ്ഥാപിച്ചത് എസ്എഫ്‌ഐ അല്ലേ? നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍? നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്നതായിരുന്നു എസ്എഫ്‌ഐക്കാരുടെ ചോദ്യം. എന്നാല്‍ തൊപ്പിയും തൊപ്പിയുടെ സംരക്ഷകരും ഈ ചോദ്യം തന്നെയാണ് ഇപ്പോള്‍ ചോദിക്കുന്നതെന്നും തെഹാനി വിമര്‍ശിച്ചു.

തൊപ്പിയെപ്പോലുള്ളവര്‍ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില്‍ തോന്നുന്നത് പറയിപ്പിക്കുവാനും കഴിയുന്നത് എസ്എഫ്‌ഐ കൂടി നിര്‍മിച്ച ഇക്കോ സിസ്റ്റത്തിലാണെന്നും തെഹാനി ചൂണ്ടിക്കാട്ടി.

The post ദേശാഭിമാനിയും ഡിവൈഎഫ്ഐയും ഞെട്ടുന്നു; പ്രതികരണവുമായി ഹരിത നേതാവ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/24/anti-social-elementlike-capt/feed/ 0
അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..: ഷുക്കൂര്‍ വക്കീല്‍ https://keraladesham.in/2023/06/20/shukkurvakkel-against-youtuberthoppi/ https://keraladesham.in/2023/06/20/shukkurvakkel-against-youtuberthoppi/#respond Tue, 20 Jun 2023 06:46:28 +0000 https://keraladesham.in/?p=11523 ‘തൊപ്പി’ എന്ന യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷൂക്കൂര്‍. തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ എത്തിയിരുന്നു. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്

The post അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..: ഷുക്കൂര്‍ വക്കീല്‍ appeared first on Kerala Dhesham.

]]>
‘തൊപ്പി’ എന്ന യൂട്യൂബര്‍ക്കെതിരെ പ്രതികരിച്ച് നടനും അഭിഭാഷകനുമായ ഷൂക്കൂര്‍. തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ എത്തിയിരുന്നു. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇയാള്‍ അഭിനയിക്കുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്.

ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്:

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്‌കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ? ഫോളോ ചെയ്യുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.

അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ Search ചെയ്തപ്പോള്‍ 690 K Subscribers. Instaയില്‍ 757 K followers. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍. രാവിലെ പത്താം ക്ലാസുകാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു.

അവള്‍ ഫോളോ ചെയ്യുന്നില്ല, ക്ലാസിലെ ചില ആണ്‍ കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത്. ‘ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ?’ ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ് ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത്! തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.

The post അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ..: ഷുക്കൂര്‍ വക്കീല്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/20/shukkurvakkel-against-youtuberthoppi/feed/ 0