ഫുഡ് & ഹെൽത്ത് Archives - Kerala Dhesham https://keraladesham.in/category/travel/food-health/ Online News Portal Sat, 11 May 2024 06:57:22 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ഫുഡ് & ഹെൽത്ത് Archives - Kerala Dhesham https://keraladesham.in/category/travel/food-health/ 32 32 മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികള്‍ അറിയാം https://keraladesham.in/2024/05/11/mango-qualitycheck/ https://keraladesham.in/2024/05/11/mango-qualitycheck/#respond Sat, 11 May 2024 06:57:22 +0000 https://keraladesham.in/?p=14029 പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സീസൺ ആണ് ഇപ്പോൾ. നീലൻ, പ്രിയൂർ, ചേലൻ, സിന്ദൂർ അങ്ങനെ അങ്ങനെ വിവിധയിനം മാങ്ങകൾ ഇപ്പോൾ മാർക്കറ്റ് ലഭ്യമാണ്. വേനലിൽ ശരീരത്തിന് തണുപ്പ്

The post മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികള്‍ അറിയാം appeared first on Kerala Dhesham.

]]>
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സീസൺ ആണ് ഇപ്പോൾ. നീലൻ, പ്രിയൂർ, ചേലൻ, സിന്ദൂർ അങ്ങനെ അങ്ങനെ വിവിധയിനം മാങ്ങകൾ ഇപ്പോൾ മാർക്കറ്റ് ലഭ്യമാണ്. വേനലിൽ ശരീരത്തിന് തണുപ്പ് നൽകാൻ മാമ്പഴത്തെ കൂടെ കൂട്ടുന്നവർ കുറച്ചൊന്നുമല്ല. എന്നാൽ മാർക്കറ്റിൽ ലഭിക്കുന്ന മാങ്ങകളിലേറെയും കൃത്രിമമായി പഴുപ്പിച്ചവയാണ്. പഴുത്ത മാങ്ങകൾക്ക് ആവശ്യക്കാർ ഏറിയതോടെ കൃത്രിമ വഴിയിൽ പഴുപ്പിച്ച് മാമ്പഴങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. പഴങ്ങൾ പാകമാകുന്നത് വേഗത്തിലാക്കാൻ രാസവസ്തുക്കളോ കൃത്രിമ രീതികളോ  ഉപയോഗിക്കുന്നതിനാണ് കൃത്രിമമായി പഴുപ്പിക്കൽ എന്ന് പറയുന്നത്. പറിച്ചെടുത്ത മാമ്പഴങ്ങൾ പഴുപ്പിക്കുന്നതിനായി വൈക്കോലിനിടയിൽ വച്ച് പഴുപ്പിക്കുന്നതടക്കം പ്രകൃതിദത്തമായ മാർഗങ്ങൾ ഏറെയുണ്ടെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്. കാൽസ്യം കാർബണേറ്റ് അടക്കം രാസവസ്തുക്കൾ ഉപയോഗിച്ചാണ് മാമ്പഴങ്ങൾ പഴുപ്പിക്കുന്നത്. ഇത് പുറത്ത് വിടുന്ന അസറ്റിലീൻ വാതകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികളാണ് നമ്മൾ പരിചയപ്പെടുന്നത്.

 

ഫ്ലോട്ടിങ് ടെസ്റ്റ്‌ നിങ്ങളുടെ കയ്യിലുള്ള മാമ്പഴം വെള്ളത്തിൽ ഇട്ടു നോക്കുക എന്നതാണ് ആദ്യ വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആണെങ്കിൽ അവ പൊങ്ങി നിൽക്കുമെന്നും പ്രകൃതിദത്തമായ പഴമാണെങ്കിൽ അവ വെള്ളത്തിൽ താഴ്ന്നു നിൽക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഈ പരിശോധനയ്ക്ക് ചെറിയ പരിധിയും ഉണ്ട്. കാരണം ചിലയിനം മാങ്ങകൾ സാന്ദ്രത കുറഞ്ഞതും വെള്ളത്തിൽ പൊങ്ങി നിൽക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ റീ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

മാമ്പഴത്തിന്റെ തൊലി പരിശോധിക്കുക മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നത് അതിന്റെ തൊലി പരിശോധിക്കുകയാണ് മറ്റൊരു വഴി. കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾക്ക് എല്ലായിടത്തും കടുത്ത നിറമായിരിക്കും. കടും മഞ്ഞ, കടും ഓറഞ്ച് നിറത്തിൽ കാണുന്ന മാമ്പഴങ്ങൾ കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. അതുപോലെ ചില അവസരങ്ങളിൽ പഴുപ്പിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ തിളക്കവും തൊലിയിൽ നമുക്ക് കണ്ടുപിടിക്കാൻ പറ്റും.

മാമ്പഴത്തിന്റെ ഗന്ധം പരിശോധിക്കുക മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയുന്നതിനുള്ള മറ്റൊരു മാർഗമാണ് അതിന്റെ ഗന്ധം പരിശോധിക്കുക എന്നത്. സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങൾക്ക് മാങ്ങയുടെ മണം തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയിൽ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

 

കട്ടി പരിശോധിക്കുക കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങളിൽ കോശ ഭിത്തിയുടെ തകർച്ച കാരണം അതിന്റെ തൊലിയുടെയും മറ്റും ദൃഢത നഷ്ടപ്പെട്ടതായി കാണാം. അതുകൊണ്ടുതന്നെ തൊലി ആവശ്യത്തിലധികം നേർത്തതാണോ എന്ന് പരിശോധിച്ചും നമുക്ക് ഇത്തരം മാമ്പഴങ്ങളെ തിരിച്ചറിയാവുന്നതാണ്.

The post മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കുന്നതിനുള്ള ചില നുറുങ്ങു വഴികള്‍ അറിയാം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/11/mango-qualitycheck/feed/ 0
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം https://keraladesham.in/2023/11/27/kerala-distrcts-threedistricts-feveralerts/ https://keraladesham.in/2023/11/27/kerala-distrcts-threedistricts-feveralerts/#respond Mon, 27 Nov 2023 13:03:36 +0000 https://keraladesham.in/?p=13132 തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. പകര്‍ച്ച പനി പ്രതിരോധിക്കാന്‍

The post സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം. പകര്‍ച്ച പനി പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം. ഈ ജില്ലകളിലെ നഗരപരിധികളിലും തീരമേഖലകളിലും ഡങ്കിപ്പനി വ്യാപനം രൂക്ഷമെന്നാണ് വിലയിരുത്തല്‍. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്ത് 86 പേര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്

The post സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/27/kerala-distrcts-threedistricts-feveralerts/feed/ 0
മുടികൊഴിച്ചിലാണോ പ്രശ്‌നം? മുട്ടയുണ്ടെങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട https://keraladesham.in/2023/08/20/hairloss-problem-solved/ https://keraladesham.in/2023/08/20/hairloss-problem-solved/#respond Sun, 20 Aug 2023 07:16:07 +0000 https://keraladesham.in/?p=12645 മുടികൊഴിച്ചില്‍ മാറാനായി പല തരത്തിലുള്ള ഷാമ്പൂകളും ക്രീമുകളുമൊക്കെ പരീക്ഷിച്ചവരാണ് നമ്മളില്‍ പലരും. എങ്കിലും മുടികൊഴിച്ചില്‍ പൂര്‍ണമായും മാറാറില്ല. എന്നാല്‍ മുട്ടയും ഒലീവ് ഓയിലുമുണ്ടെങ്കില്‍ മുടികൊഴിച്ചാല്‍ എളുപ്പം മാറ്റാന്‍

The post മുടികൊഴിച്ചിലാണോ പ്രശ്‌നം? മുട്ടയുണ്ടെങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട appeared first on Kerala Dhesham.

]]>
മുടികൊഴിച്ചില്‍ മാറാനായി പല തരത്തിലുള്ള ഷാമ്പൂകളും ക്രീമുകളുമൊക്കെ പരീക്ഷിച്ചവരാണ് നമ്മളില്‍ പലരും. എങ്കിലും മുടികൊഴിച്ചില്‍ പൂര്‍ണമായും മാറാറില്ല. എന്നാല്‍ മുട്ടയും ഒലീവ് ഓയിലുമുണ്ടെങ്കില്‍ മുടികൊഴിച്ചാല്‍ എളുപ്പം മാറ്റാന്‍ കഴിയും

മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട

ഉപയോഗിക്കേണ്ട രീതി

ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക.

ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക.

ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി.

ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം.

വളരെ ‘സ്മൂത്ത്’ ആകുന്നത് വരെയും ഇളക്കുക.

ഈ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.

മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം.

മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക.

ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയുക

( ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ) 

The post മുടികൊഴിച്ചിലാണോ പ്രശ്‌നം? മുട്ടയുണ്ടെങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/20/hairloss-problem-solved/feed/ 0
സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം; കൈപൊള്ളിച്ച് മീനും , ചിക്കനും,തീവിലയുമായി പച്ചക്കറികൾ, പഴവിപണിയും തൊട്ടാൽ പൊള്ളും https://keraladesham.in/2023/06/14/hugeprice-hikefor-vegetables-fishandchicken/ https://keraladesham.in/2023/06/14/hugeprice-hikefor-vegetables-fishandchicken/#respond Wed, 14 Jun 2023 10:39:32 +0000 https://keraladesham.in/?p=11296 സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കനു പിറകെ പച്ചക്കറിയുടേയും മീനിന്റേയുമെല്ലാം വില കുതിച്ച് കയറുകയാണ്. നിത്യപയോഗ സാധനങ്ങളിൽപ്പെടുന്ന പല പച്ചക്കറികളുടേയും വില ഇതിനോടകം നൂറുകടന്നിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ

The post സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം; കൈപൊള്ളിച്ച് മീനും , ചിക്കനും,തീവിലയുമായി പച്ചക്കറികൾ, പഴവിപണിയും തൊട്ടാൽ പൊള്ളും appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കനു പിറകെ പച്ചക്കറിയുടേയും മീനിന്റേയുമെല്ലാം വില കുതിച്ച് കയറുകയാണ്. നിത്യപയോഗ സാധനങ്ങളിൽപ്പെടുന്ന പല പച്ചക്കറികളുടേയും വില ഇതിനോടകം നൂറുകടന്നിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം എന്നാണ് വിലയിരുത്തൽ.

വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം.

ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയാകട്ടെ 130 ൽ എത്തിനിൽക്കുന്നു. ഇഞ്ചി വില കിലോ 180 ലാണ്. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. 20 ൽ തന്നെ നിൽക്കുന്ന സവാള വിലയാണ് ഏക ആശ്വാസം.

ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴങ്ങൾക്കും വിലകൂടിയിട്ടുണ്ട്. ബ്രോയിലർ കോഴിയുടെ കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധം വരെ ഉയർന്നുകഴിഞ്ഞിരിക്കുന്നു.

The post സാധാരണക്കാരുടെ നടുവൊടിച്ച് വിലക്കയറ്റം; കൈപൊള്ളിച്ച് മീനും , ചിക്കനും,തീവിലയുമായി പച്ചക്കറികൾ, പഴവിപണിയും തൊട്ടാൽ പൊള്ളും appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/14/hugeprice-hikefor-vegetables-fishandchicken/feed/ 0
ശരിയായ ഉറക്കം ലഭിക്കുന്നില്ലേ ? തള്ളിക്കളയരുത്, ഹൃദയാഘാത സാധ്യത വര്‍ധിക്കാം; പഠനം https://keraladesham.in/2023/04/12/sleep-bodyeffect/ https://keraladesham.in/2023/04/12/sleep-bodyeffect/#respond Wed, 12 Apr 2023 09:10:07 +0000 https://keraladesham.in/?p=10329 നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഇന്നത്തെക്കാലത്ത് പലര്‍ക്കും ഉറക്കമില്ലായ്മയുടെ പ്രശ്‌നം ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യാം. ഇപ്പോളിതാ

The post ശരിയായ ഉറക്കം ലഭിക്കുന്നില്ലേ ? തള്ളിക്കളയരുത്, ഹൃദയാഘാത സാധ്യത വര്‍ധിക്കാം; പഠനം appeared first on Kerala Dhesham.

]]>
നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. എന്നാല്‍ ഇന്നത്തെക്കാലത്ത് പലര്‍ക്കും ഉറക്കമില്ലായ്മയുടെ പ്രശ്‌നം ഉണ്ട്. ഇത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യാം. ഇപ്പോളിതാ ഉറക്കവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന ഒരു പഠനമാണ് ശ്രദ്ധേയമാകുന്നത്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഉറക്കം നമ്മുടെ ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഒരു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഉറക്കം നല്ലതല്ലെങ്കില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിച്ചേക്കാം.

അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉറക്ക പ്രശ്നങ്ങളുളള ആളുകള്‍ക്ക് ഹൃദയാഘാത സാധ്യതയുണ്ടാകാം. ഈ പഠനമനുസരിച്ച് കൂടുതല്‍ സമയം ഉറങ്ങുന്നതും കുറച്ച് സമയം ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതല്ല.ഉറക്കത്തിന് പ്രശ്‌നങ്ങളുളള ആളുകള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ഉറക്ക പ്രശ്നങ്ങളും ഹൃദയാരോഗ്യവും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.

അതായത്, സമാധാനപരമായി ഉറങ്ങുന്നവരെ അപേക്ഷിച്ച്, ഉറക്ക പ്രശ്നങ്ങളുളള ആളുകളുടെ ഹൃദയം കൂടുതല്‍ അപകടത്തിലായേക്കാം. ഈ പഠനത്തിന്റെ ഭാഗമായി, ശരാശരി 62 വയസ്സുള്ള നാലായിരത്തി അഞ്ഞൂറോളം ആളുകളുടെ ഉറക്ക രീതി പഠനവിധേയമാക്കി. അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്കോ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലോ ആണ് കൂടുതല്‍ ഹൃദയാഘാതം സംഭവിക്കുന്നതെന്നും ഈ പഠനത്തില്‍ വ്യക്തമാക്കുന്നു.ഏഴു മണിക്കൂര്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത കുറവാണെന്നും പഠനം പറയുന്നു.

The post ശരിയായ ഉറക്കം ലഭിക്കുന്നില്ലേ ? തള്ളിക്കളയരുത്, ഹൃദയാഘാത സാധ്യത വര്‍ധിക്കാം; പഠനം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/04/12/sleep-bodyeffect/feed/ 0
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു https://keraladesham.in/2023/04/07/covid-case/ https://keraladesham.in/2023/04/07/covid-case/#respond Fri, 07 Apr 2023 07:10:23 +0000 https://keraladesham.in/?p=10299 രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍

The post രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു appeared first on Kerala Dhesham.

]]>
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് 14 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,943 ആണ്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി അധ്യക്ഷത വഹിക്കും. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആകെ 1,78,533 പരിശോധനകള്‍ നടത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,334 ഡോസ് വാക്‌സിനുകള്‍ നല്‍കി. 2021 ജനുവരി 16-ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷന്‍ ഡ്രൈവ് മുതല്‍ ഇതുവരെ 2,20,66,20,700 വാക്സിനുകള്‍ കുത്തിവച്ചിട്ടുണ്ട്. 265 പുതിയ കേസുകളോടെ, ഡല്‍ഹിയില്‍ 2,060 സജീവ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ ആകെ 3,987 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

The post രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച 6050 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/04/07/covid-case/feed/ 0
ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍.വിതരണം ഹൈക്കോടതി തടഞ്ഞു https://keraladesham.in/2023/01/11/aravana-distribution-ban/ https://keraladesham.in/2023/01/11/aravana-distribution-ban/#respond Wed, 11 Jan 2023 12:30:08 +0000 https://keraladesham.in/?p=8925 പത്തനംതിട്ട: ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് അരവണ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി

The post ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍.വിതരണം ഹൈക്കോടതി തടഞ്ഞു appeared first on Kerala Dhesham.

]]>
പത്തനംതിട്ട: ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് അരവണ വിതരണം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ള അരവണപ്പായസം സീല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ദേവസ്വം ബോര്‍ഡിന് ഏലക്കയില്ലാതെ അരവണ ഉണ്ടാക്കി വിതരണം ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ അളവില്‍ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. സ്‌പൈസസ് ബോര്‍ഡിലാണ് പരിശോധന നടന്നത്. പതിന്നാലിനം കീടനാശിനികളുടെ അനുവദനീയമായതിലുമധികം അളവില്‍ ഈ ഏലക്കയിലുണ്ടായിരുന്നു. കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
എഫ്.എസ്.എസ്.എ.ഐ.യുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഈ ഏലക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കുന്നുണ്ടോ എന്നും എത്ര അരവണ സ്‌റ്റോക്കുണ്ടെന്നും കോടതി നേരത്തേ ചോദിച്ചിരുന്നു. ആറു ലക്ഷത്തോളം ടിന്‍ അരവണ ശബരിമലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഇതിന് മറുപടി അറിയിച്ചു. തുടര്‍ന്ന് ഇവ ഇനി വിതരണം ചെയ്യരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തീര്‍ഥാടകരുടെ താത്പര്യം സംരക്ഷിക്കണമെന്നും ഭക്ഷ്യസുരക്ഷ പ്രധാനമാണെന്നും കോടതി പറഞ്ഞു.
ഇതോടെ മകര വിളക്ക് തീര്‍ഥാടന സമയത്ത് അരവണ വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. ഇനി പുതിയ അരവണ ഉത്പാദിപ്പിച്ച ശേഷംമാത്രമേ തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യൂ. നാളെ മുതലായിരിക്കും ഏലക്കയില്ലാത്ത പുതിയ അരവണപ്പായസം നല്‍കുക

The post ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന് കണ്ടെത്തല്‍.വിതരണം ഹൈക്കോടതി തടഞ്ഞു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/01/11/aravana-distribution-ban/feed/ 0
ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം, അര്‍ബുദ സാദ്ധ്യത ഇത് പരമാവധി കുറയ്ക്കും. https://keraladesham.in/2022/09/24/the-best-fruit-in-the-world/ https://keraladesham.in/2022/09/24/the-best-fruit-in-the-world/#respond Sat, 24 Sep 2022 05:24:22 +0000 https://keraladesham.in/?p=5512 ദുരിയാന്‍ എന്ന പഴവർഗ്ഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പഴങ്ങളുടെ രാജാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ഒരു പഴവര്‍ഗമാണ് ദുരിയാന്‍. സ്വദേശിയല്ല വിദേശിയാണ് കക്ഷി.

The post ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം, അര്‍ബുദ സാദ്ധ്യത ഇത് പരമാവധി കുറയ്ക്കും. appeared first on Kerala Dhesham.

]]>

ദുരിയാന്‍ എന്ന പഴവർഗ്ഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പഴങ്ങളുടെ രാജാവ് എന്നിങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ഒരു പഴവര്‍ഗമാണ് ദുരിയാന്‍. സ്വദേശിയല്ല വിദേശിയാണ് കക്ഷി. പക്ഷേ, ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പലയിടത്തും കൃഷിചെയ്യുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നമ്മുടെ ആഞ്ഞിലിച്ചക്കയാണോ എന്ന് തോന്നിപ്പോകും. അതുപോലെ നീണ്ട മുളളുകളുടെ ആവരണം ഇവയ്ക്കുണ്ട്. ‘ദുരി’ എന്ന മലയന്‍ പദത്തിന്റെ അര്‍ത്ഥം മുള്ള് എന്നാണ്. മുള്ളുനിറഞ്ഞ പഴം പുറംതോടുള്ളതുകൊണ്ടാണ് ദുരിയാന്‍ പഴം എന്ന പേരുവന്നത്.

മലേഷ്യയിലും ഇന്‍ഡോനേഷ്യയിലുമായാണ് ജനനം. ഒരു പഴത്തിന് ഏതാണ്ട് മൂന്നുകിലോയോളം ഭാരമുണ്ടാവും. പഴത്തിന്റെ തോടുപൊളിച്ചാല്‍ അനന്യസാധാരണമായ രൂക്ഷ ഗന്ധം ഉണ്ടാവും. ചിലര്‍ക്ക് ഇത് ഇഷ്ടമാണെങ്കില്‍ മറ്റുചിലര്‍ക്ക് അസഹനീയമാണ്. പക്ഷേ രുചി എല്ലാവരെയും ഞെട്ടിപ്പിക്കും. ഒരിക്കലെങ്കിലും ഈ പഴത്തിന്റെ സ്വാദ് അറിഞ്ഞവര്‍ ജീവിതത്തിലൊരിക്കലും അത് മറക്കില്ല. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലും നന്നായി വളരും. നന്നായി പരിചരിച്ചാല്‍ ഒരുമരത്തില്‍ നിന്ന് ഒരുതവണ നാനൂറിലധികം പഴങ്ങള്‍ കിട്ടും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ഉള്ള മണ്ണാണെങ്കില്‍ വിളവും അതിനനുസരിച്ച്‌ കൂടും.

വിത്തുകള്‍ വളരെ എളുപ്പത്തില്‍ മുളപ്പിച്ചെടുക്കാമെങ്കിലും കൃഷിക്ക് തൈകള്‍ ഉണ്ടാക്കാന്‍ ഈ രീതി നന്നല്ല. കായ്ക്കാന്‍ കാലതാമസം നേരിടും എന്നതും മാതൃസസ്യത്തിന്റെ ഗുണങ്ങള്‍ ഉണ്ടാവില്ല എന്നതുമാണ് കാരണം. അതിനാല്‍ ഒട്ടുതൈകളാണ് കൃഷിക്ക് നല്‍കിയത്. കൃഷിചെയ്യാനുള്ള സ്ഥലം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് ആവശ്യമുളള വലിപ്പത്തില്‍ കുഴികളെടുക്കുക. ഈ കുഴികള്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് മൂടുക. ഇതില്‍ പിള്ളക്കുഴികളെടുത്താണ് തൈകള്‍ നടേണ്ടത്. മികച്ച പരിചരണം നല്‍കുകയാണെങ്കില്‍ നാലോ അഞ്ചോ വര്‍ഷം കഴിയുമ്ബോള്‍ കായ്ച്ചുതുടങ്ങും. മ‌രങ്ങള്‍ ഒരുപാട് ഉയരത്തില്‍ വളരാന്‍ അനുവദിക്കാതെ പ്രൂണ്‍ചെയ്യാന്‍ ശ്രദ്ധിക്കണം. എണ്‍പതുമുതല്‍ 150 വര്‍ഷം വരെയാണ് ഒരുമരത്തിന്റെ ആയുസ്. ഇത്രയും നാള്‍ മികച്ച രീതിയില്‍ വിളവും നല്‍കും.

ഒഴു പഴത്തില്‍ പത്തുമുതല്‍ നാല്‍പ്പതുവരെ ചുളകള്‍ ഉണ്ടാവും. പഴങ്ങള്‍ ) മരത്തില്‍ നിന്നുതന്നെ വിളഞ്ഞുപഴുക്കുന്നതാണ് ഏറെ നന്ന്. മരത്തില്‍ നിന്ന് പറിച്ചെടുത്താലും അഞ്ചുദിവസത്തോളം കേടുകൂടാതിരിക്കും. വിളവെടുപ്പ് നടത്തിയാലുടന്‍ വീണ്ടും വളപ്രയോഗം നടത്തണം. അടുത്തവണ കൂടുതല്‍ വിളവുകിട്ടാന്‍ ഇത് ഉപകരിക്കും. എല്ലുപൊടിയും ചാണക്കപ്പൊടിയുമാണ് മികച്ച വളം. രാസവളങ്ങള്‍ കഴിവതും ഒഴിവാക്കുക.

ഐസ്‌ക്രീം, ബിസ്‌കറ്റ്, കേക്ക്, മില്‍ക്ക് ഷേക്ക് തുടങ്ങിയവ തയ്യാറാക്കാനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഏത് സീസണിലും ആവശ്യക്കാരുള്ളതിനാല്‍ മികച്ച വില എപ്പോഴും ഉറപ്പ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ കണ്‍കണ്ട ഔഷധമാണ് ദുരിയാന്‍. കഫക്കെട്ട് ഒഴിവാക്കാനും പേശികളുടെ പുനര്‍ നിര്‍മ്മാണത്തിനും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ക്ഷീണം അകറ്റാന്‍ കഴിവുള്ള ദുരിയാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. 100 ശതമാനവും കൊളസ്ട്രോള്‍ വിമുക്തമാണ്. ധാരാളം അന്നജമുള്ളതിനാല്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നു. നാരുകളും ധാരാളമുണ്ട്. വന്‍കുടലിലെ അര്‍ബുദസാദ്ധ്യത ഇത് പരമാവധി കുറയ്ക്കും.

  1. ശരീരത്തിലെ സീറോടോണിന്‍ നില ഉയര്‍ത്തുന്നതു വഴി ശാരീരിക സ്വാസ്ഥ്യം നല്‍കുന്നു. ക്ഷീണം അകറ്റുന്നു. സ്‌ന്തോഷം പ്രദാനം ചെയ്യുന്നു.
  2. പേശീ നിര്‍മാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.
  3. വാര്‍ധക്യസഹജമായ അവസ്ഥകള്‍ കുറയ്ക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു
  4. ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുന്നു
  5. രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു
  6. മൃദുമാംസം ധാരാളം ഉള്ളതിനാല്‍ പേശീനിര്‍മാണത്തിന് സഹായിക്കുന്നു
  7. ധാരാളം മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാകുന്നു

മധുരപലഹാരങ്ങള്‍, കാന്‍ഡി, ബിസ്‌കറ്റ്, ഐസ്‌ക്രീം, മില്‍ക് ഷേക്ക് എന്നിവ തയ്യാറാക്കാന്‍ ദുരിയാന്‍ പഴം ഉത്തമമാണ്.

 

The post ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പ്രമേഹ രോഗികള്‍ക്ക് അത്യുത്തമം, അര്‍ബുദ സാദ്ധ്യത ഇത് പരമാവധി കുറയ്ക്കും. appeared first on Kerala Dhesham.

]]>
https://keraladesham.in/2022/09/24/the-best-fruit-in-the-world/feed/ 0
കോവിന്‍ പോര്‍ട്ടലില്‍ രക്ത – അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ https://keraladesham.in/2022/08/19/covin-morefacility/ https://keraladesham.in/2022/08/19/covin-morefacility/#respond Fri, 19 Aug 2022 04:35:03 +0000 https://keraladesham.in/?p=4285 ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ രക്ത – അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നടപടികളാരംഭിച്ചു. പോര്‍ട്ടലിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും.ഓരോ സംസ്ഥാനത്തെയും 2 ജില്ലകളിലായിരിക്കും

The post കോവിന്‍ പോര്‍ട്ടലില്‍ രക്ത – അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ appeared first on Kerala Dhesham.

]]>
ന്യൂഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ രക്ത – അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം നടപടികളാരംഭിച്ചു. പോര്‍ട്ടലിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്തമാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും.ഓരോ സംസ്ഥാനത്തെയും 2 ജില്ലകളിലായിരിക്കും പരീക്ഷണം. കോവിഡ് വാക്സിനേഷൻ സംവിധാനം നിലവിലുള്ളതുപോലെ തുടരും. രാജ്യത്തെ എല്ലാത്തരം വാക്സീൻ കുത്തിവയ്പ്പുകളും ഡിജിറ്റൈസ് ചെയ്യുകയെന്നതാണു പുതിയ ലക്ഷ്യം.

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യു.ഐ.പി.) പോര്‍ട്ടലിനു കീഴില്‍ കൊണ്ടുവരും. ഇതുവഴി മുഴുവന്‍ വാക്‌സിനേഷന്‍ സംവിധാനം ഡിജിറ്റൈസ് ചെയ്യും. ഇത് ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സംവിധാനം പ്ലാറ്റ്‌ഫോമില്‍ തുടരും. പോര്‍ട്ടല്‍ വഴി പ്രതിരോധ കുത്തിവെപ്പിനുള്ള സ്ലോട്ടുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാനാകും. മുഴുവന്‍ രോഗപ്രതിരോധ കുത്തിവെപ്പുകളും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞാല്‍ വാക്‌സിനേഷന്‍ നടക്കുന്ന സ്ഥലത്തുവെച്ചുതന്നെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 

രക്തദാനവും അവയവദാന പ്രക്രിയകളും കോവിനുമായി സംയോജിപ്പിക്കുന്നത് ആവശ്യക്കാരുടെ അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും രണ്ട് ജില്ലകളില്‍ മൂന്നുമാസത്തേക്കാണ് പുതുക്കിയ പതിപ്പ് ലഭ്യമാക്കുക. തുടര്‍ന്ന് ഇത് ദേശീയ തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. യു.ഐ.പി.ക്കുകീഴില്‍ ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് നല്‍കുന്നത്.

The post കോവിന്‍ പോര്‍ട്ടലില്‍ രക്ത – അവയവ ദാനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2022/08/19/covin-morefacility/feed/ 0
ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ് https://keraladesham.in/2022/07/18/monkeypocs-confirmd/ https://keraladesham.in/2022/07/18/monkeypocs-confirmd/#respond Mon, 18 Jul 2022 11:26:34 +0000 https://keraladesham.in/?p=3079   തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

The post ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ് appeared first on Kerala Dhesham.

]]>
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.

The post ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ് appeared first on Kerala Dhesham.

]]>
https://keraladesham.in/2022/07/18/monkeypocs-confirmd/feed/ 0