പരിചയം Archives - Kerala Dhesham https://keraladesham.in/category/parichayam/ Online News Portal Fri, 02 Aug 2024 02:05:32 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg പരിചയം Archives - Kerala Dhesham https://keraladesham.in/category/parichayam/ 32 32  ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ‘ബെയ്‌ലി പാലം’  എന്താണീ ബെയ്‌ലി പാലം..?  https://keraladesham.in/2024/08/02/beylibridge/ https://keraladesham.in/2024/08/02/beylibridge/#respond Fri, 02 Aug 2024 02:04:42 +0000 https://keraladesham.in/?p=14277 ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ‘ബെയ്‌ലി പാലം’  എന്താണീ ബെയ്‌ലി പാലം..? വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി

The post  ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ‘ബെയ്‌ലി പാലം’  എന്താണീ ബെയ്‌ലി പാലം..?  appeared first on Kerala Dhesham.

]]>
ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ‘ബെയ്‌ലി പാലം’  എന്താണീ ബെയ്‌ലി പാലം..?

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.

1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിന്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

The post  ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമ്മിക്കുന്ന താൽക്കാലിക പാലമാണ് ‘ബെയ്‌ലി പാലം’  എന്താണീ ബെയ്‌ലി പാലം..?  appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/02/beylibridge/feed/ 0
പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി https://keraladesham.in/2023/09/06/chess-anjothomas/ https://keraladesham.in/2023/09/06/chess-anjothomas/#respond Wed, 06 Sep 2023 13:54:59 +0000 https://keraladesham.in/?p=12821 പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി ഇടുക്കി: ഡാര്‍ജലിംഗില്‍ വച്ചു നടന്ന 11 മത് നാഷണല്‍ ചെസ്സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെല്‍ട്ടര്‍ വെയിറ്റ് (66

The post പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി appeared first on Kerala Dhesham.

]]>
പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി

ഇടുക്കി: ഡാര്‍ജലിംഗില്‍ വച്ചു നടന്ന 11 മത് നാഷണല്‍ ചെസ്സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെല്‍ട്ടര്‍ വെയിറ്റ് (66 കിലോ ) വിഭാഗത്തില്‍ കേരളത്തിന് വേണ്ടി ആഞ്ചോ തോമസ് വെള്ളി മെഡല്‍ നേടി. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 122 മത്സരര്‍ഥികള്‍ 12 വിഭാഗങ്ങളിലായ് മാറ്റുരച്ച മത്സരത്തില്‍
6 റൗണ്ട് മത്സരത്തില്‍ 5 ഇലും വിജയിച്ച ആഞ്ചോ സെമിയിലേറ്റ പരിക്ക്് മൂലം ഫൈനല്‍ റൗണ്ടില്‍ നിന്നും പിന്മാറുകയായിരുന്നു.
ഈ വര്‍ഷം തന്നെ 2 ഇന്റര്‍നാഷണല്‍ മെഡലുകള്‍ 2 നാഷണല്‍ മെഡലുകള്‍ 2 സ്റ്റേറ്റ് മെഡലുകള്‍ അടക്കം 6 മെഡലുകള്‍ ആണ് 27 കാരന്‍ വാരികൂട്ടിയത്
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഇരട്ട മെഡല്‍ നേടിയ താരമാണ് ആഞ്ചോ തോമസ് .ഇടുക്കി കാഞ്ഞാര്‍ പൊട്ടയില്‍ തോമസ് എല്‍സി ദമ്പതികളുടെ മകനാണ് ആന്‍ജോ.
ഒക്ടോബറില്‍ നടക്കുന്ന 2023 വേള്‍ഡ്ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധികരിക്കും അബ്ദുല്‍ കലാം വെല്‍ഫയര്‍ അസോസിയേഷന്‍ ആണ് അഞ്ചോയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരിക്കുന്നത്

 

The post പതിനൊന്നാമത് നാഷണല്‍ ചെസ്സ് ബോക്‌സിങ്ങില്‍ ആഞ്ചോ തോമസിന് വെള്ളി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/06/chess-anjothomas/feed/ 0
തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചന, അവസാനം വരെ നിയമപോരാട്ടം തുടരും: കെ വിദ്യ https://keraladesham.in/2023/06/22/whathappened-againsthim-politicalconspirancy/ https://keraladesham.in/2023/06/22/whathappened-againsthim-politicalconspirancy/#respond Thu, 22 Jun 2023 07:59:17 +0000 https://keraladesham.in/?p=11657 രാഷ്ട്രീയമായ ഗൂഡാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ്

The post തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചന, അവസാനം വരെ നിയമപോരാട്ടം തുടരും: കെ വിദ്യ appeared first on Kerala Dhesham.

]]>
രാഷ്ട്രീയമായ ഗൂഡാലോചനയാണ് തനിക്കെതിരെ നടന്നതെന്നും അതിനെതിരെ അവസാനം വരെ നിയമപോരാട്ടം തുടരുമെന്നും വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ.

നല്ല അക്കാദമിക് പശ്ചാത്തലമുള്ളയാളാണ് താന്‍. താന്‍ ഇവിടെ വരെ പഠിച്ചത് തന്റെ കഴിവുകൊണ്ടാണ്. അത് കൊണ്ട് തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട കാര്യമില്ലന്നുമാണ് വിദ്യ പറയുന്നത്. അതിന് അധാരമായി തന്റെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ മതിയെന്നും വിദ്യ പറയുന്നു.

അട്ടപ്പാട് സര്‍ക്കാര് കോളജിലെ പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസാണ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ചുക്കാന്‍ പിടിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. ഇവര് കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ പെട്ടവരാണ്. താന്‍ ഒരിടത്തും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. അത് വഴി ഒരിടത്തും നിന്നും ജോലിയും നേടിയിട്ടില്ല. പിന്നെ താന്‍ എങ്ങിനെ ഈ കേസില്‍ പ്രതിയാകുമെന്നും മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ വിദ്യ മാധ്യമങ്ങളോട് പറഞ്ഞു.

The post തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഡാലോചന, അവസാനം വരെ നിയമപോരാട്ടം തുടരും: കെ വിദ്യ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/22/whathappened-againsthim-politicalconspirancy/feed/ 0
അരിക്കൊമ്പനായി മുറവിളികൂട്ടി മൃഗസ്നേഹികൾ; ആരോഗ്യം മോശമെന്ന് വാദം, ആരോഗ്യവാനെന്ന് തമിഴ്നാട് https://keraladesham.in/2023/06/21/ariikomban-updatesfrom-tamilnadu/ https://keraladesham.in/2023/06/21/ariikomban-updatesfrom-tamilnadu/#respond Wed, 21 Jun 2023 05:48:13 +0000 https://keraladesham.in/?p=11582 തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി ഉൾക്കാട്ടിലേക്കു വിട്ട കാട്ടാന അരിക്കൊമ്പൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. കൊമ്പന്റെ ആരോഗ്യമാണ് ഇത്തവണ ചർച്ചാവിഷയം. പുറത്തുവന്ന

The post അരിക്കൊമ്പനായി മുറവിളികൂട്ടി മൃഗസ്നേഹികൾ; ആരോഗ്യം മോശമെന്ന് വാദം, ആരോഗ്യവാനെന്ന് തമിഴ്നാട് appeared first on Kerala Dhesham.

]]>
തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി ഉൾക്കാട്ടിലേക്കു വിട്ട കാട്ടാന അരിക്കൊമ്പൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. കൊമ്പന്റെ ആരോഗ്യമാണ് ഇത്തവണ ചർച്ചാവിഷയം. പുറത്തുവന്ന ആനയുടെ ചിത്രങ്ങൾ കണ്ട് ആന ക്ഷീണിതനാണെന്നും ആരോഗ്യം മോശമാണെന്നും മൃഗസ്നേഹികൾ പറയുന്നു.

ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്. അത് ആരോഗ്യപ്രശ്നങ്ങൾ കാരണമെന്നാണ് ഉയരുന്ന വാദം. ചികിത്സ ആവശ്യമെങ്കിൽ നൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

എന്നാൽ ഈ ചർച്ചകളെ പാടെ തള്ളുകയാണ് തമിഴ്നാട് വനം വകുപ്പ്. ഇക്കാര്യങ്ങൾ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു.

നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകിയ വിശദീകരണം. ആന ഇപ്പോൾ കഴിയുന്ന കാടിന് പുറത്തിറങ്ങാതിരിക്കാൻ എല്ലാ ശ്രമങ്ങളും തമിഴ്നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.

The post അരിക്കൊമ്പനായി മുറവിളികൂട്ടി മൃഗസ്നേഹികൾ; ആരോഗ്യം മോശമെന്ന് വാദം, ആരോഗ്യവാനെന്ന് തമിഴ്നാട് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/21/ariikomban-updatesfrom-tamilnadu/feed/ 0
യുവാവിന്റെ ആത്മഹത്യക്ക് പ്രേരണ, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍ https://keraladesham.in/2023/06/20/onlinemedia-owner-arrested-inciting-youthssuicide/ https://keraladesham.in/2023/06/20/onlinemedia-owner-arrested-inciting-youthssuicide/#respond Tue, 20 Jun 2023 07:57:43 +0000 https://keraladesham.in/?p=11543 യുവാവിന്റെ ആത്മഹത്യയില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍. രജ്ഞുപൊടിയിന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പട്ടാഴി സ്‌പോട്ട് ന്യുസ് എന്ന ഓണ്‍ലൈന്‍ മാധ്യമ ഉടമ അനീഷ്‌കുമാറിനെ ആത്മഹത്യ

The post യുവാവിന്റെ ആത്മഹത്യക്ക് പ്രേരണ, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
യുവാവിന്റെ ആത്മഹത്യയില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍. രജ്ഞുപൊടിയിന്‍ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് പട്ടാഴി സ്‌പോട്ട് ന്യുസ് എന്ന ഓണ്‍ലൈന്‍ മാധ്യമ ഉടമ അനീഷ്‌കുമാറിനെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്.

ജൂണ്‍ 17ന് രാവിലെയാണ് രഞ്ജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പട്ടാഴിയിലുള്ള സ്‌പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈന്‍ മാധ്യമം വഴി തന്നെ നികന്തരം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സ്‌പോട്ട് ന്യൂസ് ആണെന്നും മരിക്കുന്നതിന് തൊട്ട് മുന്‍പ് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ രഞ്ജു അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് രജ്്ഞുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അനീഷിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുകയുംചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകീട്ട് ഇയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

The post യുവാവിന്റെ ആത്മഹത്യക്ക് പ്രേരണ, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/20/onlinemedia-owner-arrested-inciting-youthssuicide/feed/ 0
ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു https://keraladesham.in/2023/06/20/murdersuspect-whowasout-bail-hackedtodeath/ https://keraladesham.in/2023/06/20/murdersuspect-whowasout-bail-hackedtodeath/#respond Tue, 20 Jun 2023 07:07:37 +0000 https://keraladesham.in/?p=11529 കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മധുര സ്വദേശിയായ വിനീതിനെയാണ് ആറംഗ സംഘം വടിവാളുമായിയെത്തി വെട്ടിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിയെയാണ് ജാമ്യം

The post ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു appeared first on Kerala Dhesham.

]]>
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മധുര സ്വദേശിയായ വിനീതിനെയാണ് ആറംഗ സംഘം വടിവാളുമായിയെത്തി വെട്ടിയത്. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിയെയാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കാരൈക്കുടി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടുന്നതിന് വേണ്ടി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയില്‍ എത്തിയതായിരുന്നു.

രാവിലെ പോലീസ് സ്‌റ്റേഷനിലേക്ക് പുറപ്പെടാന്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആറംഗ സംഘം ഇയാളെ വളയുകയും തുടര്‍ന്ന് വിനീത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അക്രമിസംഘവും പിന്നാലെ കൂടി.

തുടര്‍ന്ന് വിനീതിനെ അക്രമിസംഘം പിടികൂടുകയും തലങ്ങും വിലങ്ങും വെട്ടിയതിന് ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് വിനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ ഉടന്‍ തന്നെ പൊലീസ് പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം വിനീത് പ്രതിയായ കേസിന്റെ പശ്ചാത്തലങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ ആക്രമണം കേസുമായി ബന്ധപ്പെട്ടതല്ലെന്നാണ് പൊലീസ് വ്യക്തമാക്കി.

The post ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/20/murdersuspect-whowasout-bail-hackedtodeath/feed/ 0
ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/ https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/#respond Mon, 19 Jun 2023 09:47:05 +0000 https://keraladesham.in/?p=11479 വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന്

The post ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി appeared first on Kerala Dhesham.

]]>
വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് വരന്റെ പിതാവ്  കോവളം പൊലീസില്‍ പരാതി നല്‍കി.

കായംകുളം സ്വദേശിയായ ആല്‍ഫിയ കോവളം സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. മൂന്നു ദിവസം മുന്‍പാണ് വിവാഹത്തിനായി യുവതി കോവളത്തേക്ക് വീടുവിട്ട് ഇറങ്ങിയത്. ഇതിനിടെ ആല്‍ഫിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പരാതിയില്‍നിന്ന് ബന്ധുക്കള്‍ പിന്‍മാറി.
ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തില്‍ വിവാഹത്തിനായി അഖിലും അല്‍ഫിയയും എത്തിയിതിന് പിന്നാലെയാണ്  കായംകുളം പൊലീസ് സ്ഥലത്തെത്തി യുവതിയെ ബലമായി കോവളം സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോയത്. അതേസമയം ആല്‍ഫിയയെ കോവളം പൊലീസ് സ്‌റ്റേഷന് മുന്നില്‍വച്ച് ബലമായി കാറില്‍ കയറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സ്‌റ്റേഷനില്‍വെച്ച് അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടങ്കിലും പൊലീസ് സമ്മതിച്ചില്ല. പിന്നാലെ യുവതിയെ കായംകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ കോടതി യുവാവിനൊപ്പം വിട്ടു. എന്നാല്‍ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാലാണ് പിടിച്ചുകൊണ്ടുപോയതെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.

The post ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/19/bride-forceblytaken-awayfrom-police/feed/ 0
എസ്.എഫ്.ഐ നേതാവിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വിശദീകരണം, ബി.കോം തോറ്റിട്ടല്ല എം.കോമിന് ചേര്‍ന്നത് https://keraladesham.in/2023/06/19/clarification-thatsfi-leaders-b-comcertificate/ https://keraladesham.in/2023/06/19/clarification-thatsfi-leaders-b-comcertificate/#respond Mon, 19 Jun 2023 06:38:10 +0000 https://keraladesham.in/?p=11458 കായംകുളം എം എസ് എം കോളജിലെ എസ് എഫ് നേതാവ് നിഖില്‍ തോമസിന്റെ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമെല്ലന്ന് വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് തന്‍െ

The post എസ്.എഫ്.ഐ നേതാവിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വിശദീകരണം, ബി.കോം തോറ്റിട്ടല്ല എം.കോമിന് ചേര്‍ന്നത് appeared first on Kerala Dhesham.

]]>
കായംകുളം എം എസ് എം കോളജിലെ എസ് എഫ് നേതാവ് നിഖില്‍ തോമസിന്റെ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമെല്ലന്ന് വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് തന്‍െ കൈവശം ഉള്ള കലിംഗ സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്ക് നല്‍കിയിട്ടുണ്ട്. ബി കോം തോറ്റ നിഖില്‍ തോമസ് എം കോമിന് ചേരാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

എന്നാല്‍ തന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്നും, ഒറിജിനല്‍ ആണെന്നുമാണ് നിഖില്‍ തോമസ് അവകാശപ്പെടുന്നത്. നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്ന് കാണിച്ച് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയത് കോളജിലെ തന്നെ എസ് എഫ് ഐ നേതാവായ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇതേ തുടര്‍ന്ന് നിഖിലിനെ സി പി എം നേതൃത്വം ഇടപെട്ട് ഏരിയ കമ്മിറ്റി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

എന്നാല്‍ കലിംഗ സര്‍വ്വകലാശാലയുടെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്നവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നിഖില്‍ തോമസ്. ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇന്ന് ഉച്ചക്ക് 11 ന് പത്ര സമ്മേളനം നടത്തുന്നുണ്ട്‌

 

 

The post എസ്.എഫ്.ഐ നേതാവിന്റെ ബി.കോം സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് വിശദീകരണം, ബി.കോം തോറ്റിട്ടല്ല എം.കോമിന് ചേര്‍ന്നത് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/19/clarification-thatsfi-leaders-b-comcertificate/feed/ 0
കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന; കൃഷ്ണയെന്ന് വിളിച്ച് വനം വകുപ്പ്, അമ്മ എത്തിയില്ലെങ്കിൽ സംരക്ഷിക്കും https://keraladesham.in/2023/06/16/babyelephant-inattappadypaloor-forestarea/ https://keraladesham.in/2023/06/16/babyelephant-inattappadypaloor-forestarea/#respond Fri, 16 Jun 2023 05:44:31 +0000 https://keraladesham.in/?p=11389 അട്ടപ്പാടിയിൽ വീണ്ടും കാടിറങ്ങി കാട്ടാനക്കുട്ടി. പാലൂരിലാണ് കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടിറങ്ങിയ കുട്ടിയാനയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി

The post കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന; കൃഷ്ണയെന്ന് വിളിച്ച് വനം വകുപ്പ്, അമ്മ എത്തിയില്ലെങ്കിൽ സംരക്ഷിക്കും appeared first on Kerala Dhesham.

]]>
അട്ടപ്പാടിയിൽ വീണ്ടും കാടിറങ്ങി കാട്ടാനക്കുട്ടി. പാലൂരിലാണ് കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാടിറങ്ങിയ കുട്ടിയാനയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്.

കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൃഷ്ണ എന്നാണ് ആനക്കുട്ടിക്ക് വനം വകുപ്പ് പേര് നൽകിയത്. രാത്രി വരെ കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്തും. അതിനു ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പ് സംരക്ഷണം ഏറ്റെടുക്കുമെന്നാണ് തീരുമാനം.

കാട്ടാനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിൻ്റെ ജീപ്പിലാണ് കൊണ്ടുപോയത്. ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.

The post കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന; കൃഷ്ണയെന്ന് വിളിച്ച് വനം വകുപ്പ്, അമ്മ എത്തിയില്ലെങ്കിൽ സംരക്ഷിക്കും appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/16/babyelephant-inattappadypaloor-forestarea/feed/ 0
ഇതെന്നെ ട്രോളാനാണോ അതോ സ്നേഹം കൊണ്ടാണോ? അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം ഒരുക്കി, വേറെ ലെവൽ ആരാധനയുമായി കർഷകൻ https://keraladesham.in/2023/06/15/farmermake-asculptureof-arikombaninidukki/ https://keraladesham.in/2023/06/15/farmermake-asculptureof-arikombaninidukki/#respond Thu, 15 Jun 2023 07:05:19 +0000 https://keraladesham.in/?p=11345 ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ കാട്ടാന അരിക്കൊമ്പനെ കേരളം മയക്കുവെടിച്ച് വച്ച് പിടികൂടി കാടുകടത്തിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെത്തി ജനവാസ മേഖലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതോടെ തമിഴ്നാട് വനം വകുപ്പും അരിക്കാമ്പനെ മയക്കുവെടിവച്ച്

The post ഇതെന്നെ ട്രോളാനാണോ അതോ സ്നേഹം കൊണ്ടാണോ? അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം ഒരുക്കി, വേറെ ലെവൽ ആരാധനയുമായി കർഷകൻ appeared first on Kerala Dhesham.

]]>
ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ കാട്ടാന അരിക്കൊമ്പനെ കേരളം മയക്കുവെടിച്ച് വച്ച് പിടികൂടി കാടുകടത്തിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെത്തി ജനവാസ മേഖലയിൽ നാശനഷ്ടങ്ങളുണ്ടാക്കിയതോടെ തമിഴ്നാട് വനം വകുപ്പും അരിക്കാമ്പനെ മയക്കുവെടിവച്ച് പിടികൂടി കാടുകടത്തി. അരിക്കൊമ്പൻ വിതച്ച ഭീതിയിൽ ഒരു വിഭാഗം ആളുകൾ പ്രതിസന്ധിയിലായപ്പോൾ അതിന് പ്രതിവിധി കാണാൻ സർക്കാർ മുന്നിട്ടിറങ്ങി. അതേ സമയം ആനയെ തിരികെയെത്തിച്ച് സംരക്ഷിക്കണമെന്ന് പറഞ്ഞ് അരിക്കൊമ്പൻ ഫാൻസും രംഗത്തെത്തിയിരുന്നു.

കാടുകടത്തിയാലും , നാട്ടിൽ ശല്യമുണ്ടാക്കിയാലും അരിക്കൊമ്പന്റെ കാര്യത്തിൽ ആളുകൾ രണ്ട് ഭാഗത്താണ് എന്നും. ഇപ്പോഴിതാ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഇടുക്കി കഞ്ഞിക്കുഴിയിൽ നിന്നും വരുന്ന ഒരു വാർത്തയാണ് കൗതുകം ഉണർത്തുന്നത്. കേരളം നാടുകടത്തിയ കാട്ടുകൊമ്പന് സ്മാരകം നിർമ്മിച്ചിരിക്കുകയാണ് ഒരു കർഷകൻ. അരിക്കൊമ്പന്‍റെ 8 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു.

തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുൻപിലാണ് അരിക്കൊമ്പന്റെ പ്രതിമ സ്ഥാപിച്ചത്. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഒരു വർഷം മുൻപായിരുന്നു പണി ആരംഭിച്ചത്.ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശിൽപം നിര്‍മ്മിച്ചത്.
കർഷകനായ ബാബുവും അരിക്കൊമ്പനുമായുള്ള ബന്ധത്തിന് അഞ്ചുവർഷം പഴക്കമുണ്ട്. അന്ന് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി സവാരി നടത്തിയിരുന്ന അരിക്കൊമ്പൻ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. ഇത്തവണയാകട്ടെ കൃഷിക്ക് നല്ലവിളവും ലാഭവും കിട്ടി. ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് അരിക്കൊമ്പന്റെ സ്മരണ വന്നത്.

അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ടാണ് പ്രതിമ നിർമ്മിച്ചതെന്ന് ബാബു പറയുന്നു. എന്നാൽ പണ്ടു കൃഷി നശിപ്പിച്ച പ്രതികാരമാണോ, കാടുകടത്തിയതിലുള്ള പരിഹാസമോണോ ഈ സ്മാരകത്തിന് പിറകിലെന്ന് വ്യക്തമല്ല. ഏതായാലും ബാബുവും , പ്രതിമയും വൈറലായിക്കഴിഞ്ഞു.

അരിക്കൊമ്പനെ പിടിക്കണമെന്നും താപ്പാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന കാലത്തായിരുന്നു പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്. ഏതായാലും അരിക്കൊമ്പനെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

The post ഇതെന്നെ ട്രോളാനാണോ അതോ സ്നേഹം കൊണ്ടാണോ? അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം ഒരുക്കി, വേറെ ലെവൽ ആരാധനയുമായി കർഷകൻ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/15/farmermake-asculptureof-arikombaninidukki/feed/ 0