കേരളം Archives - Kerala Dhesham https://keraladesham.in/category/keralam/ Online News Portal Mon, 02 Sep 2024 18:43:16 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കേരളം Archives - Kerala Dhesham https://keraladesham.in/category/keralam/ 32 32 ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി https://keraladesham.in/2024/09/02/ksebnew/ https://keraladesham.in/2024/09/02/ksebnew/#respond Mon, 02 Sep 2024 18:43:16 +0000 https://keraladesham.in/?p=14363 തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍

The post ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ബില്ലടയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും മലയാളികള്‍ ഏറ്റവും അധികം മറക്കുന്നത് കെഎസ്ഇബി ബില്ല് അടയ്ക്കുന്ന കാര്യമാണ്. പലപ്പോഴും ഫ്യൂസ് ഊരാന്‍ ഉദ്യോഹസ്ഥര്‍ വീട്ടിലെത്തുമ്പോഴാണ് പണം അടച്ചില്ലല്ലോയെന്ന കാര്യം ഓര്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളില്ലെങ്കില്‍ തിരിച്ചെത്തുമ്പോളാണ് ഫ്യൂസ് ഊരിയ കാര്യം തിരിച്ചറിയുക.

ഊരിയ ഫ്യൂസ് തിരിച്ചുകിട്ടാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കണം. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് കെ.എസ്.ഇ.ബി പുത്തന്‍ ആശയത്തിലൂടെ. മീറ്റര്‍ റീഡിംഗിന് ആള് വരുമ്പോള്‍ തന്നെ അവരുടെ കൈവശമുള്ള മെഷീന്‍ വഴി പണം അടയ്ക്കാം എന്നതാണ് പുതിയ സൗകര്യം. ഇതിലൂടെ ബില്ലടയ്ക്കാന്‍ കൗണ്ടറില്‍ പോകുന്നതും, പിന്നീട് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതും ഒഴിവാക്കാന്‍ കഴിയും.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.എ എന്നിവ വഴി ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഇല്ലാതെ ബില്‍ അടക്കാനാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള മീറ്റര്‍ റീഡിംഗ് മെഷീനുകളില്‍ ബില്‍ അടക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തുകയും ചെയ്യും. കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് 5000 സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കറണ്ട് ബില്‍ അടക്കാനുള്ള സംവിധാനവും വൈകാതെ കെ.എസ്.ഇ.ബി അവതരിപ്പിക്കും. ഇതിനുള്ള സാങ്കേതിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്യൂആര്‍ കോഡ് തയ്യാറാക്കി വൈദ്യുതി ബില്ലില്‍ ചേര്‍ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

The post ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/02/ksebnew/feed/ 0
അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകളില്‍ മാറ്റങ്ങൾ വരുത്തി https://keraladesham.in/2024/08/31/train-change/ https://keraladesham.in/2024/08/31/train-change/#respond Sat, 31 Aug 2024 01:15:13 +0000 https://keraladesham.in/?p=14360 അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ 1ന് ട്രെയിൻ സർവീസുകളില്‍ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തി. : പൂർണ്ണമായ റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍: 1.

The post അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകളില്‍ മാറ്റങ്ങൾ വരുത്തി appeared first on Kerala Dhesham.

]]>
അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ 1ന് ട്രെയിൻ സർവീസുകളില്‍ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തി. :

പൂർണ്ണമായ റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍:

1. 2024 സെപ്റ്റംബർ 01 ന് 07.20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06797 പാലക്കാട് – എറണാകുളം ജം. MEMU പൂർണ്ണമായും റദ്ദാക്കി.

2. 2024 സെപ്റ്റംബർ 01 ന് 14.45 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06798 എറണാകുളം ജം. – പാലക്കാട് മെമു പൂർണ്ണമായും റദ്ദാക്കി.

ട്രെയിൻ സർവീസുകളുടെ യാത്ര അവസാനിപ്പിക്കലില്‍ മാറ്റം:

1. 2024 ഓഗസ്റ്റ് 31 ന് 22.00 മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപിക്കും. ആലുവയ്ക്കും പാലക്കാടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.

2. 2024 സെപ്റ്റംബർ 01-ന് 05.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപിക്കും . എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.

3. 2024 സെപ്റ്റംബർ 01 ന് 05.25 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ വേണാട് എക്സ്പ്രസ്  എറണാകുളം ടൌണില്‍‍ യാത്ര അവസാനിപിക്കും. എറണാകുളം ടൗണിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.

4. 2024 സെപ്റ്റംബർ 01 ന് 05.10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16308 കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരില്‍ യാത്ര അവസാനിപിക്കും. ഷൊർണൂരിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.

ട്രെയിൻ സർവീസുകളുടെ യാത്ര ആരംഭിക്കലില്‍ മാറ്റം:

1. 2024 സെപ്റ്റംബർ 01 ന് 16.05 മണിക്ക് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16792 പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 18.05 മണിക്ക് ആലുവയിൽ നിന്ന് പുറപ്പെടും. ട്രെയിൻ പാലക്കാടിനും ആലുവയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി.

2. 2024 സെപ്റ്റംബർ 01-ന് 13.45-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് 17.25-ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ട്രെയിൻ കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

3. 2024 സെപ്റ്റംബർ 01 ന് 15.50 മണിക്ക് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16301 ഷൊർണൂർ തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് 17.20ന് എറണാകുളം ടൌണില്‍‍ നിന്ന് പുറപ്പെടും. ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

4. 2024 സെപ്റ്റംബർ 01-ന് 15.50-ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 19.50-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.ശനിയാഴ്ച കേരളത്തിൽ സർവീസ് നടത്തുന്ന പാലരുവിയുടെ ഇരു സർവീസുകൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. ശനിയാഴ്ച രാത്രി തൂത്തുകൂടിയിൽ നിന്ന് പുറപ്പെടുന്നതും *ഞായറാഴ്ച രാവിലെ* 06.55 ന് കോട്ടയത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ്സ് ആലുവയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ഞായറാഴ്ച വൈകുന്നേരം 04.05 ന് പാലക്കാട് നിന്ന് പുറപ്പെടേണ്ട 16792 പാലരുവി എക്സ്പ്രസ്സ് ഞായറാഴ്ച ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്.

The post അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകളില്‍ മാറ്റങ്ങൾ വരുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/31/train-change/feed/ 0
റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് https://keraladesham.in/2024/08/30/reporter-3rd/ https://keraladesham.in/2024/08/30/reporter-3rd/#respond Fri, 30 Aug 2024 02:01:04 +0000 https://keraladesham.in/?p=14354 ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം

The post റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് appeared first on Kerala Dhesham.

]]>
ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം 24 ന്യൂസ് തന്നെയാണ് 34ാം ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത്.കഴിഞ്ഞാഴ്ച ചരിത്രത്തിൽ ആദ്യമായി ബാർക്ക് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ അപേക്ഷിച്ച് 12 പോയിന്റുകൾ അധികം നേടിയായിരുന്നു റിപ്പോർട്ടറിന്റെ മുന്നേറ്റം. 149 പോയിന്റായിരുന്നു റിപ്പോർട്ടറിനുണ്ടായിരുന്നത്. ഏഷ്യാനെറ്റിന് 148 പോയിന്റും. എന്നാൽ 34ാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരു ചാനലുകളും തമ്മിലുള്ള പോയിന്റ് നിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിനെക്കാൾ 21 പോയിന്റാണ് ഏഷ്യാനെറ്റ് അധികമായി നേടിയത്. ഏഷ്യാനെറ്റിന് 132 ഉം റിപ്പോർട്ടർ ചാനലിന് 111 ഉം ആണ് പോയിന്റ് നില.

The post റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/30/reporter-3rd/feed/ 0
ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ വിദേശത്ത് തുടരും. നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല https://keraladesham.in/2024/08/30/jayasurya-arrest/ https://keraladesham.in/2024/08/30/jayasurya-arrest/#respond Fri, 30 Aug 2024 01:47:19 +0000 https://keraladesham.in/?p=14349 കൊച്ചി: നടി നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം

The post ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ വിദേശത്ത് തുടരും. നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല appeared first on Kerala Dhesham.

]]>
കൊച്ചി: നടി നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയം താരത്തിനുണ്ട് എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ് ജയസൂര്യ ഉള്ളത്  എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ജയസൂര്യയെ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉള്ളതിനാലാണ് വിദേശത്ത് തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

The post ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ വിദേശത്ത് തുടരും. നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/30/jayasurya-arrest/feed/ 0
സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല https://keraladesham.in/2024/08/30/cinima-issue/ https://keraladesham.in/2024/08/30/cinima-issue/#respond Fri, 30 Aug 2024 01:28:21 +0000 https://keraladesham.in/?p=14346 സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളുടേതായി ഇരുപതോളം പരാതികളാണ് പ്രത്യേക അന്വേഷണസംഘത്തിന് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും ഇരകളുടെ പരാതികളല്ല. ചാനലുകളിലും സമൂഹമാദ്ധ്യമങ്ങളിലും

The post സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല appeared first on Kerala Dhesham.

]]>
സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല

തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങളുടേതായി ഇരുപതോളം പരാതികളാണ് പ്രത്യേക അന്വേഷണസംഘത്തിന് കിട്ടിയത്. ഇതിൽ ഭൂരിഭാഗവും ഇരകളുടെ പരാതികളല്ല. ചാനലുകളിലും സമൂഹമാദ്ധ്യമങ്ങളിലും അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകൾ കണ്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും സംഘടനകളും നൽകിയ പരാതികളാണ്.

ഇ-മെയിലിലൂടെയും മറ്റും ലഭിച്ച ആറ് പരാതികളിൽ ഇന്നലെ മൊഴിയെടുപ്പ് തുടങ്ങി. പരാതികളിലെ വസ്തുതാപരിശോധന രണ്ടുദിവസത്തിനകം പൂർത്തിയാക്കും. അതിക്രമങ്ങളുടെ മൊഴികളുണ്ടായാൽ പ്രാഥമിക പരിശോധനയ്ക്കുശേഷം കേസെടുക്കും. ഇതുവരെ വെളിപ്പെടുത്താത്ത സംഭവങ്ങളിലും പരാതികൾ ലഭിച്ചതായാണ് അറിയുന്നത്.

2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ സൂപ്പർതാരത്തിന്റെ അതിക്രമം അടക്കം വെളിപ്പെടുത്തിയ നടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ലൊക്കേഷനിൽ വച്ച് യുവനടൻ മോശമായി പെരുമാറിയെന്നും പരാതിയിൽ നിന്നും പിൻമാറാൻ വിദേശത്തുനിന്നടക്കം ഭീഷണിയുണ്ടെന്നും നടി മൊഴിനൽകി. തന്നെ കടന്നുപിടിച്ച യുവനടന്റെ പേര് വെളിപ്പെടുത്താൻ സാവകാശം വേണം. ആരോപണവിധേയനായ വ്യക്തി ഇതുവരെ വിളിച്ചിട്ടില്ലെന്നും രാത്രിയിലടക്കം അപരിചിതമായ നമ്പറുകളിൽനിന്ന് വിളികളെത്തുന്നതായും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡി.ജി.പി എന്ന് വ്യാജമായി രേഖപ്പെടുത്തിയ നമ്പറുകളിൽനിന്നടക്കം കാൾ വന്നു. ആരും ഭീഷണിപ്പെടുത്തേണ്ട. പറയാനുള്ളത് പറയും. വീട്ടിൽനിന്നും നാട്ടുകാരിൽനിന്നും സമ്മർദ്ദമുള്ളതിനാൽ ആർക്കെതിരെയാണ് പരാതി നൽകിയതെന്ന് ഇപ്പോൾ പറയുന്നില്ല. പറയേണ്ട സാഹചര്യത്തിൽ പറയും. തന്നെ അപായപ്പെടുത്തുമോ എന്ന് വീട്ടുകാർക്ക് ഭയമുണ്ട്. അവരെ വസ്തുതകൾ ബോദ്ധ്യപ്പെടുത്താൻ സമയം വേണം. കൈയിൽ 1000 രൂപ തികച്ചില്ല. എന്റെ മാനത്തിന് വിലയിട്ട ഒരാളിൽ നിന്നും ഒരിക്കലും പണം കൈപ്പറ്റില്ല. മരിച്ച ഒരു ഹാസ്യനടൻ,സംവിധായകൻ,യുവനടൻ എന്നിവർക്കെതിരെയാണ് പരാതിപ്പെട്ടിട്ടുള്ളത്.

പരാതികൾ ലഭിക്കുന്ന സ്ഥലത്തെ സ്റ്റേഷനിൽ കേസെടുത്തശേഷം അന്വേഷണത്തിന് പ്രത്യേകസംഘത്തിന് കൈമാറും. നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരായ പരാതിയിൽ ഇന്ന് ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുക്കും. സംവിധാകയൻ വി.കെ.പ്രകാശിനെതിരേ പരാതി നൽകിയ തിരക്കഥാകൃത്തിന്റെ മൊഴിയും ഉടന്നെടുക്കും.

The post സിനിമ: ഇരുപതോളം പരാതികൾ, പരാതിക്കാരേറെയും ഇരകളല്ല appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/30/cinima-issue/feed/ 0
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് https://keraladesham.in/2024/08/20/heavyrain/ https://keraladesham.in/2024/08/20/heavyrain/#respond Tue, 20 Aug 2024 02:55:46 +0000 https://keraladesham.in/?p=14316 സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ടു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്ത മഴയെന്ന് കേന്ദ്രകാലാവസ്ഥാ

The post സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ടു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്ത മഴയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് എട്ടു ജില്ലകൾക്ക് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നാളെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

The post സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/20/heavyrain/feed/ 0
പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു https://keraladesham.in/2024/08/19/rubberprice/ https://keraladesham.in/2024/08/19/rubberprice/#respond Mon, 19 Aug 2024 03:11:09 +0000 https://keraladesham.in/?p=14305 പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു; ശേഖരിച്ച് വച്ചവര്‍ക്കും പണി കിട്ടും കോട്ടയം: റെക്കാഡ് പുതുക്കി 250 രൂപയും കടന്ന് കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍

The post പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു appeared first on Kerala Dhesham.

]]>
പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു; ശേഖരിച്ച് വച്ചവര്‍ക്കും പണി കിട്ടും

കോട്ടയം: റെക്കാഡ് പുതുക്കി 250 രൂപയും കടന്ന് കുതിച്ച റബര്‍ വില വാരാന്ത്യത്തില്‍ താഴേക്ക് നീങ്ങി. കപ്പല്‍, കണ്ടയ്നര്‍ ക്ഷാമം മൂലം കെട്ടിക്കിടന്ന ഇറക്കുമതി റബര്‍ വിപണിയിലെത്തിയതാണ് വില കുറയാന്‍ ഇടയാക്കിയത്. ടയര്‍ ലോബി വാങ്ങല്‍ നിറുത്തിയതോടെ വില 239 രൂപയിലേക്ക് താഴ്ന്നു. ഒരു ലക്ഷം ടണ്‍ റബര്‍ കൂടി ഈ മാസം വിപണിയിലെത്തും. വില കൂടുമെന്ന പ്രതീക്ഷയില്‍ ഷീറ്റ് പിടിച്ചുവെച്ച വ്യാപാരികളും ഇതോടെ ചരക്ക് വില്‍ക്കുന്നതിനാല്‍ വില ഇനിയും ഇടിയുമെന്ന ഭീതിയേറി.

റബര്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ടയര്‍ ലോബി സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. തോരാമഴയില്‍ ടാപ്പിംഗ് കുറഞ്ഞതിനാല്‍ ഷീറ്റ് ഉണക്കാനും കഴിഞ്ഞിരുന്നില്ല. ഇല പൊഴിച്ചില്‍ ഉത്പാദനം കുറച്ചതോടെ ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയുടെ നേട്ടം ഉണ്ടാക്കാനായില്ല. ടാപ്പിംഗ് സജീവമാകുന്നതോടെ വില ഇനിയും ഇടിഞ്ഞാല്‍ ചെറുകിട കര്‍ഷകര്‍ കഷ്ടത്തിലാകും.

രണ്ടാഴ്ചക്കുള്ളില്‍ 30 രൂപയുടെ കൂടിയതിന് ശേഷമാണ് വില ഇടിഞ്ഞത്. ബാങ്കോക്ക് വില 204 രൂപയിലേക്ക് ഉയര്‍ന്നു.ഇതോടെ രാജ്യാന്തര വിലയുമായുള്ള വ്യത്യാസം 35 രൂപയിലേക്ക് താഴ്ന്നു.

The post പണികൊടുത്ത് ലോബി, റബര്‍ വില കുത്തനെ ഇടിഞ്ഞു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/19/rubberprice/feed/ 0
പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ https://keraladesham.in/2024/08/19/pkshashi-fund-case/ https://keraladesham.in/2024/08/19/pkshashi-fund-case/#respond Mon, 19 Aug 2024 02:57:25 +0000 https://keraladesham.in/?p=14302 പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ

The post പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ appeared first on Kerala Dhesham.

]]>
പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എം എൽ എയും കെ ടി ഡി സി ചെയർമാനുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശെെലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമ‌ർശിക്കുന്നു.

മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശശിക്കെതിരെ അന്വേഷണം നടന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതോടെ പി കെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

പി കെ ​ശശി അദ്ധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയും പിരിച്ചുവിട്ടു.​ ഇന്നലെ എം വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.

The post പാർട്ടി ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പി കെ  ശശിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/19/pkshashi-fund-case/feed/ 0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം.ഹരജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. https://keraladesham.in/2024/08/14/cm-fund-highcourt/ https://keraladesham.in/2024/08/14/cm-fund-highcourt/#respond Wed, 14 Aug 2024 03:12:35 +0000 https://keraladesham.in/?p=14295 കൊച്ചി |  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം.ഹരജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. appeared first on Kerala Dhesham.

]]>
കൊച്ചി |  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ഡിവിഷന്‍ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം .

ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു പരാതി. പരാതിയില്‍ ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായിരുന്ന മാത്യു ടി തോമസ്, കെ രാജു, ടി പി രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം.ഹരജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/14/cm-fund-highcourt/feed/ 0
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് https://keraladesham.in/2024/08/14/kerala-rain-12/ https://keraladesham.in/2024/08/14/kerala-rain-12/#respond Wed, 14 Aug 2024 02:57:12 +0000 https://keraladesham.in/?p=14293 തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ

The post സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് appeared first on Kerala Dhesham.

]]>
തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം നഗരപ്രദേശത്ത് കനത്ത മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയയ മഴ ബുധനാഴ്ച രാവിലെയും തുടരുകയാണ്. എറണാകളും ജില്ലയിൽ കിഴക്കൻ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ഇവിടെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയും ഉണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്. ശനിയാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

The post സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/14/kerala-rain-12/feed/ 0