വയനാട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/wayanad/ Online News Portal Mon, 12 Aug 2024 00:34:01 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg വയനാട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/wayanad/ 32 32 മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി.ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും https://keraladesham.in/2024/08/12/vayanadu-landslide-4/ https://keraladesham.in/2024/08/12/vayanadu-landslide-4/#respond Mon, 12 Aug 2024 00:34:01 +0000 https://keraladesham.in/?p=14285 കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും

The post മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി.ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും appeared first on Kerala Dhesham.

]]>
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടന്ന ജനകീയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും ക്യാംപിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ തിരച്ചിലിൽ പങ്കെടുത്തു. ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും. ഇന്നലെ അട്ടമല ഭാഗത്തു നടന്ന തിരച്ചിലിൽ കണ്ടെത്തിയ അസ്ഥികൂടം വിശദ പരിശോധനയ്ക്ക് അയച്ചു.

ക്യാംപിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയെന്നും നൂറോളം വീടുകൾ പുനരധിവാസത്തിനു നൽകാമെന്ന് ഉടമകൾ സന്നദ്ധത അറിയിച്ചതായും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാംപുകളിലായി 18 സംഘങ്ങൾ സർവേ നടപടികളിലാണ്. ഏതു പഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാംപിൽ കഴിയുന്നവർക്കു തീരുമാനിക്കാം. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷാകർത്താവായി നിയോഗിച്ചു കൊണ്ടായിരിക്കും ബന്ധുക്കൾ മരിച്ചു തനിച്ചായിപ്പോയവരെ പുനരധിവസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

The post മുണ്ടക്കൈ– ചൂരൽമല മേഖലയിൽ കാന്തൻപാറ വനത്തിനുള്ളിൽ നിന്നു 3 ശരീരഭാഗങ്ങൾ കണ്ടെത്തി.ഇന്നും നാളെയും ജനകീയ തിരച്ചിൽ തുടരും appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/12/vayanadu-landslide-4/feed/ 0
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ 240 പേര്‍ ഇപ്പോഴും കാണാമറയത്ത്‌ https://keraladesham.in/2024/08/03/vayanadu-landslide-3/ https://keraladesham.in/2024/08/03/vayanadu-landslide-3/#respond Sat, 03 Aug 2024 01:54:37 +0000 https://keraladesham.in/?p=14280 വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ. 340 മരണം ആയി. NDRF, സെെന്യം, നേവി,വ്യോമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സേനകളുടെ നേതൃത്വത്തിലാണ് നാലാം ദിവസത്തെ

The post വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ 240 പേര്‍ ഇപ്പോഴും കാണാമറയത്ത്‌ appeared first on Kerala Dhesham.

]]>
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ. 340 മരണം ആയി. NDRF, സെെന്യം, നേവി,വ്യോമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സേനകളുടെ നേതൃത്വത്തിലാണ് നാലാം ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇപ്പോഴും 240 മനുഷ്യർ കാണാമറയത്താണ്. ഇന്ന് തിരച്ചിൽ തുടരുമ്പോൾ നാട്ടുകാരുടെ സഹായവും സേന ആവശ്യപ്പെടുന്നുണ്ട്.

ഇന്നും സം്ഥാനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. എന്നാൽ ജാഗ്രതയിൽ വിട്ടുവീഴ്ചപാടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: തൃശ്ശൂർ  ജില്ലയിലെ കരുവന്നൂർ (പാലകടവ്  സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി  സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും  മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു ഇതിൻ്റെ ഫലമായി  ആഗസ്റ്റ് 02, 03 തീയതികളിൽ  ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

The post വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തെരച്ചിൽ 240 പേര്‍ ഇപ്പോഴും കാണാമറയത്ത്‌ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/03/vayanadu-landslide-3/feed/ 0
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു https://keraladesham.in/2024/08/02/vayanadu-landslide-2/ https://keraladesham.in/2024/08/02/vayanadu-landslide-2/#respond Fri, 02 Aug 2024 01:46:57 +0000 https://keraladesham.in/?p=14274 തിരുവനന്തപുരം | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇത്തരമൊരു നിര്‍ദേശം അതോറിറ്റി

The post വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു appeared first on Kerala Dhesham.

]]>
തിരുവനന്തപുരം | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇത്തരമൊരു നിര്‍ദേശം അതോറിറ്റി നല്‍കിയെന്ന വാര്‍ത്ത തെറ്റിദ്ധാരണക്കിടയാക്കുന്നതിനാല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാര്‍ക്കുള്ള നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറുകയായിരുന്നു. ശാസ്ത്രജ്ഞരെ വിലക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

The post വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/02/vayanadu-landslide-2/feed/ 0
ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. https://keraladesham.in/2024/08/01/vayanadu-mundaykkai-beylibridge/ https://keraladesham.in/2024/08/01/vayanadu-mundaykkai-beylibridge/#respond Thu, 01 Aug 2024 03:39:08 +0000 https://keraladesham.in/?p=14270 വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം

The post ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. appeared first on Kerala Dhesham.

]]>
വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്.

രാ​ത്രി​യി​ലും പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ര്‍​ന്നി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മു​ണ്ട​ക്കൈ ഭാ​ഗ​ത്തു​ള്ള ക​ര​യി​ല്‍ പാ​ലം ബ​ന്ധി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ച്ച​യ്ക്ക് മു​മ്പ് പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ ജെ​സി​ബി വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ബെ​യി​ലി പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നാ​വും.

ചൂ​ര​ല്‍ മ​ല​യി​ല്‍ ഒ​രു വ​ശ​ത്ത് കെ​ട്ടി​ട​ങ്ങ​ളു​ള്ള​തി​നാ​ല്‍ പാ​ല​ത്തി​ന്‍റെ തൂ​ണ്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ പ്ര​യാ​സ​മു​ണ്ട്. അ​താ​ണ് പാ​ല​ത്തി​ന്റെ പ​ണി വൈ​കാ​ന്‍ കാ​ര​ണം. പു​ഴ​യി​ല്‍ പ്ലാ​റ്റ്‌​ഫോം നി​ര്‍​മ്മി​ച്ച് പാ​ല​ത്തി​ന്‍റെ ബ​ല​മു​റ​പ്പി​ക്കാ​നു​ള്ള തൂ​ണ്‍ സ്ഥാ​പി​ക്കാ​നാ​ണ് സൈ​ന്യ​ത്തി​ന്‍റെ ശ്ര​മം. രാ​വി​ലെ​യോ​ടെ പാ​ലം മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ങ്കി​ലും ഉ​ച്ച​യോ​ടെ മാ​ത്ര​മേ പാ​ല​ത്തി​ന് മു​ക​ളി​ല്‍ ഇ​രു​മ്പ് ത​കി​ടു​ക​ള്‍ വി​രി​ക്കാ​നാ​വൂ. അ​തി​ന് ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി മു​ണ്ട​ക്കൈ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നാ​വൂ.​അ​തി​നി​ടെ, ബെ​യ്‌​ലി പാ​ല​ത്തി​നൊ​പ്പം പു​ഴ​യി​ലൂ​ടെ ഫൂ​ട് ബ്രി​ഡ്ജ് നി​ര്‍​മ്മി​ക്കാ​നും സൈ​ന്യം ശ്ര​മം തു​ട​ങ്ങി. ബെ​യ്‌​ലി പാ​ല​ത്തി​ന് താ​ഴെ​യാ​യി പു​ഴ​യി​ലാ​ണ് ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന പാ​ലം ക​ര​സേ​ന നി​ര്‍​മി​ക്കു​ന്ന​ത്.

The post ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/01/vayanadu-mundaykkai-beylibridge/feed/ 0
ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർ https://keraladesham.in/2024/07/31/vayanadu-landslide/ https://keraladesham.in/2024/07/31/vayanadu-landslide/#respond Wed, 31 Jul 2024 09:03:53 +0000 https://keraladesham.in/?p=14268 വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർന്നു. കേരള ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്. ബന്ധുക്കൾ ആരോഗ്യ

The post ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർ appeared first on Kerala Dhesham.

]]>
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർന്നു. കേരള ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്. ബന്ധുക്കൾ ആരോഗ്യ സ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാദൗത്യം പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്
225 കാണാതായതായാണ് ഔദ്യോഗിക കണക്ക്. റവന്യു വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് 15 മൃതദേഹങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. ഇതിൽ നാല് പുരുഷൻമാരും 6 സ്ത്രീകളും ഉൾപ്പെടും.

ഇന്നും ഇന്നലെയുമായി 72 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തേണ്ടി വന്നത്. അതേസമയം ബെയ്‌ലി പാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്.

The post ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/31/vayanadu-landslide/feed/ 0
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി https://keraladesham.in/2024/07/30/wayanadulandslide/ https://keraladesham.in/2024/07/30/wayanadulandslide/#respond Tue, 30 Jul 2024 12:08:56 +0000 https://keraladesham.in/?p=14261 വയനാട് | വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ

The post വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി appeared first on Kerala Dhesham.

]]>
വയനാട് | വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.

അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രമാണുള്ളത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്. പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞുമൊയ്തീന്‍ (65), ഗീരീഷ് (50), റുക്‌സാന (39), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, ആയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ, ജമീല, ഭാസ്‌കരന്‍, അഫ്‌സിയ സക്കീര്‍, പാറു, ഗീത, ഷാരണ്‍, പ്രജീഷ്, മോഹനന്‍, ജുബൈരിയ,  പ്രേമ, ശരണ്‍, മുഹമ്മദ്, നിയാസ്, കല്യാണ്‍ കുമാര്‍, ശരത്, സല്‍മത്ത്, സതീദേവി, ഗിരീഷ്, റുക്‌സാന ഷാന്‍ത് മുഹമ്മദ്, ഷിജു തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്.

ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഒമ്പത് ലയങ്ങള്‍ ഒലിച്ചുപോയതായാണ് വിവരം. 65 കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നാലു സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഒലിച്ചുപോയി. മുണ്ടക്കൈയിലെ റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളും അപകടത്തില്‍പ്പെട്ടു. പ്രദേശത്തെ സ്‌കൂള്‍, വീടുകള്‍ തുടങ്ങി കനത്ത നാശനഷ്ടമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു. മേപ്പാടി വിംസില്‍ 77 പേരെ എത്തിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ മരിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ബന്ധപ്പെട്ടു. കേന്ദ്രമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. വയനാട് ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

The post വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 108 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/30/wayanadulandslide/feed/ 0
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ https://keraladesham.in/2024/07/30/chooralmala-vayanadu-landslide/ https://keraladesham.in/2024/07/30/chooralmala-vayanadu-landslide/#respond Tue, 30 Jul 2024 01:38:07 +0000 https://keraladesham.in/?p=14257 കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10- ഓടെ വീണ്ടും ഉരുൾപൊട്ടി. വൈത്തിരി താലൂക്ക്,

The post വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ appeared first on Kerala Dhesham.

]]>
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10- ഓടെ വീണ്ടും ഉരുൾപൊട്ടി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ് മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. മൂന്ന് മരണം സ്ഥിതീകരിച്ചു.പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്.
നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ സംഭവസ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്.

The post വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/30/chooralmala-vayanadu-landslide/feed/ 0
വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം https://keraladesham.in/2024/05/18/batheri-court-theft/ https://keraladesham.in/2024/05/18/batheri-court-theft/#respond Sat, 18 May 2024 09:47:54 +0000 https://keraladesham.in/?p=14053 ബത്തേരി | വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ്

The post വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം appeared first on Kerala Dhesham.

]]>
ബത്തേരി | വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിനുള്ളിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

The post വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ മോഷണം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/18/batheri-court-theft/feed/ 0
വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി https://keraladesham.in/2024/03/31/vayanadu-meppadi-doctor-suicide/ https://keraladesham.in/2024/03/31/vayanadu-meppadi-doctor-suicide/#respond Sun, 31 Mar 2024 18:34:53 +0000 https://keraladesham.in/?p=13753 മേപ്പാടി: വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ്

The post വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
മേപ്പാടി: വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.

The post വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/31/vayanadu-meppadi-doctor-suicide/feed/ 0
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു https://keraladesham.in/2024/03/28/vayanadu-elephent-attack/ https://keraladesham.in/2024/03/28/vayanadu-elephent-attack/#respond Thu, 28 Mar 2024 06:58:19 +0000 https://keraladesham.in/?p=13726 വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു മേപ്പാടി:മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

The post വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു appeared first on Kerala Dhesham.

]]>
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

മേപ്പാടി:മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു.മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്.ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്.

ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്.മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.

വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

The post വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/28/vayanadu-elephent-attack/feed/ 0