തൃശൂര്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/thrissur/ Online News Portal Wed, 01 May 2024 09:09:33 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg തൃശൂര്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/thrissur/ 32 32 കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം https://keraladesham.in/2024/05/01/highrich-froud-fund/ https://keraladesham.in/2024/05/01/highrich-froud-fund/#respond Wed, 01 May 2024 09:09:33 +0000 https://keraladesham.in/?p=13934 തൃശ്ശൂര്‍: സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ ഹൈറിച്ചിനെതിരേ നടപടികള്‍ വേഗത്തിലാക്കി. കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍

The post കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം appeared first on Kerala Dhesham.

]]>
തൃശ്ശൂര്‍: സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയ ഹൈറിച്ചിനെതിരേ നടപടികള്‍ വേഗത്തിലാക്കി. കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തൃശൂര്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു.

പലചരക്ക് കച്ചവടത്തിന്റെ മറവില്‍ ജനങ്ങളെ വഞ്ചിച്ച് ഹൈറിച്ച് ഗ്രൂപ്പ് നടത്തിയത് അനധികൃത മണിചെയിന്‍ ഇടപാടാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രാജ്യവ്യാപക വേരുകളുള്ള ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ തീരുമാനവും ഉടനുണ്ടാകും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ താല്‍കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത ജില്ലാ കലക്ടറുടെ നടപടി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ശരിവച്ചത്. ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’ നടത്തിയത് ഗുരുതരമായ നിയമലംഘനമെന്ന് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ വഴിയുള്ള പലചരക്ക് കച്ചവടമെന്ന വ്യാജേനയാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ നടന്നത് അനധികൃത പണമിടപാട് പദ്ധതിയാണെന്ന ജില്ലാ കലക്ടറുടെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. അമ്പരപ്പിക്കുന്ന കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത്. ഈ വാഗ്ദാനത്തിലും ഉടമകളുടെ വാഗ്‌ധോരണിയിലും വീണാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിച്ചത്. ഹൈറിച്ച് ഉടമകള്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി.

മണിചെയിന്‍ ഇടപാടുകളല്ല പലചരക്ക് കച്ചവടമാണ് നടത്തുന്നതെന്നായിരുന്നു ഹൈറിച്ചിന്റെ പ്രധാന വാദം. അംഗങ്ങള്‍ നിക്ഷേപിച്ച പണം പചലരക്ക് ഉല്‍പനങ്ങള്‍ വാങ്ങാനുള്ള അഡ്വാന്‍സാണെന്ന വാദവും കോടതി തള്ളി.

കണ്ടുക്കെട്ടിയ 200 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ഉടമകളുടെ ആവശ്യവും കോടതി തള്ളി. മണിചെയിന്‍ മാതൃകയില്‍ മാത്രം ഒന്നരകോടി അംഗങ്ങളില്‍ നിന്നായി 750 കോടിയിലേറെ രൂപയാണ ഹൈറിച്ച് സമാഹരിച്ചത്. ഒടിടി, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളില്‍ ഉള്‍പ്പെടെ ഹൈറിച്ച് സമാഹരിച്ചത് 3100 കോടിയിലേറെ രൂപയാണ്.

നേരത്തേ സമാനമായ തട്ടിപ്പില്‍ ആരോപണം നേരിട്ടവരാണ് ഹൈറിച്ച് ഉടമകള്‍. കുടുങ്ങുമ്പോള്‍ അല്‍പ്പ കാലത്തിന് ശേഷം പുതി പേരിലും രൂപത്തിലും വരുന്നതാണ് ഇത്തരക്കാരുടെ രീതി. വന്‍ലാഭ വാഗ്ദാത്തില്‍ പ്രലോഭിതരാതി നിക്ഷേപകര്‍ ഇതില്‍ വീഴുകയും ചെയ്യുന്നു.

The post കോടതി ഉത്തരവിന് പിന്നാലെ ഹൈറിച്ച് ഉടമകളുടെ 200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/01/highrich-froud-fund/feed/ 0
തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി https://keraladesham.in/2024/04/30/tsr-kanjhani-missing/ https://keraladesham.in/2024/04/30/tsr-kanjhani-missing/#respond Tue, 30 Apr 2024 06:18:45 +0000 https://keraladesham.in/?p=13914 തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത

The post തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി appeared first on Kerala Dhesham.

]]>
തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), ഒന്നര വയസുള്ള മകള്‍ പൂജിത എന്നിവരാണ് മരിച്ചത്.

പാലാഴിയില്‍ കാക്കമാട് പ്രദേശത്ത് പുഴയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭര്‍തൃ ഗൃഹഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുള്ള മകളെയും കാണാതായത്.

The post തൃശൂര്‍ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/30/tsr-kanjhani-missing/feed/ 0
ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു https://keraladesham.in/2024/04/20/thrissurpooram-issue/ https://keraladesham.in/2024/04/20/thrissurpooram-issue/#respond Sat, 20 Apr 2024 01:34:00 +0000 https://keraladesham.in/?p=13854 തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു. തിരുവമ്പാടി ദേവസ്വമാണ് രാത്രിപൂരത്തിനിടെ പൂരം നിർത്തിവച്ചത്. പൂരം കാണാനെത്തിയ ജനങ്ങൾക്കുനേരേ പൊലീസ് ബലപ്രയോ​ഗം നടത്തിയതോടെയാണ് തിരുവമ്പാടി ദേവസ്വം പൂരം

The post ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു appeared first on Kerala Dhesham.

]]>
തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു. തിരുവമ്പാടി ദേവസ്വമാണ് രാത്രിപൂരത്തിനിടെ പൂരം നിർത്തിവച്ചത്. പൂരം കാണാനെത്തിയ ജനങ്ങൾക്കുനേരേ പൊലീസ് ബലപ്രയോ​ഗം നടത്തിയതോടെയാണ് തിരുവമ്പാടി ദേവസ്വം പൂരം അവസാനിപ്പിച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം.

രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് തിരുവമ്പാടി വിഭാ​ഗത്തെ പ്രകോപിപ്പിച്ചത്. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. പൂരം തകർക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്.

പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.

തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ചകൾ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പുലർച്ചെ അഞ്ച് മണിയോടെ വാർത്താസമ്മേളനത്തിൽ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താൻ സാധിക്കുക. ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

The post ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/20/thrissurpooram-issue/feed/ 0
തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു https://keraladesham.in/2024/04/02/trissur-tte-train-murder/ https://keraladesham.in/2024/04/02/trissur-tte-train-murder/#respond Tue, 02 Apr 2024 15:52:17 +0000 https://keraladesham.in/?p=13765 തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍

The post തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു appeared first on Kerala Dhesham.

]]>
തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം

മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളി പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

The post തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/02/trissur-tte-train-murder/feed/ 0
തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ https://keraladesham.in/2024/01/22/muringoor-wife-murder/ https://keraladesham.in/2024/01/22/muringoor-wife-murder/#respond Mon, 22 Jan 2024 06:19:47 +0000 https://keraladesham.in/?p=13296 തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള

The post തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ appeared first on Kerala Dhesham.

]]>
തൃശൂർ: തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ബിനുവിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. m

ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കുട്ടികളെ ​ഗുരുതരപരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില ​ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

The post തൃശൂർ മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/22/muringoor-wife-murder/feed/ 0
കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി https://keraladesham.in/2023/11/28/keralavarma-ksu-sreekuttan/ https://keraladesham.in/2023/11/28/keralavarma-ksu-sreekuttan/#respond Tue, 28 Nov 2023 06:44:44 +0000 https://keraladesham.in/?p=13142 കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. കോളേജിൽ റീക്കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടു. നടപടി കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ

The post കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി appeared first on Kerala Dhesham.

]]>
കൊച്ചി: തൃശ്ശൂർ കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി. കോളേജിൽ റീക്കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടു. നടപടി കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ.

കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്യു സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തകർ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടിരുന്നു. റീ കൗണ്ടിണ്ട് പൂർത്തിയായതോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു.

The post കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/28/keralavarma-ksu-sreekuttan/feed/ 0
മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു https://keraladesham.in/2023/09/14/thrissur-family-murder-attempt/ https://keraladesham.in/2023/09/14/thrissur-family-murder-attempt/#respond Thu, 14 Sep 2023 05:06:14 +0000 https://keraladesham.in/?p=12896 തൃശൂര്‍: മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍

The post മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു appeared first on Kerala Dhesham.

]]>
തൃശൂര്‍: മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.

The post മകനെയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച അച്ഛൻ ജീവനൊടുക്കാൻ ശ്രമിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/14/thrissur-family-murder-attempt/feed/ 0
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://keraladesham.in/2023/09/05/keralam-heavyrain-3/ https://keraladesham.in/2023/09/05/keralam-heavyrain-3/#respond Tue, 05 Sep 2023 08:13:40 +0000 https://keraladesham.in/?p=12804 സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

The post സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂന മര്‍ദമായി മാറി . നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.

The post സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/05/keralam-heavyrain-3/feed/ 0
കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ https://keraladesham.in/2023/07/12/morecomplaints-against-drsherryissac-inbriberycase/ https://keraladesham.in/2023/07/12/morecomplaints-against-drsherryissac-inbriberycase/#respond Wed, 12 Jul 2023 05:28:44 +0000 https://keraladesham.in/?p=12185 ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടർക്ക് സ്വന്തം

The post കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ appeared first on Kerala Dhesham.

]]>
ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടർക്ക് സ്വന്തം പേരിൽ വീടുണ്ട്.ഈ രണ്ടിടത്തും റെയ്ഡ് നടന്നിരുന്നു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലെ വീട്ടിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച പണം പരിശോധനയിൽ കണ്ടെത്തി.

വീട്ടിനകത്ത് രണ്ടാം നിലയിലെ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിലും അലമാരയിലും സഞ്ചികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. പതിനഞ്ച് ലക്ഷത്തിലധികം രൂപ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. രണ്ടായിരം രൂപയുടെ 25 നോട്ടുകളുടെ ഒരു കെട്ടും കണ്ടെത്തി. കൈക്കൂലി വാങ്ങിയ കവറടക്കമാണ് പിടികൂടിയത്.

ഓപ്പറേഷന്‍ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ഓപ്പറേഷന് ഡേറ്റ് നല്‍കാന്‍ താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്ത് 3000 രൂപ എത്തിക്കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈമാറവെ ഡോക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതിനുമുൻപും ഷെറി ഐസക്കിനെതിരെ നിരവധി പരാതികൾ മെഡിക്കല്‍ കോളെജിലെത്തിയിരുന്നു. മാര്‍ച്ച് 9ന്  ശസ്ത്രക്രിയക്കായി ചാലക്കുടി സ്വദേശിയില്‍ നിന്ന് 3500 രൂപ വാങ്ങിയെന്ന പരാതിയും എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ഇത് ശരിവച്ചെങ്കിലും ഡിഎംഇ തലത്തില്‍ അന്വേഷണമല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.

The post കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/12/morecomplaints-against-drsherryissac-inbriberycase/feed/ 0
നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/ https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/#respond Mon, 12 Jun 2023 07:10:02 +0000 https://keraladesham.in/?p=11134 കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍

The post നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>
കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖാപിച്ചു.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

11-06-2023 മുതല്‍ 15-06-2023 വരെ: കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല

15-06-2023: ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ 11-06-2023 മുതല്‍ 14-06-2023 വരെയുള്ള തീയതികളില്‍ ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, അതിനോട് പ്രത്യേക ജാഗ്രതാ നിര്‍ദേശംചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

12-06-2023: വടക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 150 മുതല്‍ 165 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

13-06-2023: വടക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 145 മുതല്‍ 155 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ വടക്ക്-പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

14-06-2023: വടക്ക്-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 135 മുതല്‍ 145 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ മധ്യ- വടക്ക്പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

15-06-2023: വടക്ക്-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത എന്നും വൈകുന്നേരത്തോടു കൂടി കാറ്റിന്റെ ശക്തി കുറഞ്ഞ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത . കൂടാതെ മധ്യ അറബിക്കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

11-06-2023 മുതല്‍ 14-06-2023 വരെ: ആന്‍ഡമാന്‍ കടല്‍, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, മധ്യ-കിഴക്ക് അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

15-06-2023: ആന്‍ഡമാന്‍ കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

The post നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/feed/ 0