തിരുവനന്തപുരം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/thiruvananthapuram/ Online News Portal Fri, 19 Apr 2024 14:42:57 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg തിരുവനന്തപുരം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/thiruvananthapuram/ 32 32 രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ https://keraladesham.in/2024/04/19/jasna-missing-cbi/ https://keraladesham.in/2024/04/19/jasna-missing-cbi/#respond Fri, 19 Apr 2024 14:42:57 +0000 https://keraladesham.in/?p=13852 രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍

The post രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ appeared first on Kerala Dhesham.

]]>
രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ
ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. ജെസ്‌നയുടെ രക്തംപുരണ്ട വസ്ത്രം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ ഖണ്ഡിച്ചു. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിതന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്‌നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. 2018 മാര്‍ച്ച് 22-നാണ് ജെസ്‌നയെ കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു.
അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22-ന് രാവിലെ 9.30-ന് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛന്‍ രാവിലെ 7.15-നും സഹോദരന്‍ 8.30-നും വീട്ടില്‍നിന്ന് പോയിരുന്നു. പക്ഷേ, ജെസ്‌ന പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയില്ല. വീട്ടില്‍നിന്ന് മൊബൈല്‍ എടുത്തിരുന്നില്ല. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കാര്യമായ വിവരമൊന്നും കിട്ടിയില്ല.
ആണ്‍സുഹൃത്തുമായി സംസാരിച്ചെങ്കിലും ജെസ്‌ന ഈവിധം പോകുന്നെന്ന സൂചനയൊന്നും അയാള്‍ക്കും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല. എരുമേലി-മുണ്ടക്കയം റോഡില്‍ കണ്ണിമല ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യത്തില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരാള്‍ ബസില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല ക്യാമറാ ദൃശ്യങ്ങളും നോക്കിയിട്ടും അധികം വിവരമൊന്നും കിട്ടിയില്ല.

 

The post രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/19/jasna-missing-cbi/feed/ 0
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക് https://keraladesham.in/2024/04/08/tvm-bikeaccident/ https://keraladesham.in/2024/04/08/tvm-bikeaccident/#respond Mon, 08 Apr 2024 05:59:13 +0000 https://keraladesham.in/?p=13805 തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന

The post തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക് appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്.

ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം.കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.

The post തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/08/tvm-bikeaccident/feed/ 0
യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി https://keraladesham.in/2024/03/26/docter-sucide-tvm/ https://keraladesham.in/2024/03/26/docter-sucide-tvm/#respond Tue, 26 Mar 2024 18:34:30 +0000 https://keraladesham.in/?p=13711 തിരുവനന്തപുരം∙ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ ആണു മരിച്ചത്. അമിത

The post യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
തിരുവനന്തപുരം∙ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ

റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണം. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

The post യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/26/docter-sucide-tvm/feed/ 0
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു https://keraladesham.in/2024/03/24/tvm-pig-trap-dead/ https://keraladesham.in/2024/03/24/tvm-pig-trap-dead/#respond Sun, 24 Mar 2024 06:49:32 +0000 https://keraladesham.in/?p=13700 തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി(35)യാണ് ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് പുഴയില്‍ നിന്നും മീന്‍പിടിച്ച് പോകുംവഴിയായിരുന്നു അപകടം.

The post തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു appeared first on Kerala Dhesham.

]]>
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി(35)യാണ് ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് പുഴയില്‍ നിന്നും മീന്‍പിടിച്ച് പോകുംവഴിയായിരുന്നു അപകടം. കാട്ടുപന്നിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.

The post തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/24/tvm-pig-trap-dead/feed/ 0
അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ ഏറ്റുമുട്ടി; ഓടയില്‍ വീണ അച്ഛന്‍ മരിച്ചു https://keraladesham.in/2024/03/17/tvm-familyissue-death/ https://keraladesham.in/2024/03/17/tvm-familyissue-death/#respond Sun, 17 Mar 2024 07:55:30 +0000 https://keraladesham.in/?p=13653 തിരുവനന്തപുരം : കുടുംബ വഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരന്‍ (55) ആണ് മരിച്ചത്. അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍

The post അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ ഏറ്റുമുട്ടി; ഓടയില്‍ വീണ അച്ഛന്‍ മരിച്ചു appeared first on Kerala Dhesham.

]]>
തിരുവനന്തപുരം : കുടുംബ വഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരന്‍ (55) ആണ് മരിച്ചത്. അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഓടയില്‍ വീണ് സുധാകരന് പരിക്കേറ്റിരുന്നു. അമ്പലമുക്ക് ഗാന്ധിനഗറിലെ വീട്ടില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി സുധാകരന്റെ മൂന്ന് മക്കള്‍ തമ്മില്‍ വഴക്കുണ്ടായി. ചേരി തിരിഞ്ഞുള്ള തര്‍ക്കം സംഘര്‍ഷത്തിനിടെ സുധാകരന്‍ ഓടയില്‍ വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ സുധാകരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മക്കള്‍ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മകന്‍ കൃഷ്ണ കരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

The post അമ്മയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി മക്കള്‍ ഏറ്റുമുട്ടി; ഓടയില്‍ വീണ അച്ഛന്‍ മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/17/tvm-familyissue-death/feed/ 0
തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു https://keraladesham.in/2024/01/26/tvm-mother-was-tied-up-and-set-on-fire/ https://keraladesham.in/2024/01/26/tvm-mother-was-tied-up-and-set-on-fire/#respond Fri, 26 Jan 2024 07:07:11 +0000 https://keraladesham.in/?p=13330 തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു തിരുവനന്തപുരം: വെള്ളറടയില്‍ വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു. അറുപതുകാരിയായ നളിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്

The post തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു appeared first on Kerala Dhesham.

]]>
തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു

തിരുവനന്തപുരം: വെള്ളറടയില്‍ വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു. അറുപതുകാരിയായ നളിനിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മുമ്പ് മോസസ് പോക്‌സോ കേസില്‍ പ്രതി ആയിട്ടുണ്ട്.

നളിനിയും മകന്‍ മോസസും മോസസിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. പീഡനകേസില്‍ മോസസ് അറസ്റ്റിലയതോടെ ഭാര്യ പിണങ്ങി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ നളിനിയുടെ ഇളയ മകന്‍ ജെയിന്‍ ജേക്കബ് അമ്മയ്ക്ക് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് തീ പടരുന്നത് കണ്ടു. വീടിനു മുന്നില്‍ നിലയുറപ്പിച്ചു നിന്ന മോസസ് വീട്ടിനുള്ളിലേക്ക് ആരെയും കടത്തിവിട്ടില്ല.

തുടര്‍ന്ന് വെള്ളറട പൊലീസിന്റെ നേതൃത്വത്തില്‍ തീയണച്ചശേഷം മോസസ് ബിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നളിനിയുടെ ഇരുകാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ഒഴികെ പൂര്‍ണമായും കത്തിയ നിലയിലാണ്. വെള്ളറട പൊലീസ് മേല്‍നടപടി സ്വീകരിച്ചു

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

The post തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട ശേഷം മകന്‍ തീകൊളുത്തിക്കൊന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/26/tvm-mother-was-tied-up-and-set-on-fire/feed/ 0
കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. https://keraladesham.in/2024/01/25/tvm-student-death/ https://keraladesham.in/2024/01/25/tvm-student-death/#respond Thu, 25 Jan 2024 02:36:14 +0000 https://keraladesham.in/?p=13324 തിരുവനന്തപുരം: കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ജ്യൂസ്

The post കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ജ്യൂസ് എന്ന് കരുതിയാണ് അഭിനവ് ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കുടിച്ചത്.

ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

The post കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/25/tvm-student-death/feed/ 0
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം https://keraladesham.in/2023/12/20/youthcongress-march/ https://keraladesham.in/2023/12/20/youthcongress-march/#respond Wed, 20 Dec 2023 10:22:47 +0000 https://keraladesham.in/?p=13238 തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായത് രണ്ട് മണിക്കൂർ. പിണറായി വിജയന്‍ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പോലീസിനുനേരെ കല്ലേറമുണ്ടായി. പോലീസ്

The post തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായത് രണ്ട് മണിക്കൂർ. പിണറായി വിജയന്‍ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പോലീസിനുനേരെ കല്ലേറമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി. ലാത്തിചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ സംഘർഷത്തിൽ കീറി.

പൊലീസിനോട് വ്യാപകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സംഘം സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നീങ്ങി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലായി കയറി നിന്നു. അതിനിടെ പൊലീസും പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ലാത്തി വീശിയതിന് ശേഷം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ബസിൽ നിന്ന് പിടിച്ചിറക്കി.

പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പൊലീസിനെ വിന്യസിച്ചിരുന്നു. മതിലിനു മുകളിലേക്കു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് വാഹനത്തിന്റെ ചില്ല് പ്രവർത്തകർ അടിച്ചുപൊട്ടിച്ചു. പൊലീസിനു നേരെ ചെരുപ്പേറുണ്ടായി. പൊലീസിന്റെ ഷീൽഡുകൾ വടികൊണ്ട് അടിച്ചുപൊട്ടിച്ചു. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതിനിടെ പ്രവർത്തകരെ കടകളിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥലത്തേക്ക് വീണ്ടുമെത്തി. വനിതാ പ്രവർത്തകരെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, പരുക്കേറ്റ പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ മാർച്ച് നടത്തി. പരുക്കേറ്റ പ്രവർത്തകർ ഡിസിസി ഓഫീസിലേക്കെത്തി. ഇവിടേക്ക് പൊലീസ് വാഹനം എത്തിയതിനെ തുടർന്ന് സ്ഥലത്ത് പ്രവർത്തകർ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസും സിപിഎമ്മും നടത്തിയ ആക്രമണങ്ങൾക്കെതിരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും പരക്കെ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമമാണ് ഉണ്ടായത്.

പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ വനിതകൾ അടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഇവർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഡിസിസി പ്രസിഡന്റ് പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി. പ്രവർത്തകർ പൊലീസുനേരെ കമ്പുകളും മറ്റും എറിഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.പലയിടങ്ങളിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

The post തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/12/20/youthcongress-march/feed/ 0
സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം https://keraladesham.in/2023/11/26/epidemic-spread-special-alert-kerala/ https://keraladesham.in/2023/11/26/epidemic-spread-special-alert-kerala/#respond Sun, 26 Nov 2023 05:32:12 +0000 https://keraladesham.in/?p=13128 തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം

The post സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നതിനെ തുടർന്നാണ് നിർദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നി ജില്ലകൾക്കാണ് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

The post സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/26/epidemic-spread-special-alert-kerala/feed/ 0
തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി https://keraladesham.in/2023/09/06/tvm-murder-brother/ https://keraladesham.in/2023/09/06/tvm-murder-brother/#respond Wed, 06 Sep 2023 08:28:33 +0000 https://keraladesham.in/?p=12815 യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് (36) എന്നയാളുടെ മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ ബിനുവാണ് കൊലപാതകം

The post തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി appeared first on Kerala Dhesham.

]]>
യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് സംഭവം. രാജ് (36) എന്നയാളുടെ മൃതദേഹമാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സഹോദരൻ ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്രാടദിനത്തിൽ മദ്യലഹരിയിലായിരുന്നു കൊലപാതകം.  സംഭവത്തിൽ സഹോദരൻ ബിനു പൊലീസ് കസ്റ്റഡിയിൽ.

The post തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/06/tvm-murder-brother/feed/ 0