പത്തനംതിട്ട Archives - Kerala Dhesham https://keraladesham.in/category/jill-varthakal/pathanamthitta/ Online News Portal Sat, 18 May 2024 13:09:02 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg പത്തനംതിട്ട Archives - Kerala Dhesham https://keraladesham.in/category/jill-varthakal/pathanamthitta/ 32 32 പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി https://keraladesham.in/2024/05/18/pathanamthitta-traveling-ban-rain/ https://keraladesham.in/2024/05/18/pathanamthitta-traveling-ban-rain/#respond Sat, 18 May 2024 12:31:08 +0000 https://keraladesham.in/?p=14058 പത്തനംതിട്ട  \ ശക്തമായ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച്

The post പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി appeared first on Kerala Dhesham.

]]>
പത്തനംതിട്ട  \ ശക്തമായ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 19 മുതല്‍ 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി.

The post പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/18/pathanamthitta-traveling-ban-rain/feed/ 0
വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ https://keraladesham.in/2024/04/24/fake-vaccin-arrest/ https://keraladesham.in/2024/04/24/fake-vaccin-arrest/#respond Wed, 24 Apr 2024 02:29:42 +0000 https://keraladesham.in/?p=13886 പത്തനംതിട്ട: കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ്

The post വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ appeared first on Kerala Dhesham.

]]>
പത്തനംതിട്ട: കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. പത്തനംതിട്ട വലഞ്ചുഴി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതൻ കുത്തിവയ്‌പ്പെടുത്തത്. പ്രതിയെ ചിന്നമ്മ തിരിച്ചറിഞ്ഞു. പ്രതിയുടെ ഉദ്ദേശം അറിയാൻ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. ചോദ്യം ചെയ്യലിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തുക. അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ചിന്നമ്മയുടെ മൊഴി. നടുവിന് ഇരുവശത്തും കുത്തിവെയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി, കത്തിച്ചുകളയാൻ നിര്‍ദേശിച്ചുവെന്നും പ്രതി പറഞ്ഞു.

അസാധാരണമായ സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പ്രതി സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിരുന്നു. ഈ സ്കൂട്ടര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

The post വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/24/fake-vaccin-arrest/feed/ 0
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. തോമസ് ഐസക്കിന് താക്കീത് https://keraladesham.in/2024/03/30/thomasissac-electioncommission-warning/ https://keraladesham.in/2024/03/30/thomasissac-electioncommission-warning/#respond Sat, 30 Mar 2024 15:24:22 +0000 https://keraladesham.in/?p=13740 തിരുവനന്തപുരം: തോമസ് ഐസക്ക് കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ജില്ലാ വരണാധികാരി. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് താക്കീത് നൽകി. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച

The post കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. തോമസ് ഐസക്കിന് താക്കീത് appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: തോമസ് ഐസക്ക് കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ജില്ലാ വരണാധികാരി. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്ന് താക്കീത് നൽകി. യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. കുടുംബശ്രീയുമായുമായി പണ്ടുമുതല്‍ക്ക് തന്നെ അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കും- ഇതായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

കുടുംബശ്രീ വഴി വായ്പ വാദ്ഗാനം, കെ ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് പരാതി നല്‍കിയിരുന്നത്. അതേസമയം കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്.

The post കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. തോമസ് ഐസക്കിന് താക്കീത് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/30/thomasissac-electioncommission-warning/feed/ 0
പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. https://keraladesham.in/2024/02/04/pampariver-death/ https://keraladesham.in/2024/02/04/pampariver-death/#respond Sun, 04 Feb 2024 15:01:40 +0000 https://keraladesham.in/?p=13374 പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ​ഗൗതം

The post പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. appeared first on Kerala Dhesham.

]]>
പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി.

പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം.

ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്.

​ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.

പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു.

സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.

The post പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/04/pampariver-death/feed/ 0
പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി https://keraladesham.in/2024/01/24/pathanamthitta-student-pregnent/ https://keraladesham.in/2024/01/24/pathanamthitta-student-pregnent/#respond Wed, 24 Jan 2024 09:58:48 +0000 https://keraladesham.in/?p=13309 പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീല് കേസെടുത്തത്. സംഭവത്തിൽ പതിനാലുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

The post പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി appeared first on Kerala Dhesham.

]]>
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീല് കേസെടുത്തത്. സംഭവത്തിൽ പതിനാലുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തി. ബലാല്‍സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് പതിനാലുകാരനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പതിനാലുകാരനെ സുരക്ഷാ കസ്റ്റഡയിലെടുത്തു.

The post പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായതായി പരാതി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/24/pathanamthitta-student-pregnent/feed/ 0
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. https://keraladesham.in/2024/01/09/rahulmankoottathil-arrest/ https://keraladesham.in/2024/01/09/rahulmankoottathil-arrest/#respond Tue, 09 Jan 2024 03:13:49 +0000 https://keraladesham.in/?p=13259 തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ

The post യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

The post യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/09/rahulmankoottathil-arrest/feed/ 0
അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി https://keraladesham.in/2023/09/19/adoor-father-attack-son-murder/ https://keraladesham.in/2023/09/19/adoor-father-attack-son-murder/#respond Tue, 19 Sep 2023 06:30:40 +0000 https://keraladesham.in/?p=12950 അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി പത്തനംതിട്ട: എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. അടൂർ ഏനാത്ത് തട്ടാരുപടിയിൽ ഇന്ന് രാവിലെയാണ്

The post അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി appeared first on Kerala Dhesham.

]]>
അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി

പത്തനംതിട്ട: എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു.

അടൂർ ഏനാത്ത് തട്ടാരുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം.

മെൽവിൻ(8) ആണ് കൊല്ലപ്പെട്ടത്.

മെൽവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മാത്യു പി.അലക്സ് ജീവനൊടുക്കി.

The post അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/19/adoor-father-attack-son-murder/feed/ 0
അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി https://keraladesham.in/2023/08/03/pathanamthitta-murder/ https://keraladesham.in/2023/08/03/pathanamthitta-murder/#respond Thu, 03 Aug 2023 06:40:33 +0000 https://keraladesham.in/?p=12454 പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ അനിൽ കുമാറിനെ (കൊച്ചുമോൻ) പൊലീസ്

The post അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ അനിൽ കുമാറിനെ (കൊച്ചുമോൻ) പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ വച്ചാണ് അനിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.

The post അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/03/pathanamthitta-murder/feed/ 0
പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി https://keraladesham.in/2023/07/28/pathanamthitta-noushad-missing/ https://keraladesham.in/2023/07/28/pathanamthitta-noushad-missing/#respond Fri, 28 Jul 2023 11:50:56 +0000 https://keraladesham.in/?p=12435 പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നൗഷാദിന്റെ തിരോധാനം അന്വേഷിച്ചിരുന്ന പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇവരുടെ മൊഴി

The post പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി appeared first on Kerala Dhesham.

]]>
പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന നൗഷാദിന്റെ തിരോധാനം അന്വേഷിച്ചിരുന്ന പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇവരുടെ മൊഴി കണക്കിലെടുത്തു നിരവധി ഇടങ്ങളില്‍ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തിയിരുന്നു.  അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനല്‍കുകയും ചെയ്‌തെന്നാണ് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവര്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.

 

ഭാര്യ അഫ്സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് ഒന്നര വര്‍ഷത്തിനു ശേഷം പോലീസ് കണ്ടെത്തിയപ്പോള്‍ നൗഷാദ് പറഞ്ഞു. തൊടുപുഴയിലെ തൊമ്മന്‍കുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്. അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ഭാര്യയുമായി ചില വഴക്കുകളൊക്കെ ഉണ്ടായിരുന്നു. പേടിച്ചിട്ടാണ് ഭാര്യയുടെ അടുത്തുനിന്ന് പോന്നതെന്നും അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു.

 

നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്തെ ചിലര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസിയായ ജയ്മോന്‍ എന്ന പോലീസുകാരന്‍ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.

 

ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ താല്‍പര്യമില്ലെന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായുള്ള മൊഴി പോലീസിന് നല്‍കിയതെന്ന് അറിയില്ലെന്നും നൗഷാദ് പറഞ്ഞു.

The post പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/28/pathanamthitta-noushad-missing/feed/ 0
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://keraladesham.in/2023/07/10/school-holyday/ https://keraladesham.in/2023/07/10/school-holyday/#respond Mon, 10 Jul 2023 01:29:09 +0000 https://keraladesham.in/?p=12089 സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

The post സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും രൂക്ഷമായതിനെ തുടർന്നാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കും.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ 63 ക്യാമ്പുകളിലായി 2,637 പേരാണ് താമസിക്കുന്നത്. ഇവയിൽ 45 ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ന് അവധിയുള്ള മുഴുവൻ താലൂക്കുകളിലെയും സർവകലാശാല പരീക്ഷകൾ, മറ്റു പൊതു പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

The post സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/10/school-holyday/feed/ 0