പാലക്കാട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/palakkad/ Online News Portal Thu, 18 Jul 2024 03:30:10 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg പാലക്കാട് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/palakkad/ 32 32 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ https://keraladesham.in/2024/07/18/palakadu-rapecase-police-arrest/ https://keraladesham.in/2024/07/18/palakadu-rapecase-police-arrest/#respond Thu, 18 Jul 2024 03:30:10 +0000 https://keraladesham.in/?p=14228 പാലക്കാട് ∙ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ

The post 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
പാലക്കാട് ∙ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ്. മാസങ്ങൾക്കു മുൻപാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അജീഷ് മലപ്പുറം അരീക്കോട് ക്യാംപിൽ എത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണു കേസ്. ഇയാൾ മുൻപും സമാനമായ രീതിയിൽ മറ്റൊരു  പെൺകുട്ടിക്കെതിരെയും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/18/palakadu-rapecase-police-arrest/feed/ 0
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട് https://keraladesham.in/2024/03/19/modi-palakadu-election-rally/ https://keraladesham.in/2024/03/19/modi-palakadu-election-rally/#respond Tue, 19 Mar 2024 03:02:23 +0000 https://keraladesham.in/?p=13657 പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്. രാവിലെ 10.30ന് ആണ് 50000 പേരെ അണിനിരത്തിയുള്ള റോഡ്ഷോ നടക്കുക.

The post പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട് appeared first on Kerala Dhesham.

]]>
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്. രാവിലെ 10.30ന് ആണ് 50000 പേരെ അണിനിരത്തിയുള്ള റോഡ്ഷോ നടക്കുക. 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ.ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

The post പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/19/modi-palakadu-election-rally/feed/ 0
പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി https://keraladesham.in/2024/01/28/palakkadu-kotta-murder/ https://keraladesham.in/2024/01/28/palakkadu-kotta-murder/#respond Sun, 28 Jan 2024 10:26:51 +0000 https://keraladesham.in/?p=13339 കോട്ടായിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടിൽ വേശുക്കുട്ടി ആണ് മരിച്ചത്. 65 വയസ്സായിരുന്നു. കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടിൽ കുടുംബവഴക്കിനെ

The post പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
കോട്ടായിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടിൽ വേശുക്കുട്ടി ആണ് മരിച്ചത്. 65 വയസ്സായിരുന്നു. കോട്ടായി ചേന്ദങ്കാട്ടിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വീട്ടിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വിറക് ക്കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വേശുക്കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഭർത്താവ് വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു  ഞായറാഴ്ച പുലർച്ചെ നാട്ടുകാരാണ് വേശുക്കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം.

The post പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/28/palakkadu-kotta-murder/feed/ 0
പാലക്കാട്‌ ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. https://keraladesham.in/2023/09/15/palakadu-karoke-mic/ https://keraladesham.in/2023/09/15/palakadu-karoke-mic/#respond Fri, 15 Sep 2023 04:44:53 +0000 https://keraladesham.in/?p=12906 പലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. അറുനൂറ് രൂപയ്ക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി

The post പാലക്കാട്‌ ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. appeared first on Kerala Dhesham.

]]>
പലക്കാട്: ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. അറുനൂറ് രൂപയ്ക്ക് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. പാലക്കാട് കല്ലടിക്കോടാണ് സംഭവം. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്.

 

കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ലെന്നും കുടുംബം പറഞ്ഞു.

The post പാലക്കാട്‌ ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/15/palakadu-karoke-mic/feed/ 0
പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ https://keraladesham.in/2023/09/07/palackadu-wife-murder-husbent/ https://keraladesham.in/2023/09/07/palackadu-wife-murder-husbent/#respond Thu, 07 Sep 2023 10:44:55 +0000 https://keraladesham.in/?p=12830 പാലക്കാട്: കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി ആയ പ്രഭാകരൻ നായരെ ഇന്നലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയായ ശാന്തകുമാരിയാണ്

The post പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
പാലക്കാട്: കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി ആയ പ്രഭാകരൻ നായരെ ഇന്നലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയായ ശാന്തകുമാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു.

ഈ മാസം അഞ്ച് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ശാന്തകുമാരി പൊലീസിന് നല്‍കിയ മൊഴി. അടുത്ത ദിവസം രാവിലെയാണ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിക്കുന്നത്. വിവരം അറിഞ്ഞ നാട്ടുകാര്‍ അഗ്നശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ രക്ഷിക്കുകയായിരുന്നു. പിന്നീടാണ് പ്രഭാകരൻ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരൻ നായരുടെ പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ സംശയം തോന്നി. പിന്നീട് ശാന്തകുമാരിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ശാന്തകുമാരിയെ കടമ്പഴിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു

The post പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/07/palackadu-wife-murder-husbent/feed/ 0
പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരികള്‍ മുങ്ങി മരിച്ചു https://keraladesham.in/2023/08/30/palackadu-mannarkadu-sisters-death/ https://keraladesham.in/2023/08/30/palackadu-mannarkadu-sisters-death/#respond Wed, 30 Aug 2023 11:42:58 +0000 https://keraladesham.in/?p=12758 പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരികള്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബന്ധുക്കളായ റിന്‍ഷി (18), റമീഷ

The post പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരികള്‍ മുങ്ങി മരിച്ചു appeared first on Kerala Dhesham.

]]>
പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരികള്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്.

 

സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് ആദ്യം കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചത്.

ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരെയും കരയ്‌ക്കെത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മൂവരുടെയും മരണം സ്ഥിരീകരിച്ചത്
മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും

The post പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരികള്‍ മുങ്ങി മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/30/palackadu-mannarkadu-sisters-death/feed/ 0
പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ https://keraladesham.in/2023/08/17/thrithala-sho-pen-issue/ https://keraladesham.in/2023/08/17/thrithala-sho-pen-issue/#respond Thu, 17 Aug 2023 06:13:27 +0000 https://keraladesham.in/?p=12596 പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്‍റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ്

The post പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ appeared first on Kerala Dhesham.

]]>
പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്‍റെ പക്കൽ ഉണ്ടായിരുന്ന മോണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ ഓ വിജയകുമാർ കൈവശപ്പെടുത്തിയത്.

 

സംഭവത്തില്‍ വിജയകുമാറിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്ത് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്‌.

 

കാപ്പ നടപടികൾക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്‍റെ പേന ഉദ്യോഗസ്ഥന്‍ വാങ്ങിയത്.

The post പ്രതിയുടെ 60000 രൂപയോളം വില വരുന്ന പേന കൈവശപ്പെടുത്തി തൃത്താല പൊലീസ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/17/thrithala-sho-pen-issue/feed/ 0
കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ https://keraladesham.in/2023/08/14/palakkadu-lsgd-secratery-vigilance-arrest/ https://keraladesham.in/2023/08/14/palakkadu-lsgd-secratery-vigilance-arrest/#respond Mon, 14 Aug 2023 13:16:10 +0000 https://keraladesham.in/?p=12571 കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ്‌ തൃശ്ശൂർ

The post കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ appeared first on Kerala Dhesham.

]]>
കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ്‌ തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.

പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് 10,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിൽ ആയി മൂന്നുവർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിജിലന്‍സ് കോടതി ജഡ്ജി ജി അനിൽ പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്നു. അതേസമയം പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

The post കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/14/palakkadu-lsgd-secratery-vigilance-arrest/feed/ 0
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് https://keraladesham.in/2023/07/12/onedeath-reorted-palakadu-inwildboars-attack/ https://keraladesham.in/2023/07/12/onedeath-reorted-palakadu-inwildboars-attack/#respond Wed, 12 Jul 2023 08:10:04 +0000 https://keraladesham.in/?p=12209 കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത്

The post കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് appeared first on Kerala Dhesham.

]]>
കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞാണ് അപകടം നടന്നത്.

വനിതാ ഡ്രൈവർ ആയിരുന്ന വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത് അപകടസമയത്ത്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.

The post കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/12/onedeath-reorted-palakadu-inwildboars-attack/feed/ 0
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് https://keraladesham.in/2023/07/12/onedeath-reported-palakadu-wildboars-attack/ https://keraladesham.in/2023/07/12/onedeath-reported-palakadu-wildboars-attack/#respond Wed, 12 Jul 2023 08:03:00 +0000 https://keraladesham.in/?p=12206 കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത്

The post കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് appeared first on Kerala Dhesham.

]]>
കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതോടെ വിളകളുടെ നാശനഷ്ടങ്ങൾ മാത്രമല്ല സംഭവിക്കുന്നത്. പലപ്പോഴും അവ മനുഷ്യജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇന്ന് രാവിലെ പാലക്കാട് നടന്ന കാട്ടുപന്നിയുടെ ആക്രണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞാണ് അപകടം നടന്നത്.

വനിതാ ഡ്രൈവർ ആയിരുന്ന വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം ഉണ്ടായത്. കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ മറിയുകയായിരുന്നു.

രാവിലെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത് അപകടസമയത്ത്. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം.

The post കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ മറിഞ്ഞു; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/12/onedeath-reported-palakadu-wildboars-attack/feed/ 0