മലപ്പുറം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/malappuram/ Online News Portal Thu, 29 Feb 2024 05:34:45 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg മലപ്പുറം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/malappuram/ 32 32 താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി https://keraladesham.in/2024/02/29/thanoor-child-murder/ https://keraladesham.in/2024/02/29/thanoor-child-murder/#respond Thu, 29 Feb 2024 05:34:45 +0000 https://keraladesham.in/?p=13484 താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലാണ്

The post താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിയാപുരം ജില്ലയിലെ ഒട്ടുപുറത്താണ് അതിദാരുണമായ സംഭവുമുണ്ടായത്. മാതാവ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക വിവരം. 26ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വീട്ടിലെത്തിയ യുവതി കുഞ്ഞിനെ രാത്രി കൊന്ന് കുഴിച്ചുമൂടിയെന്നും അറിയിക്കുന്നു. ഭർത്താവുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണ് യുവതി. അതിനാൽ കുഞ്ഞ് പിറന്ന വിവരം പുറംലോകമറിയാതിരിക്കാനാണ് കൊന്നതെന്നാണ് വിവരം.

The post താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/29/thanoor-child-murder/feed/ 0
വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം സുജിതയുടെത് തന്നെ; ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി കുഴിച്ചിട്ടു; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര്‍ പിടിയില്‍ https://keraladesham.in/2023/08/22/thanoor-murder/ https://keraladesham.in/2023/08/22/thanoor-murder/#respond Tue, 22 Aug 2023 05:57:05 +0000 https://keraladesham.in/?p=12675 മലപ്പുറം: തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയും പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയുമായ

The post വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം സുജിതയുടെത് തന്നെ; ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി കുഴിച്ചിട്ടു; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര്‍ പിടിയില്‍ appeared first on Kerala Dhesham.

]]>
മലപ്പുറം: തുവ്വൂരില്‍ വീട്ടു വളപ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിച്ച് പോലീസ്. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയും പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയുമായ സുജിത (35) യെ ഈ മാസം 11 മുതല്‍ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു. കേസില്‍ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് പിടിയിലായത്.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങള്‍ വില്‍ക്കാനും ശ്രമിച്ചു.

The post വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം സുജിതയുടെത് തന്നെ; ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി കുഴിച്ചിട്ടു; ആഭരണങ്ങള്‍ മുറിച്ചെടുത്തു; അഞ്ച് പേര്‍ പിടിയില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/22/thanoor-murder/feed/ 0
മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ https://keraladesham.in/2023/08/22/malappuram-murder/ https://keraladesham.in/2023/08/22/malappuram-murder/#respond Tue, 22 Aug 2023 03:39:30 +0000 https://keraladesham.in/?p=12668 മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത യുവാവിന്റെ വീടിന് പിന്നില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മലപ്പുറം

The post മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ appeared first on Kerala Dhesham.

]]>
മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ

യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്ത യുവാവിന്റെ വീടിന് പിന്നില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മലപ്പുറം തുവ്വൂരില്‍ ആണ് സംഭവം.

തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

The post മലപ്പുറത്ത് വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/22/malappuram-murder/feed/ 0
പരാതിയുമായി വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ. അധ്യാപകനെ അറസ്റ്റ് ചെയ്തു https://keraladesham.in/2023/07/13/student-complaint-teacher-arrest/ https://keraladesham.in/2023/07/13/student-complaint-teacher-arrest/#respond Thu, 13 Jul 2023 02:47:29 +0000 https://keraladesham.in/?p=12220 മേപ്പാടി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെ കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പുത്തൂര്‍വയല്‍ സ്വദേശി

The post പരാതിയുമായി വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ. അധ്യാപകനെ അറസ്റ്റ് ചെയ്തു appeared first on Kerala Dhesham.

]]>
മേപ്പാടി: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെ കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി എം ജോണി(50)ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ടതിനു ശേഷമാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി ജോണിക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

The post പരാതിയുമായി വിദ്യാർത്ഥിനികൾ പോലീസ് സ്റ്റേഷനിൽ. അധ്യാപകനെ അറസ്റ്റ് ചെയ്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/13/student-complaint-teacher-arrest/feed/ 0
ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ല https://keraladesham.in/2023/07/09/civilcode-leegu-desicion/ https://keraladesham.in/2023/07/09/civilcode-leegu-desicion/#respond Sun, 09 Jul 2023 07:34:48 +0000 https://keraladesham.in/?p=12066 മലപ്പുറം: സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പാണക്കാട് ചേർന്ന

The post ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ല appeared first on Kerala Dhesham.

]]>
മലപ്പുറം:
സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനമായത്.

യു ഡി എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും, ലീഗ് യു ഡി എഫിന്റെ ഭാഗമെന്നും സാദിക്കലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് യു ഡി എഫിന്റെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആണെന്നും കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ഒരു പരിപാടിക്കും ഇല്ലെന്നും ലീഗ് അറിയിച്ചു.

The post ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ് ലീഗ് പങ്കെടുക്കില്ല appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/09/civilcode-leegu-desicion/feed/ 0
വിഷ്ണുവിന്റെയും ഗീതയുടെയും വിവാഹം നടത്തികൊടുത്ത് യൂത്ത് ലീഗ്.മലപ്പുറത്തുനിന്നും മറ്റൊരു കേരളാ സ്റ്റോറി https://keraladesham.in/2023/07/09/malappuram-vishnu-geetha-marriege-youthleeg-keralastorry/ https://keraladesham.in/2023/07/09/malappuram-vishnu-geetha-marriege-youthleeg-keralastorry/#respond Sun, 09 Jul 2023 07:16:57 +0000 https://keraladesham.in/?p=12063 കേരളത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മലപ്പുറം വേങ്ങരയിൽ  വിവാഹം നടന്നു. വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹമായിരുന്നു അത്. വിഷ്ണുവിന്റെയും ഗീതയുടെയും ഒന്നിപ്പിച്ചതാകട്ടെ മുസ്ലിം ലീഗും

The post വിഷ്ണുവിന്റെയും ഗീതയുടെയും വിവാഹം നടത്തികൊടുത്ത് യൂത്ത് ലീഗ്.മലപ്പുറത്തുനിന്നും മറ്റൊരു കേരളാ സ്റ്റോറി appeared first on Kerala Dhesham.

]]>
കേരളത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മലപ്പുറം വേങ്ങരയിൽ  വിവാഹം നടന്നു. വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹമായിരുന്നു അത്. വിഷ്ണുവിന്റെയും ഗീതയുടെയും ഒന്നിപ്പിച്ചതാകട്ടെ മുസ്ലിം ലീഗും !

വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് വിഷ്ണുവിന്റെയും ഗീഥായുടെയും വിവാഹം നടത്തികൊടുത്തത്. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ് ഇത്. വിവാഹസദ്യ വരെ ലീഗാണ് ഒരുക്കിനൽകുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയവർ ഉണ്ടായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍, ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് ഉൾപ്പെടെ വിവിധ രാഷ്ട്രീയപാര്ടികളിലെ പ്രതിനിധികളും പങ്കെടുത്തു.

മലപ്പുറം ജില്ലയുടെ പൊതു മതേതരത്വ സ്വഭാവത്തെ ഉയർത്തിക്കാണിക്കുന്നതാണ് ഈ വിവാഹം. ജില്ലയെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുയർന്നുവരുന്ന പ്രചാരണങ്ങൾക്ക് മറുപടി കൂടിയാണ് ഈ വിവാഹം. ജാതിമതഭേദമന്യേ എല്ലാവരും ക്ഷേത്രപരിസരത്ത് ഒത്തുകൂടിയത് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന നിലപാടിനെ ഊട്ടിയുറപ്പിക്കുന്നു.

The post വിഷ്ണുവിന്റെയും ഗീതയുടെയും വിവാഹം നടത്തികൊടുത്ത് യൂത്ത് ലീഗ്.മലപ്പുറത്തുനിന്നും മറ്റൊരു കേരളാ സ്റ്റോറി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/09/malappuram-vishnu-geetha-marriege-youthleeg-keralastorry/feed/ 0
യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ് https://keraladesham.in/2023/06/22/youtuber-thoppi-case/ https://keraladesham.in/2023/06/22/youtuber-thoppi-case/#respond Thu, 22 Jun 2023 11:57:30 +0000 https://keraladesham.in/?p=11679 മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. മുഹമ്മദ് നിഹാലിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.ആറ്

The post യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ് appeared first on Kerala Dhesham.

]]>
മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. മുഹമ്മദ് നിഹാലിനെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

The post യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/22/youtuber-thoppi-case/feed/ 0
കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ https://keraladesham.in/2023/06/19/murder-suspect-killed-deadbody-foundat-thirurbusstand/ https://keraladesham.in/2023/06/19/murder-suspect-killed-deadbody-foundat-thirurbusstand/#respond Mon, 19 Jun 2023 05:21:05 +0000 https://keraladesham.in/?p=11438 മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്ത് നിന്ന്

The post കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ appeared first on Kerala Dhesham.

]]>
മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് അടുത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

2016-ല്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം വിളിച്ചിട്ട് പോകാത്തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ജാസിമിനെ ആരം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

 

The post കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടത് തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/19/murder-suspect-killed-deadbody-foundat-thirurbusstand/feed/ 0
സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ https://keraladesham.in/2023/05/26/cultural-activist-razaq-payamprot-found-dead-on-panchayat-office-verandah-relatives-accused-of-mystery/ https://keraladesham.in/2023/05/26/cultural-activist-razaq-payamprot-found-dead-on-panchayat-office-verandah-relatives-accused-of-mystery/#respond Fri, 26 May 2023 06:29:02 +0000 https://keraladesham.in/?p=10898 മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കല്‍  ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.പ്ലാസ്റ്റിക് മാലിന്യ

The post സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ appeared first on Kerala Dhesham.

]]>
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കല്‍  ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ സമീപം കണ്ടെത്തി.

ഇന്ന് രാവിലെയാണ് സംഭവം. റസാഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. റസാഖിന്റെ സഹോദരന്‍ ശ്വാസകോശരോഗം വന്ന് ഏതാനും മാസം മുന്‍പാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരന്‍ മരിച്ചത് എന്ന് റസാഖ് പയമ്പ്രോട്ട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അദ്ദേഹം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

The post സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/05/26/cultural-activist-razaq-payamprot-found-dead-on-panchayat-office-verandah-relatives-accused-of-mystery/feed/ 0
‘ഹോട്ടലില്‍ നിന്ന് പണം നഷ്ടമായി, സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട ദിവസം’; എരഞ്ഞിപ്പാലത്ത് എടുത്തത് രണ്ടുമുറികള്‍ https://keraladesham.in/2023/05/26/money-missing-from-hotel-siddiqui-missing-on-day-shibili-sacked-two-rooms-were-taken-in-eranjipalam/ https://keraladesham.in/2023/05/26/money-missing-from-hotel-siddiqui-missing-on-day-shibili-sacked-two-rooms-were-taken-in-eranjipalam/#respond Fri, 26 May 2023 05:45:06 +0000 https://keraladesham.in/?p=10883 മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ

The post ‘ഹോട്ടലില്‍ നിന്ന് പണം നഷ്ടമായി, സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട ദിവസം’; എരഞ്ഞിപ്പാലത്ത് എടുത്തത് രണ്ടുമുറികള്‍ appeared first on Kerala Dhesham.

]]>
മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നല്‍കിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.സിദ്ദിഖിന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡുമാണ് നിര്‍ണായകമായത്. സംഭവത്തിന് മുന്‍പ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഇവിടെ വച്ച് സിദ്ദിഖിനെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഷിബിലിയെയും ഫര്‍ഹാനയെയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ തിരിച്ച് പോകുമ്പോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇവര്‍ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത് എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികള്‍ പണം പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായി. അതിനിടെ അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. ഒരെണ്ണം പാറക്കൂട്ടത്തില്‍ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകള്‍. എന്നാല്‍ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി അട്ടപ്പാടിയില്‍ കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകള്‍ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്. കേസ് തിരൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്.

The post ‘ഹോട്ടലില്‍ നിന്ന് പണം നഷ്ടമായി, സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട ദിവസം’; എരഞ്ഞിപ്പാലത്ത് എടുത്തത് രണ്ടുമുറികള്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2023/05/26/money-missing-from-hotel-siddiqui-missing-on-day-shibili-sacked-two-rooms-were-taken-in-eranjipalam/feed/ 0