കോട്ടയം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kottayam/ Online News Portal Fri, 10 Jan 2025 15:56:05 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കോട്ടയം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kottayam/ 32 32 മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. https://keraladesham.in/2025/01/10/pcgeorge-case/ https://keraladesham.in/2025/01/10/pcgeorge-case/#respond Fri, 10 Jan 2025 15:56:05 +0000 https://keraladesham.in/?p=14440 മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.

The post മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. appeared first on Kerala Dhesham.

]]>
മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

The post മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/01/10/pcgeorge-case/feed/ 0
കോട്ടയം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ https://keraladesham.in/2024/12/18/kottayam-native-nursing-student-suicide/ https://keraladesham.in/2024/12/18/kottayam-native-nursing-student-suicide/#respond Wed, 18 Dec 2024 01:50:27 +0000 https://keraladesham.in/?p=14424 കോഴിക്കോട്: കോഴിക്കോട് നഴ്സിം​ഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു

The post കോട്ടയം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ appeared first on Kerala Dhesham.

]]>
കോഴിക്കോട്: കോഴിക്കോട് നഴ്സിം​ഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നു ഉച്ചയോടെ ​ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ.

 

 

 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃത​ദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.

സംഭവ സമയം മുറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. മുറിയിൽ ഒപ്പം താമസിച്ചിരുന്ന സഹപാഠികൾ ക്ലാസിൽ പോയ സമയത്താണ് മരണം നടന്നത്. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‍മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയത്തുനിന്നു ബന്ധുക്കൾ രാത്രിയോടെ സ്ഥലത്തെത്തിയിരുന്നു

The post കോട്ടയം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/18/kottayam-native-nursing-student-suicide/feed/ 0
ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു https://keraladesham.in/2024/10/16/pvanvar-erumelypolice-case/ https://keraladesham.in/2024/10/16/pvanvar-erumelypolice-case/#respond Wed, 16 Oct 2024 02:15:56 +0000 https://keraladesham.in/?p=14401 എരുമേലി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ്

The post ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു appeared first on Kerala Dhesham.

]]>
എരുമേലി : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു. സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ എരുമേലി പോലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ പൊലിസ് നടപടി. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പി.വി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നാണ് പരാതി.

.

The post ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരേ പോലിസ് കേസെടുത്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/10/16/pvanvar-erumelypolice-case/feed/ 0
കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ https://keraladesham.in/2024/10/06/kanamala-forest-arrest/ https://keraladesham.in/2024/10/06/kanamala-forest-arrest/#respond Sun, 06 Oct 2024 03:09:33 +0000 https://keraladesham.in/?p=14395 കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കണമല: എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

The post കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കണമല: എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചെന്നും പമ്ബ എഴുകുമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. മുകേഷ് അറിയിച്ചു. എയ്ഞ്ചല്‍വാലി വെച്ചൂപടിഞ്ഞാറേതില്‍ മജോ ആണ് അറസ്റ്റിലായത്.

എയ്ഞ്ചല്‍വാലി പള്ളിപ്പടിക്കു സമീപം റബർത്തോട്ടത്തില്‍നിന്നും സമീപത്തെ വനത്തില്‍നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ട് മ്ലാവുകളുടെ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരാവശിഷ്‌ടങ്ങളില്‍ നിന്നു വെടിയുണ്ടയുടെ ഭാഗങ്ങള്‍ ലഭിക്കുകയും മ്ലാവുകള്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്. മ്ലാവുകളുടെ ശരീരത്തില്‍ നിന്ന് ലഭിച്ച വെടിയുണ്ടയുടെ ഭാഗങ്ങള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് നല്‍കിയെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

The post കണമല എയ്ഞ്ചല്‍വാലിയില്‍ രണ്ട് മ്ലാവുകൾ വെടിയേറ്റ് ചത്ത നിലയില്‍ ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/10/06/kanamala-forest-arrest/feed/ 0
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. https://keraladesham.in/2024/09/30/hemacommittee-case-kottqyam/ https://keraladesham.in/2024/09/30/hemacommittee-case-kottqyam/#respond Mon, 30 Sep 2024 09:05:34 +0000 https://keraladesham.in/?p=14390 ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി

The post ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. appeared first on Kerala Dhesham.

]]>
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.

കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച്‌ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്ബിളിയിലും, കോട്ടയം പൊൻകുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

The post ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/30/hemacommittee-case-kottqyam/feed/ 0
കോട്ടയം സ്വദേശിയുടെ പരാതിയിൽ പി വി അൻവർ എം എൽ എ യ്ക്കെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു https://keraladesham.in/2024/09/29/pvanvar-case-karukachal/ https://keraladesham.in/2024/09/29/pvanvar-case-karukachal/#respond Sun, 29 Sep 2024 06:56:30 +0000 https://keraladesham.in/?p=14382 പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ് കോട്ടയം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി വി അൻവർ എം എൽ എ

The post കോട്ടയം സ്വദേശിയുടെ പരാതിയിൽ പി വി അൻവർ എം എൽ എ യ്ക്കെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു appeared first on Kerala Dhesham.

]]>
പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്

കോട്ടയം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിൽ പി വി അൻവർ എം എൽ എ യ്ക്കെതിരെ പൊലീസ് കേസെടുത്തു.

കോട്ടയം നെടുകുന്നം സ്വദേശിയായ തോമസ് പീലിയാനിക്കൽ നൽകിയ പരാതിയിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും.

അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും സംഭവത്തിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് അൻവറിനെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുക്കുന്നത്.

The post കോട്ടയം സ്വദേശിയുടെ പരാതിയിൽ പി വി അൻവർ എം എൽ എ യ്ക്കെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/29/pvanvar-case-karukachal/feed/ 0
ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ https://keraladesham.in/2024/09/22/shabarimala-airport/ https://keraladesham.in/2024/09/22/shabarimala-airport/#respond Sun, 22 Sep 2024 01:40:42 +0000 https://keraladesham.in/?p=14370 കോ​ട്ട​യം: ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ. കൊ​ച്ചി തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജി​ലെ സോ​ഷ്യ​ൽ

The post ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ appeared first on Kerala Dhesham.

]]>
കോ​ട്ട​യം: ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ. കൊ​ച്ചി തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്​ വി​ഭാ​ഗ​ത്തെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​ട്ട്​ പ​ത്തു ദി​വ​സം ക​ഴി​ഞ്ഞു. 2023 ജ​നു​വ​രി 23ന് ​ഇ​റ​ക്കി​യ പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യാ​ണ്​ സ​ർ​ക്കാ​ർ പു​തി​യ വി​ജ്‍ഞാ​പ​നം കൊ​ണ്ടു​വ​ന്ന​ത്. ഏ​ജ​ൻ​സി​യെ നി​ശ്ച​യി​ച്ച​തി​ലെ പി​ഴ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​ത്.

ത​ങ്ങ​ളെ ദൗ​ത്യം ഏ​ൽ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ്​ ല​ഭി​ച്ചി​ട്ടി​​ല്ലെ​ന്നും വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​റി​വേ ഉ​ള്ളു​വെ​ന്നും ഏ​ജ​ൻ​സി വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. റ​വ​ന്യു വ​കു​പ്പ്​ മു​ഖേ​ന​യാ​ണ്​ സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം സം​ബ​ന്​​ധി​ച്ച ഉ​ത്ത​ര​വ്​ കൈ​മാ​റേ​ണ്ട​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യാ​ൽ ആ​റ്​ മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ഇ​ത്​ പൂ​ർ​ത്തി​യാ​യാ​ൽ ഹി​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ ന​ട​ത്തി ര​ണ്ട്​ മാ​സ​ത്തി​ന​കം വി​ദ​ഗ്​​ധ സ​മി​തി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ​ സ​മ​ർ​പ്പി​ക്ക​ണം. 2025 ഡി​സം​ബ​റോ​ടെ വി​മാ​ന​ത്താ​വ​ളം നി​ർ​മ്മാ​ണം തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ. അ​തെ​ല്ലാം ത​കി​ടം മ​റി​ഞ്ഞ നി​ല​യി​ലാ​ണി​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ. എ​രു​മേ​ലി തെ​ക്ക്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2570 ഏ​ക്ക​ർ സ്ഥ​ല​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ൽ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ലെ 916.27 ഹെ​ക്ട​റും 121.876 ഹെ​ക്ട​ർ സ്വ​കാ​ര്യ ഭൂ​മി​യു​മാ​ണ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. എ​സ്​​റ്റേ​റ്റി​ന്​ പു​റ​ത്തു​ള്ള 362 കു​ടും​ബ​ങ്ങ​ളെ​യും ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ലെ 221 കു​ടും​ബ​ങ്ങ​ളെ​യും പ​ദ്ധ​തി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി വ​രും.

The post ശ​ബ​രി​മ​ല ​ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ഏ​ജ​ൻ​സി​ക്ക്​ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റാ​തെ സ​ർ​ക്കാ​ർ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/22/shabarimala-airport/feed/ 0
എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് https://keraladesham.in/2024/09/11/abiponnattu-kc-kottayam-assembly/ https://keraladesham.in/2024/09/11/abiponnattu-kc-kottayam-assembly/#respond Wed, 11 Sep 2024 19:15:28 +0000 https://keraladesham.in/?p=14367 എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടയം: കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ആയി എബി എം പൊന്നാട്ടിനെ തിരഞ്ഞെടുത്തു.

The post എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് appeared first on Kerala Dhesham.

]]>
എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്
കോട്ടയം: കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ആയി എബി എം പൊന്നാട്ടിനെ തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസ്സ് സംസ്‌ഥാന കമ്മറ്റി ഓഫീസിൽ വെച്ച് റിട്ടേണിംഗ് ഓഫീസറും കോട്ടയം ജില്ലാ പ്രസിഡന്റും ആയ അഡ്വ: ജെയ്‌സൺ ജോസഫിന്റെ അദ്യക്ഷ  തയിൽ ചേർന്ന യോഗത്തിൽ എക്‌സികുട്ടീവ്  ചെയർമാൻ അഡ്വ: മോൻസ് ജോസഫ്  എം എൽ എ  പ്രഖ്യാപനം നടത്തി. സെക്രട്ടറി ജനറൽ അഡ്വ: ജോയ് എബ്രഹാം എക്സ് എം പി, അഡ്വ: പ്രിൻസ് ലൂക്കോസ്, വി. ജെ ലാലി, എ.കെ ജോസഫ്, ജോയ് ചെട്ടിശ്ശേരി, പി.സി ചാണ്ടി, പ്രമോദ് കൃഷ്‌ണൻ, ലിസ്സി കുര്യൻ, ഉണ്ണി എൻ.ഏ, ബാബു ഐക്കരപ്പറമ്പിൽ, ജോസ്മോൻ പുഴക്കരോട്ട്, പി.പി മോഹനൻ, കുര്യൻ വർക്കി, ജോസ് ജോൺ, ബാബു കൂളിയാട്ട്, ജോമോൻ പാറക്കൽ, റ്റിജു പരുത്തുംപാറ, ബാബു അമ്പലത്തറ, വി.പി പൊന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

The post എബി പൊന്നാട്ട് കേരളാ കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/11/abiponnattu-kc-kottayam-assembly/feed/ 0
കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന  ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി https://keraladesham.in/2024/08/28/keralacongres-kmc-issue/ https://keraladesham.in/2024/08/28/keralacongres-kmc-issue/#respond Wed, 28 Aug 2024 02:46:18 +0000 https://keraladesham.in/?p=14341 കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന  ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി കോട്ടയം :സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട്

The post കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന  ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി appeared first on Kerala Dhesham.

]]>
കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന  ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി

കോട്ടയം :സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ അന്യായമായി ഫീസ് വർധനയിലൂടെ ചികിത്സച്ചെലവുകൾ വർദ്ധിപ്പിക്കാൻ പുതിയതായി നടപ്പിലാക്കിയിട്ടുള്ള നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ നടത്തി.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വ. ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ച ധർണാ സമരം എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജിലെ ഐ സി യു, വെന്റിലേറ്റർ ഉപയോഗത്തിന് രോഗികളിൽ നിന്നും ദിവസം 500 രൂപ ഈടാക്കാനുള്ള തീരുമാനം തികച്ചും ജനദ്രോഹം ആണ്. ഈ തെറ്റായ നിലപാട് എത്രയും വേഗം പിൻവലിച്ച് ജനങ്ങൾക്ക് സൗജന്യ ചികിത്സ തുടർന്നു നൽകാനുളള നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിലെ അടിസ്ഥാന വികസന കാര്യങ്ങളും ജനകീയ ആവശ്യങ്ങളും ചർച്ച ചെയ്യുവാനുള്ള സമിതിയായ മെഡിക്കൽ കോളേജ് വികസന കൗൺസിൽ വർഷങ്ങളായി വിളിച്ചു ചേർക്കാതെ, സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നിരുത്തരവാദപരമായ പെരുമാറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി കുറ്റപ്പെടുത്തി

ധർണ സമരത്തിന് പാർട്ടി വൈസ് ചെയർമാൻ കെ.എഫ് വർഗീസ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻ കുമാർ , അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ ലാലി, ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട് ബിനു ചെങ്ങളം,സി വി തോമസ് കുട്ടി,എബി പൊന്നാട്ട്,കെ.പി പോൾ, അഡ്വ മൈക്കിൾ ജയിംസ്,ജോസ് ജയിംസ് നിലപ്പനകൊല്ലി, ഷൈജി ഓട്ടപള്ളി,ജോയ് ചെട്ടിശ്ശേരി,ഡോ. റോസമ്മ സോണി, സാബു പീടിയേക്കൽ, അഡ്വ. ടിവി സോണി, അജി കെ ജോസ് , സാബു ഒഴുങ്ങാലിൽ, പി.ടി. ജോസഫ് പാരിപ്പള്ളി, ജോൺ ജോസഫ്,സെബാസ്റ്റ്യൻ കോച്ചേരി,ആൻസ് വർഗീസ്,കുഞ്ഞു കളപ്പുര, ജോസ് പാറേട്ട് , ടിറ്റോ പയ്യനാടൻ, തോമസ് പുതുശ്ശേരി, തോമസ് വഞ്ചിയിൽ,ഡെയ്സി ജോസ് , കൊച്ചുറാണി ഓട്ടക്കാട്ടിൽ , അമുദ റോയ് , ഓമന സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

The post കോട്ടയം മെഡിക്കൽ കോളേജിലെ ഫീസ് വർധന  ;കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണ്ണയും നടത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/28/keralacongres-kmc-issue/feed/ 0
കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി https://keraladesham.in/2024/07/19/kanjirappally-roopatha-visafroud/ https://keraladesham.in/2024/07/19/kanjirappally-roopatha-visafroud/#respond Fri, 19 Jul 2024 03:59:55 +0000 https://keraladesham.in/?p=14241 കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറിൽ താമസിക്കുന്ന തങ്കമണി

The post കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി appeared first on Kerala Dhesham.

]]>
കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്തു. കാഞ്ചിയാറിൽ താമസിക്കുന്ന തങ്കമണി സ്വദേശിയായ പ്രിൻസ് മൂലേച്ചാലിനെതിരേയാണ് വഞ്ചനക്കുറ്റത്തിന് കട്ടപ്പന പോലീസ് കേസെടുത്തത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എത്ര പേർ തട്ടിപ്പിന് ഇരയായി, എത്ര രൂപ തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണ് പോലീസ്.
കട്ടപ്പന പള്ളിക്കവല കേന്ദ്രമാക്കി ഗ്ലോബൽ എജുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. നഴ്‌സിങ് പഠിച്ചവർക്ക് ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ഇസ്രയേലിൽ കെയർ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലാണ് റിക്രൂട്ടിങ് എന്നും ഏജൻസിയെ റിക്രൂട്ട്‌മെന്റ് ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചിരുന്നു. 10 ലക്ഷം രൂപയാണ് റിക്രൂട്ട്‌മെന്റിനായി ഇവർ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടത്.

രൂപതയുടെ പേരിൽ തട്ടിപ്പിന് ശ്രമിക്കുന്നുവെന്ന പരാതി, കാഞ്ഞിരപ്പള്ളി രൂപതയും നൽകിയിട്ടുണ്ട്.

The post കാഞ്ഞിരപ്പള്ളി രൂപതയുടെ പേര് ദുരുപയോഗിച്ച് ഇസ്രായേലിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/19/kanjirappally-roopatha-visafroud/feed/ 0