കാസര്‍ഗോഡ് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kazargod/ Online News Portal Sat, 06 Apr 2024 03:42:05 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കാസര്‍ഗോഡ് Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kazargod/ 32 32 നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍ https://keraladesham.in/2024/04/06/kasargod-mother-suicide/ https://keraladesham.in/2024/04/06/kasargod-mother-suicide/#respond Sat, 06 Apr 2024 03:42:05 +0000 https://keraladesham.in/?p=13793 കാസർഗോഡ്: നാ ലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍. മുളിയാര്‍ കോപ്പാളം കൊച്ചി സ്വദേശിനിയായ ബിന്ദു (30), നാല് മാസം പ്രായമായ മകള്‍

The post നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍ appeared first on Kerala Dhesham.

]]>
കാസർഗോഡ്: നാ ലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍. മുളിയാര്‍ കോപ്പാളം കൊച്ചി സ്വദേശിനിയായ ബിന്ദു (30), നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.
ബിന്ദു കൈ ഞരമ്പുകള്‍ മുറിച്ച് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയെ മരിച്ച നിലയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.

The post നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/06/kasargod-mother-suicide/feed/ 0
റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. https://keraladesham.in/2024/03/30/kasargodu-riyasmoulavi-murder-courtorder/ https://keraladesham.in/2024/03/30/kasargodu-riyasmoulavi-murder-courtorder/#respond Sat, 30 Mar 2024 06:46:58 +0000 https://keraladesham.in/?p=13738 കാസര്‍കോട്: കാസര്‍കോട് മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ

The post റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. appeared first on Kerala Dhesham.

]]>
കാസര്‍കോട്: കാസര്‍കോട് മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ( riyas moulavi murder verdict )

കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്

ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു മൗലവി. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

നിരവധി തവണ ജഡ്ജിമാരെ മാറ്റിയ കേസ് പല തവണ നീട്ടിവച്ചിരുന്നു. കൊറോണയും കേസ് നീണ്ടുപോകാന്‍ കാരണമായി. കേസ് പരിഗച്ച എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണന്‍.

The post റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/30/kasargodu-riyasmoulavi-murder-courtorder/feed/ 0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ https://keraladesham.in/2024/01/10/kasargodu-rape-minor/ https://keraladesham.in/2024/01/10/kasargodu-rape-minor/#respond Wed, 10 Jan 2024 16:58:44 +0000 https://keraladesham.in/?p=13267 കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസ്സുകാരിയാണ് പീഡനത്തിന്

The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
കാസര്‍കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ. കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയാണ് പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പീഡനം നടന്ന സമയത്ത് പ്രതിക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പ്രതി പെൺകുട്ടിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കുറ്റം ചുമത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്.

ഇതോടെ കുപിതയായ അമ്മ പെണ്‍കുട്ടിയോട് ആരാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ചോദിച്ചു. പെൺകുട്ടി പറഞ്ഞ സുഹൃത്തിന്റെ വീട്ടിലേക്ക് പെൺകുട്ടിയുമായി എത്തിയ അമ്മ കുട്ടിയെ ഇവിടെ വിട്ടു. വാഗ്വാദവും തര്‍ക്കവും കരച്ചിലുമെല്ലാമായതോടെ അയൽക്കാരും വിവരമറിഞ്ഞു. പിന്നാലെ വിവരം പൊലീസിന്റെ ശ്രദ്ധയിലുമെത്തി.

വിവരം അന്വേഷിച്ച പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സുഹൃത്തായ പതിനെട്ടുകാരൻ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/10/kasargodu-rape-minor/feed/ 0
അവിവാഹിതയാണെന്ന പരിഗണന തേടി വീണ്ടും വിദ്യ; കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു https://keraladesham.in/2023/06/21/divya-fake-marklist-case/ https://keraladesham.in/2023/06/21/divya-fake-marklist-case/#respond Wed, 21 Jun 2023 09:16:57 +0000 https://keraladesham.in/?p=11620 വ്യാജരേഖ കേസിൽ വീണ്ടും മുൻകൂർ ജാമ്യം തേടി മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായ കെ വിദ്യ. ഇത്തവണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അവിവാഹിതയാണ്

The post അവിവാഹിതയാണെന്ന പരിഗണന തേടി വീണ്ടും വിദ്യ; കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു appeared first on Kerala Dhesham.

]]>
വ്യാജരേഖ കേസിൽ വീണ്ടും മുൻകൂർ ജാമ്യം തേടി മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായ കെ വിദ്യ. ഇത്തവണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അവിവാഹിതയാണ് ആ പരിഗണ നൽകണമെന്നാണ് ഇപ്പോൾ നൽകിയ ജാമ്യാപേക്ഷയിലും വിദ്യ പറയുന്നത്.

ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്. ജാമ്യ ഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലും വിദ്യ അവിവാഹിതയാണെന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞിരുന്നു. പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹർജിയിലുണ്ടായിരുന്നു.

അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി.

വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരായ വിദ്യക്കെതിരെ ജൂണ്‍ ആറിനാണ് കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്. ഒളിവിലിരിക്കുന്ന വിദ്യയെ ഇതുവരെ പൊലീസ് പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായി നിയനടപടികളുമായി വിദ്യ മുന്നോട്ട് നീങ്ങുന്നുണ്ട്.

The post അവിവാഹിതയാണെന്ന പരിഗണന തേടി വീണ്ടും വിദ്യ; കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/21/divya-fake-marklist-case/feed/ 0
അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു https://keraladesham.in/2023/01/09/anjusree/ https://keraladesham.in/2023/01/09/anjusree/#respond Mon, 09 Jan 2023 07:44:28 +0000 https://keraladesham.in/?p=8831 കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്

The post അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു appeared first on Kerala Dhesham.

]]>
കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഫോണില്‍ വിഷത്തെപ്പറ്റി തിരഞ്ഞത് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാണോയെന്ന് സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി സൂചിപ്പിച്ചു.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.മരണത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം കൂടി വന്നശേഷം മാത്രമേ ഔദ്യോഗികമായി മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

ജനുവരി അഞ്ചിന് സ്വകാര്യ ലാബില്‍ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയില്‍ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു.

The post അഞ്ജുശ്രീയുടേത് ആത്മഹത്യ; ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചു; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/01/09/anjusree/feed/ 0
വിണ്ടും ഭക്ഷ്യവിഷബാധ ദുരന്തം: കാസര്‍കോട്ട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു https://keraladesham.in/2023/01/07/healthissue-anjusree/ https://keraladesham.in/2023/01/07/healthissue-anjusree/#respond Sat, 07 Jan 2023 05:58:29 +0000 https://keraladesham.in/?p=8774 കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്.

The post വിണ്ടും ഭക്ഷ്യവിഷബാധ ദുരന്തം: കാസര്‍കോട്ട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു appeared first on Kerala Dhesham.

]]>
കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ് പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാര്‍വതിയുടെ നിലമോശമായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദേശീയപാതയില്‍ അടുക്കത്ത് ബയലില്‍ അല്‍ റൊമാന്‍സി എന്ന കടയില്‍ നിന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓര്‍ഡര്‍ ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം, ഭക്ഷ്യവിഷബാധ പരിശോധിക്കാന്‍ രണ്ടുസംഘങ്ങളെ ചുമതലപ്പെടുത്തി. കാസര്‍കോടും കണ്ണൂരുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. അഞ്ജുവിനെ പരിചരിച്ച ഡോക്ടറുടെ മൊഴിയെടുക്കും.
ഭക്ഷ്യവിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു

The post വിണ്ടും ഭക്ഷ്യവിഷബാധ ദുരന്തം: കാസര്‍കോട്ട് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/01/07/healthissue-anjusree/feed/ 0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍ https://keraladesham.in/2022/12/10/rape-mother-arrest/ https://keraladesham.in/2022/12/10/rape-mother-arrest/#respond Sat, 10 Dec 2022 05:41:55 +0000 https://keraladesham.in/?p=8114 കാസര്‍കോട് : ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായ കാമുകന്‍. ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍

The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
കാസര്‍കോട് : ബദിയടുക്കയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായ കാമുകന്‍. ബദിയടുക്ക സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരിയിലാണ് സംഭവം. വയനാട്ടില്‍ വിനോദ യാത്രയ്ക്ക് കൊണ്ട് പോയ ശേഷം കുട്ടികളുടെ മാതാവിന്റെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു.
40 വയസുകാരിയായ മാതാവിനേയും കാമുകന്‍ ചട്ടഞ്ചാല്‍ സ്വദേശി 43 വയസുകാരന്‍ അബ്ദുല്‍ ലത്തീഫിനേയും പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിന് ഇടയാണ് ഇളയകുട്ടിയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പുകളാണ് പ്രതികള!്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തു.

The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2022/12/10/rape-mother-arrest/feed/ 0
ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. https://keraladesham.in/2022/11/11/the-incident-where-the-dentist-was-found-dead/ https://keraladesham.in/2022/11/11/the-incident-where-the-dentist-was-found-dead/#respond Fri, 11 Nov 2022 10:23:31 +0000 https://keraladesham.in/?p=7806 കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് റെയില്‍വേ ട്രാക്കില്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച

The post ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. appeared first on Kerala Dhesham.

]]>
കാസര്‍കോട് ബദിയടുക്കയിലെ ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ കുന്താപുരത്ത് ഇന്നലെയാണ് റെയില്‍വേ ട്രാക്കില്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ (52) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ബദിയടുക്ക പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. ബൈക്കുമെടുത്ത് ക്ലിനിക്കില്‍ നിന്നും പോകുകയായിരുന്നു.

പിന്നീട് ബൈക്ക് നഗരത്തില്‍ നിന്നും കണ്ടെത്തി. അപമര്യാദയായി പെരുമാറി എന്നാരോപിച്ച് പരാതി നല്‍കിയ യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. ഭീഷണിപ്പെടുത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

The post ദന്തഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍. appeared first on Kerala Dhesham.

]]>
https://keraladesham.in/2022/11/11/the-incident-where-the-dentist-was-found-dead/feed/ 0
കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. https://keraladesham.in/2022/11/01/kanai-refused-the-kerala-shri-award/ https://keraladesham.in/2022/11/01/kanai-refused-the-kerala-shri-award/#respond Tue, 01 Nov 2022 07:31:53 +0000 https://keraladesham.in/?p=7258 കാസര്‍കോട് : പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന്

The post കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. appeared first on Kerala Dhesham.

]]>
കാസര്‍കോട് : പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണിത്. ശില്‍പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ താന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ അവഗണിക്കപ്പെട്ടതില്‍ കാനായി കുഞ്ഞിരാമന്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് ശംഖുമുഖം, വേളി പാര്‍ക്കുകള്‍ നശിപ്പിച്ചതെന്ന് കാനായി ആരോപിച്ചു. ഇതൊക്കെ ആര്‍ക്കു വേണ്ടിയാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും, പക്ഷേ പറയുന്നില്ലെന്നും കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.
”അവാര്‍ഡുകള്‍ ഒന്നിനും പരിഹാരമല്ല. അവാര്‍ഡ് നല്ല കാര്യം തന്നെയാണ്. പക്ഷേ, എന്റെ മനസ്സില്‍ ഇപ്പോള്‍ വരുന്നത് ശംഖുമുഖം പാര്‍ക്കാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അവിടെയൊരു ഹെലികോപ്റ്റര്‍ കൊണ്ടുവന്നു വച്ചു. ഞാന്‍ ചെയ്ത ആ മനോഹരമായ സ്ഥലം മുഴുവന്‍ വികൃതമാക്കി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയാണ് അത് ചെയ്തത്. ഞാന്‍ ഇക്കാര്യം അദ്ദേഹത്തിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എല്ലാം ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനിടയില്‍ ഒരു അവാര്‍ഡ് തന്നാല്‍ എങ്ങനെയാണ് എനിക്ക് സ്വീകരിക്കാന്‍ പറ്റുക?
വേളിയിലെ അവസ്ഥയും സമാനമാണ്. ആര്‍ക്കും വേണ്ടാത്ത ഒരു വേളിയാണ് ഞാന്‍ ആദ്യമായി എത്തുമ്പോള്‍ അവിടെയുണ്ടായിരുന്നത്. ആരും അവിടെ പോയിരുന്നില്ല. പിന്നീട് വളരെയധികം കഷ്ടപ്പെട്ട് ചെയ്ത ഒന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. അങ്ങനെ വളരെയധികം വരുമാനമുള്ള ടൂറിസ്റ്റ് സെന്ററായി അതു മാറി. പിന്നീട് അതും വികൃതമാക്കിക്കളഞ്ഞു’ – കാനായി പറഞ്ഞു.
‘ഇതേ അവസ്ഥയാണ് കണ്ണൂര്‍ പയ്യാമ്പലത്തും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാന്‍ ആവശ്യപ്പെട്ടത്. 80 സെന്റ് മാത്രമുണ്ടായിരുന്ന അവിടെ മൂന്ന് ഏക്കറില്‍ സൂര്യാസ്തമയം കാണാവുന്ന രീതിയിലാണ് ഞാന്‍ പാര്‍ക്ക് ക്രമീകരിച്ചത്. അതും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാര്‍ഡ് ഞാന്‍ എങ്ങനെയാണ് സ്വീകരിക്കുക. എന്റെ പ്രശ്‌നങ്ങള്‍ക്ക് അവാര്‍ഡ് ഒരു പരിഹാരമല്ല.’ – കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.

The post കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. appeared first on Kerala Dhesham.

]]>
https://keraladesham.in/2022/11/01/kanai-refused-the-kerala-shri-award/feed/ 0
കാസര്‍കോട് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു https://keraladesham.in/2022/10/29/kasargodu-bridge/ https://keraladesham.in/2022/10/29/kasargodu-bridge/#respond Sat, 29 Oct 2022 05:53:38 +0000 https://keraladesham.in/?p=7124 ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അപകടം. അടിപ്പാത തകര്‍ന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.അപകടത്തില്‍ ഒരു തൊഴിലാളിക്ക്സാരമായി പരുക്കേറ്റു. പുലര്‍ച്ചെ

The post കാസര്‍കോട് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു appeared first on Kerala Dhesham.

]]>
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അപകടം. അടിപ്പാത തകര്‍ന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.അപകടത്തില്‍ ഒരു തൊഴിലാളിക്ക്സാരമായി പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.

ഇവിടെ രാത്രിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാറില്ല. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

The post കാസര്‍കോട് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു appeared first on Kerala Dhesham.

]]>
https://keraladesham.in/2022/10/29/kasargodu-bridge/feed/ 0