കണ്ണൂര്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kannur/ Online News Portal Sat, 24 Aug 2024 17:37:42 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg കണ്ണൂര്‍ Archives - Kerala Dhesham https://keraladesham.in/category/jill-varthakal/kannur/ 32 32 ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ https://keraladesham.in/2024/08/24/kannur-poojari-rapecase/ https://keraladesham.in/2024/08/24/kannur-poojari-rapecase/#respond Sat, 24 Aug 2024 17:37:42 +0000 https://keraladesham.in/?p=14321 ക​ണ്ണൂ​ർ: ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി അ​നി​ലി​നെ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ

The post ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ appeared first on Kerala Dhesham.

]]>
ക​ണ്ണൂ​ർ: ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി അ​നി​ലി​നെ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ജ​നു​വ​രി മാ​സ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ 15 കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി ഈ ​വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഇ​ത് പ​ല ത​വ​ണ​ക​ളാ​യി ആ​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ൽ ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​ട​ക്കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

The post ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ 15 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി പി​ടി​യി​ൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/24/kannur-poojari-rapecase/feed/ 0
പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങല്‍ https://keraladesham.in/2024/05/04/payyannur-theft-shop/ https://keraladesham.in/2024/05/04/payyannur-theft-shop/#respond Sat, 04 May 2024 02:27:23 +0000 https://keraladesham.in/?p=13959 കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇതോടെ തുടര്‍ച്ചയായി തങ്ങളുടെ കടമാത്രം ലക്ഷ്യം വയ്ക്കുന്ന

The post പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങല്‍ appeared first on Kerala Dhesham.

]]>
കണ്ണൂര്‍: പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഇതോടെ തുടര്‍ച്ചയായി തങ്ങളുടെ കടമാത്രം ലക്ഷ്യം വയ്ക്കുന്ന കളളനെക്കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ. നാലാംതവണയും സൂപ്പര്‍മാര്‍ക്കറ്റില്‍ യാതൊരു കൂസലലുമില്ലാതെ കയറി കളളനെ പിടികൂടാന്‍ കഴിയാത്തത് പോലീസിനും നാണക്കേടായിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇവിടെ കളളന്‍ അവസാനമായി കയറിയത്. കെട്ടിടത്തിന്റെ ഷീറ്റും സീലിങും തകര്‍ത്ത് മുകളിലൂടെ താഴേക്ക് ഇറങ്ങുകയായിരുന്നു . ഇതിനുശേഷം നടത്തിയ തെരച്ചിലില്‍ ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ഇരുപത്തിയഞ്ചായിരം രൂപ കവര്‍ന്നു. ഇവിടെ ചില്ലുകൂട്ടിലുണ്ടായിരുന്ന പെര്‍ഫ്യൂമുകളും ഷാംപു ഐറ്റങ്ങളുമുള്‍പ്പെടെ വാരിക്കൂട്ടി സഞ്ചിയിലാക്കി.കൂള്‍ ഡ്രിങ്ക്‌സ് കൗണ്ടറിലിരുന്ന് സി.സി.ടി.വി ക്യാമറ നോക്കി പോസ് ചെയ്തു കൂള്‍ഡ്രിങ്ക്‌സ് കുടിച്ചാണ് ഇയാള്‍ പുറത്തേക്ക് മോഷണമുതലുമായി പോയത്. പിറ്റേ ദിവസം കവര്‍ച്ച നടന്നുവെന്ന് വ്യക്തമായ ജീവനക്കാര്‍ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പഴയ കളളന്‍ തന്നെയാണ് വീണ്ടും കയറിയതെന്നു മനസിലായത്. എന്നാല്‍ ഇത്തവണ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്കുകയറിയതില്‍ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ വെന്‍ഡിലേറ്റര്‍ ഇളക്കി മാറ്റിയായിരുന്നു കടയിലേക്ക് കയറിയത്. എന്നാല്‍ ഇതു തടയുന്നതിനായി വെന്‍ഡിലേറ്റ് ഭാഗം ഭദ്രമായി അടച്ചിരുന്നു. ഇതോടെ മോഷ്ടാവ് പുതുവഴി സ്വീകരിക്കുകയായിരുന്നു. മുകളിലെ ഷീറ്റിളക്കി മാറ്റിയാണ് ഏറ്റവും ഒടുവില്‍ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്ക് കടന്നത്. സ്ഥിരം മോഷ്‌ടാവിനെ തിരിച്ചറിഞ്ഞിട്ടും പയ്യന്നൂര്‍ പോലീസിന് ഇതുവരെ പിടികൂടാന്‍ കഴിയാത്തത് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നേ മുക്കാലിനും മൂന്നേകാലിനും ഇടയിലാണ് കവര്‍ച്ച നടന്നത്. ആലക്കോട് പാലക്കോടന്‍ വീട്ടില്‍ പി മഹമൂദിന്റെ ഉടമസ്ഥതയിലുളളതാണ് സ്‌കൈപ്പര്‍മാര്‍ക്കറ്റ്. ഇവിടെ നിന്നും പണവും സാധനങ്ങളുമടക്കം അരലക്ഷത്തിന്റെ നഷ്‌ടമുണ്ടായതായി ഉടമ പോലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു.

The post പയ്യന്നൂര്‍ നഗരത്തിലെ സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ കളളന്‍ തന്നെ നാലുതവണ കയറിയെന്ന് സിസിടിവി ദൃശ്യങ്ങല്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/04/payyannur-theft-shop/feed/ 0
കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു https://keraladesham.in/2024/04/30/kannur-cherukunnu-accident/ https://keraladesham.in/2024/04/30/kannur-cherukunnu-accident/#respond Tue, 30 Apr 2024 01:22:36 +0000 https://keraladesham.in/?p=13911 കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), യാത്ര

The post കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു appeared first on Kerala Dhesham.

]]>
കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), യാത്ര ചെയ്ത കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണു മരിച്ചത്. (Five dead after car collides with gas tanker in Kannur )

മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുന്നച്ചേരി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു.

The post കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/30/kannur-cherukunnu-accident/feed/ 0
ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി https://keraladesham.in/2024/03/30/kannur-rss/ https://keraladesham.in/2024/03/30/kannur-rss/#respond Sat, 30 Mar 2024 05:17:39 +0000 https://keraladesham.in/?p=13735 പാനൂർ: ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നായി

The post ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി appeared first on Kerala Dhesham.

]]>
പാനൂർ: ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നായി 770 കിലോ സ്ഫോടകവസ്തു ആണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് പിടികൂടിയത്.
കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊളവല്ലൂർ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

The post ആർഎസ്എസ് നേതാവിന്റെ വസതിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടികൂടി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/30/kannur-rss/feed/ 0
കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു https://keraladesham.in/2024/02/14/kottiyoor-tiger-dead/ https://keraladesham.in/2024/02/14/kottiyoor-tiger-dead/#respond Wed, 14 Feb 2024 02:39:18 +0000 https://keraladesham.in/?p=13392 തൃശൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു

The post കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു appeared first on Kerala Dhesham.

]]>
തൃശൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനിരിക്കെയാണ് കടുവ ചത്തത്. കടുവയെ കൊണ്ടു വരുന്ന വഴിക്ക് കോഴിക്കോട്ടു വെച്ചാണ് കടുവ ചത്തതെന്നാണ് വിവരം.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തിയ ശേഷമാകും കടുവയുടെ ജഡം സംസ്‌കരിക്കുക. ഇന്നലെ രാത്രി എട്ടരയോടെയാണ് കണ്ണൂരില്‍ നിന്നും വനംവകുപ്പ് സംഘം കടുവയുമായി തൃശൂരിലേക്ക് തിരിച്ചത്. കടുവയുടെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

The post കണ്ണൂര്‍ കൊട്ടിയൂര്‍ പന്ന്യാമലയില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/02/14/kottiyoor-tiger-dead/feed/ 0
പെട്ടിയില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം; അന്വേഷണം https://keraladesham.in/2023/09/18/women-murder-kannur/ https://keraladesham.in/2023/09/18/women-murder-kannur/#respond Mon, 18 Sep 2023 12:36:09 +0000 https://keraladesham.in/?p=12945 കണ്ണൂര്‍: സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം

The post പെട്ടിയില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം; അന്വേഷണം appeared first on Kerala Dhesham.

]]>
കണ്ണൂര്‍: സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം. സംഭവത്തിൽ വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

The post പെട്ടിയില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം; അന്വേഷണം appeared first on Kerala Dhesham.

]]>
https://keraladesham.in/2023/09/18/women-murder-kannur/feed/ 0
തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട് https://keraladesham.in/2023/08/18/thrissur-kanimangalam-accident/ https://keraladesham.in/2023/08/18/thrissur-kanimangalam-accident/#respond Fri, 18 Aug 2023 05:52:11 +0000 https://keraladesham.in/?p=12610 തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസ്സാണ് മറിഞ്ഞത്.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

The post തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട് appeared first on Kerala Dhesham.

]]>
തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസ്സാണ് മറിഞ്ഞത്.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരുക്ക് ആർക്കും ഉള്ളതായി വിവരങ്ങളില്ല. പരുക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

 

അതേസമയം, അപകടം നടന്ന ഈ റോഡിൽ ഇതിന് മുൻപും നിരവധി ഇരുചക്രവാഹന അപകടങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മെറ്റൽ പാകിയ റോഡ്ആയതിനാൽ അപകടങ്ങൾ ഈ മേഖലയിൽ പതിവാണ്.ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

The post തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.അപകടത്തിൽ മുപ്പത്തിരണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/08/18/thrissur-kanimangalam-accident/feed/ 0
ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു https://keraladesham.in/2023/07/11/kannur-bus-accident/ https://keraladesham.in/2023/07/11/kannur-bus-accident/#respond Tue, 11 Jul 2023 04:16:17 +0000 https://keraladesham.in/?p=12145 കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.

The post ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു appeared first on Kerala Dhesham.

]]>
കണ്ണൂര്‍: ദേശീയപാതയില്‍ തോട്ടട ടൗണില്‍ ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ മരിച്ച ആളുടെ തല വേര്‍പെട്ടനിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ 12.45ഓടെയാണ് അപകടം. മണിപ്പാലില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോ കുകയായിരുന്ന മിനി കണ്‍ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനുള്ളതാണ്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറി ഇടിച്ചുകയറി സമീപത്തെ കട തകര്‍ന്നു. പോലീസും അഗ്‌നിരക്ഷാസേനയും എത്തി ക്രെയിന്‍ ഉപയോ ഗിച്ച് ബസ് മാറ്റി രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ് യാത്രക്കാരന്‍ പറഞ്ഞു.

The post ടൂറിസ്റ്റ് ബസ്സും മിനി കണ്‍ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാരന്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/07/11/kannur-bus-accident/feed/ 0
കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ സിപിഎമ്മില്‍ നടപടി, നാല് പ്രാദേശിക നേതാക്കളെ പുറത്താക്കി https://keraladesham.in/2023/06/15/kannurcpm-issue/ https://keraladesham.in/2023/06/15/kannurcpm-issue/#respond Thu, 15 Jun 2023 09:35:58 +0000 https://keraladesham.in/?p=11379 കണ്ണൂര്‍: കള്ളപ്പണ മാഫിയ ബന്ധത്തില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സേവ്യര്‍ പോള്‍, രാംഷോ, അഖില്‍

The post കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ സിപിഎമ്മില്‍ നടപടി, നാല് പ്രാദേശിക നേതാക്കളെ പുറത്താക്കി appeared first on Kerala Dhesham.

]]>
കണ്ണൂര്‍: കള്ളപ്പണ മാഫിയ ബന്ധത്തില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ കൂട്ടനടപടി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സേവ്യര്‍ പോള്‍, രാംഷോ, അഖില്‍ എന്നീ ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി സി.പി.എമ്മില്‍ ചില ആളുകള്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാര്‍ക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേയാണ് സിപിഎമ്മില്‍ അച്ചടക്ക നടപടി കൈക്കൊണ്ടത്.
30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ശ്രമം നടത്തി എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതിന് സമാനമായാണ് റിപ്പോര്‍ട്ടും. എല്‍.ഡി.എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം

The post കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ സിപിഎമ്മില്‍ നടപടി, നാല് പ്രാദേശിക നേതാക്കളെ പുറത്താക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/15/kannurcpm-issue/feed/ 0
നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/ https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/#respond Mon, 12 Jun 2023 07:10:02 +0000 https://keraladesham.in/?p=11134 കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍

The post നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>
കേരളത്തില്‍ ജൂണ്‍ 15 വരെ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖാപിച്ചു.

എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

11-06-2023 മുതല്‍ 15-06-2023 വരെ: കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല

15-06-2023: ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ 11-06-2023 മുതല്‍ 14-06-2023 വരെയുള്ള തീയതികളില്‍ ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, അതിനോട് പ്രത്യേക ജാഗ്രതാ നിര്‍ദേശംചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

12-06-2023: വടക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 150 മുതല്‍ 165 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

13-06-2023: വടക്ക്-കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 145 മുതല്‍ 155 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ വടക്ക്-പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

14-06-2023: വടക്ക്-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 135 മുതല്‍ 145 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത. കൂടാതെ മധ്യ- വടക്ക്പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും വേഗതയില്‍ അതി ശക്തമായ കാറ്റിന് സാധ്യത.

15-06-2023: വടക്ക്-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 125 മുതല്‍ 135 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത എന്നും വൈകുന്നേരത്തോടു കൂടി കാറ്റിന്റെ ശക്തി കുറഞ്ഞ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത . കൂടാതെ മധ്യ അറബിക്കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

11-06-2023 മുതല്‍ 14-06-2023 വരെ: ആന്‍ഡമാന്‍ കടല്‍, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, മധ്യ-കിഴക്ക് അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

15-06-2023: ആന്‍ഡമാന്‍ കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

The post നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത, മുന്നറിയിപ്പ് appeared first on Kerala Dhesham.

]]>
https://keraladesham.in/2023/06/12/yellowalert-4districts-chanceofwind-thunderstorm/feed/ 0