എറണാകുളം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/ernakulam/ Online News Portal Sat, 08 Jun 2024 02:31:51 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg എറണാകുളം Archives - Kerala Dhesham https://keraladesham.in/category/jill-varthakal/ernakulam/ 32 32 അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം https://keraladesham.in/2024/06/08/angamaly-house-fire-familymembers-death/ https://keraladesham.in/2024/06/08/angamaly-house-fire-familymembers-death/#respond Sat, 08 Jun 2024 02:31:51 +0000 https://keraladesham.in/?p=14134 അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം അങ്കമാലി: അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.അങ്കമാലിയിലെ

The post അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം appeared first on Kerala Dhesham.

]]>
അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം

അങ്കമാലി: അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം
ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്.
അപകട കാരണം വ്യക്തമല്ല.അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരി ബിനീഷ്, ഭാര്യ അനു , മക്കളായ ജസ്മിൻ, ജോസ്ന . ജസ്മിൻ മൂന്നാം ക്ലാസിലും, ജോസ്ന എൽ കെ ജി ക്ലാസിലുമാണ്.
വീടിൻ്റെ മുകളിലെ നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ട് ആണോ ആത്മഹത്യയാണോ അപകടകാരണം എന്ന് വ്യക്തമല്ല

The post അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/08/angamaly-house-fire-familymembers-death/feed/ 0
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു https://keraladesham.in/2024/05/02/aluva-accident/ https://keraladesham.in/2024/05/02/aluva-accident/#respond Thu, 02 May 2024 03:10:52 +0000 https://keraladesham.in/?p=13944 ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു ആലുവ: ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍

The post ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു appeared first on Kerala Dhesham.

]]>
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു

ആലുവ: ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.

The post ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി; രണ്ടു പേര്‍ മരിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/02/aluva-accident/feed/ 0
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി . https://keraladesham.in/2024/04/11/kbabu-highcourt-order/ https://keraladesham.in/2024/04/11/kbabu-highcourt-order/#respond Thu, 11 Apr 2024 09:46:09 +0000 https://keraladesham.in/?p=13820 തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി . കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജി ജസ്റ്റിസ്

The post തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി . appeared first on Kerala Dhesham.

]]>
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി .

കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിൻ്റെ ഹർജി ജസ്റ്റിസ് പി ജി അജിത്കുമാര്‍ തള്ളി. ഒറ്റ വരിയിലായിരുന്നു വിധി പ്രഖ്യാപനം

ഇതോടെ കെ ബാബുവിന് എംഎൽഎ ആയി തുടരാം.

വിധിയിൽ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു.തനിക്കെതിരായ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ്.
ഇനിയെങ്കിലും അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കണമെന്ന് കെ ബാബു അഭ്യർത്ഥിച്ചു.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു സ്വരാജിൻ്റെ പരാതി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച്‌ വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിൻ്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു.

സ്ലിപ്പില്‍ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്‍റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹർജിയിലെ ആരോപണങ്ങള്‍.

The post തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് ആശ്വാസമായി ഹൈക്കോടതി വിധി . appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/11/kbabu-highcourt-order/feed/ 0
മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി https://keraladesham.in/2024/03/21/kochi-murder-3/ https://keraladesham.in/2024/03/21/kochi-murder-3/#respond Thu, 21 Mar 2024 10:14:50 +0000 https://keraladesham.in/?p=13670 കൊച്ചി : മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി . കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ

The post മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി appeared first on Kerala Dhesham.

]]>
കൊച്ചി : മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി . കുടുംബ വഴക്കിനെ തുടർന്നാണു സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം.തന്റെ ഭാര്യയും പിതാവും തമ്മിൽ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറു മാസം മുൻപു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു. ഫാക്ടിലെ കരാർ ജീവനക്കാരനാണു സിനോജ്. രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു.
പിതാവുമായി യോജിച്ചു പോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണു താമസം. ഇവരുടെ മാതാവ് രണ്ട് ദിവസം മുൻപ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപോയശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു

The post മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് ജീവനൊടുക്കി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/21/kochi-murder-3/feed/ 0
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം https://keraladesham.in/2024/03/04/elefent-attack-kanjiraveli-kothamangalam/ https://keraladesham.in/2024/03/04/elefent-attack-kanjiraveli-kothamangalam/#respond Mon, 04 Mar 2024 09:54:08 +0000 https://keraladesham.in/?p=13518 കോതമംഗലം: രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സമ്മതിച്ചില്ല. യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന്

The post കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം appeared first on Kerala Dhesham.

]]>
കോതമംഗലം: രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ സമ്മതിച്ചില്ല. യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പോലീസിനെ വളഞ്ഞു. മന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തണം എന്നാണ് ആവശ്യം. നിലവിൽ റോഡിൽ മൃതദേഹവുമായി പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായിട്ടാണ് പ്രതിഷേധം.

പൊലീസും നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പൊലീസ് നേതാക്കളോട് പറഞ്ഞു. ഇതേത്തുടർന്ന് പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് കയർത്തു. മന്ത്രിമാർ സ്ഥലത്തെത്തിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും നേതാക്കൾ അറിയിച്ചു.

ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

The post കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/04/elefent-attack-kanjiraveli-kothamangalam/feed/ 0
ശ്രീരാമന്‍റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ https://keraladesham.in/2024/01/22/raman-pathmanabhan/ https://keraladesham.in/2024/01/22/raman-pathmanabhan/#respond Mon, 22 Jan 2024 01:35:02 +0000 https://keraladesham.in/?p=13293 ശ്രീരാമന്‍റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ കൊച്ചി :ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നു കഥാകൃത്ത്

The post ശ്രീരാമന്‍റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ appeared first on Kerala Dhesham.

]]>

The post ശ്രീരാമന്‍റെ പേര് വിൽപനച്ചരക്ക്; ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊല്ലുന്ന നാടായി: ടി.പത്മനാഭൻ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/01/22/raman-pathmanabhan/feed/ 0
കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു https://keraladesham.in/2023/12/05/cochi-livingtogether-child-murder/ https://keraladesham.in/2023/12/05/cochi-livingtogether-child-murder/#respond Tue, 05 Dec 2023 05:59:10 +0000 https://keraladesham.in/?p=13161 കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ കാമുകൻ കുറ്റം സമ്മതിച്ചു. കൊച്ചി കറുകപ്പള്ളിയിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അശ്വതിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വതിയുടെ

The post കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു appeared first on Kerala Dhesham.

]]>
കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ കാമുകൻ കുറ്റം സമ്മതിച്ചു. കൊച്ചി കറുകപ്പള്ളിയിൽ ഫ്ളാറ്റിൽ താമസിച്ചിരുന്ന അശ്വതിയുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. അശ്വതിയുടെ സുഹൃത്ത് ഷാനിസ് ആണ് കുറ്റസമ്മതം നടത്തിയത്. കുഞ്ഞിനെ തന്റെ കാൽമുട്ടിൽ ഇടിച്ചാണ്കൊല്ലാൻ ശ്രമിച്ചതെന്ന് ഷാനിസ് മൊഴിനൽകി.

അബോധാവസ്ഥയിലായ കുഞ്ഞിനെ തൊണ്ടയിൽ പാൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കാണെന്ന് അറിയുന്നത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അശ്വതിയുടെ അടുപ്പക്കാരനായ ഷാനിസ് കുറ്റസമ്മതം നടത്തിയത്.

കുഞ്ഞ് മറ്റൊരാളുടേതാണ് എന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. ഡിസംബർ ഒന്നിനായിരുന്നു ഇരുവരും ഫ്ളാറ്റിൽ താമസത്തിനെത്തിയത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

The post കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/12/05/cochi-livingtogether-child-murder/feed/ 0
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. https://keraladesham.in/2023/11/25/cochin-university-cusat/ https://keraladesham.in/2023/11/25/cochin-university-cusat/#respond Sat, 25 Nov 2023 15:20:11 +0000 https://keraladesham.in/?p=13126 കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ

The post കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. appeared first on Kerala Dhesham.

]]>

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. അപകടത്തിൽ 40 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ​ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആണ് ധിഷ്ണ എന്ന പേരിൽ ഫെസ്റ്റ് നടത്തിയത്.

15 വിദ്യാ‍ർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ​ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ  പറഞ്ഞു.

The post കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/25/cochin-university-cusat/feed/ 0
കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു https://keraladesham.in/2023/11/06/kalamasherry-martin/ https://keraladesham.in/2023/11/06/kalamasherry-martin/#respond Mon, 06 Nov 2023 07:31:49 +0000 https://keraladesham.in/?p=13071 കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കാമെന്നാണ്

The post കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു appeared first on Kerala Dhesham.

]]>
കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കാമെന്നാണ് കോടതി ആദ്യം അറിയിച്ചത്. എന്നാൽ യുഎപിഎ അടക്കം ചുമത്തിയ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു

പത്ത് വർഷത്തിലധികം മാർട്ടിൻ വിദേശത്തുണ്ടായിരുന്നതിനാൽ ഈ വഴിയുള്ള ബന്ധങ്ങളും മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണ വിധേയമാക്കും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കുക.

അതേസമയം അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ ഇന്നും കോടതിയെ അറിയിച്ചു. തനിക്ക് തന്റെ ശബ്ദത്തിൽ തന്നെ കോടതിയിൽ സംസാരിക്കണമെന്നും അതിനാലാണ് അഭിഭാഷകനെ വേണ്ടാത്തതെന്നുമാണ് മാർട്ടിൻ പറഞ്ഞത്.

The post കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു appeared first on Kerala Dhesham.

]]>
https://keraladesham.in/2023/11/06/kalamasherry-martin/feed/ 0
കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. https://keraladesham.in/2023/10/29/kalamasherry-blast/ https://keraladesham.in/2023/10/29/kalamasherry-blast/#respond Sun, 29 Oct 2023 05:50:51 +0000 https://keraladesham.in/?p=13023 കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. നിരവധി

The post കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. appeared first on Kerala Dhesham.

]]>
കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒരു സ്ത്രീ മരിച്ചു. 23 പേർക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്നും സ്റ്റേജിനോട് ചേര്‍ന്ന് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടായിരത്ത് അഞ്ഞൂറോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. പ്രാർത്ഥന തുടങ്ങി നിമിഷങ്ങൾകക്ക് തന്നെ സ്ഫോടനം നടന്നതായിട്ടാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഓഡിറ്റോറിയത്തിലെ മുഴുവൻ ആളുകളെയും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ഹാളിന്റെ മധ്യഭാഗത്താണ് പ്രധാന സ്‌ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്‌ഫോടനത്തിന്റെ കാരണമെന്താണ് എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

കളമശേരിയിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി.

The post കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. appeared first on Kerala Dhesham.

]]>
https://keraladesham.in/2023/10/29/kalamasherry-blast/feed/ 0