വിദേശം Archives - Kerala Dhesham https://keraladesham.in/category/foreign/ Online News Portal Fri, 30 Aug 2024 02:08:16 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg വിദേശം Archives - Kerala Dhesham https://keraladesham.in/category/foreign/ 32 32 എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) https://keraladesham.in/2024/08/30/uae-finance/ https://keraladesham.in/2024/08/30/uae-finance/#respond Fri, 30 Aug 2024 02:08:15 +0000 https://keraladesham.in/?p=14357 ദുബായ്: എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഭരണകൂടത്തിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്നാണ് പുതിയ

The post എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) appeared first on Kerala Dhesham.

]]>
ദുബായ്: എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഭരണകൂടത്തിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യം എണ്ണ ഇതര വ്യാപാരത്തിൽ റെക്കോർഡുകൾ തകർക്കുന്നത് തുടരുകയാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി വ്യക്തമാക്കി.  ഈ കണക്കുകള്‍ യു എ ഇയുടെ സാമ്പത്തിക രംഗത്തിന്റെ ശക്തമായ വീണ്ടെടുക്കലിൻ്റെയും വളർച്ചയുടെയും പാതയെ പ്രതിഫലിപ്പിക്കുന്നുവെന്നും താനി അൽ സെയൂദി അഭിപ്രായപ്പെട്ടു. 2024-ൻ്റെ ആദ്യ പകുതിയിൽ 1.395 ട്രില്യൺ യു എ ഇ ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ് രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരം. തുടർച്ചയായ വർഷങ്ങളില്‍ യു എ ഇയുടെ വിദേശ വ്യാപാര തോത് വളർന്നുകൊണ്ടിരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.  ഈ വർഷത്തെ നേട്ടം 2023 ലെ ഇതേകാലയളവിനെ അപേക്ഷിച്ച് വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യു എ ഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളുടെ വിജയത്തിന് അടിവരയിടുന്നു. യു എ ഇയുടെ എണ്ണ ഇതര കയറ്റുമതിയിലെ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിർണ്ണായകമാണ്. 2023 നെ അപേക്ഷിച്ച് 25 ശതമാനം അധിക വളർച്ചയാണ് നേടിയിരിക്കുന്നതെന്നും താനി അൽ സെയൂദി പറഞ്ഞു. ജയസൂര്യ അല്ല ഞാന്‍ പറഞ്ഞ ആ നടന്‍: തുറന്ന് പറഞ്ഞ് സോണിയ മല്‍ഹാർ, ആരും അവസരം മുതലെടുക്കരുത് സ്വർണം, വെള്ളി, ആഭരണങ്ങൾ, പെർഫ്യൂമുകൾ, അലുമിനിയം, ചെമ്പ് വയറുകൾ, ഇരുമ്പ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾ എണ്ണ ഇതര കയറ്റുമതിയിലെ ഈ വൻ കുതിച്ചുചാട്ടത്തില്‍ നിർണ്ണായക പങ്ക് വഹിച്ചതായി എമിറേറ്റ്സ് ന്യൂസ് റിപ്പോർട്ട് ഏജന്‍സി ഡബ്ല്യു എ എമ്മും റിപ്പോർട്ട് ചെയ്യുന്നു.

The post എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/30/uae-finance/feed/ 0
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍ https://keraladesham.in/2024/08/26/lebanan-attack-israyel/ https://keraladesham.in/2024/08/26/lebanan-attack-israyel/#respond Mon, 26 Aug 2024 03:20:54 +0000 https://keraladesham.in/?p=14331 ഗാസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍. ലെബനിലെ സായുധ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. 100 ഓളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം.

The post ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍ appeared first on Kerala Dhesham.

]]>

ഗാസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍. ലെബനിലെ സായുധ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. 100 ഓളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. എന്നാല്‍ 320 കത്യുഷ റോക്കറ്റുകള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ തൊടുത്തു വിട്ട് ലെബനന്‍ തിരിച്ചടിക്കുകയായിരുന്നു. തിരിച്ചടിയുടെ ആദ്യഘട്ടം വിജയകരമായമെന്ന് ഹിസ്ബുള്ള അറിയിച്ചു.

 

മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുള്ള തങ്ങളുടെ സൈനിക കമാന്‍ഡര്‍ ഫുആദ് ഷുക്കറിന്റെ കൊലപാതകത്തിനുള്ള മറുപടിയാണ് ഇതെന്നും പറഞ്ഞു. കഴിഞ്ഞ മാസം 30നായിരുന്നു ഫുആദ് ഷുക്കറിനെ ഇസ്രയേല്‍ വധിക്കുന്നത്. പിന്നാലെ ഇതിന് പ്രതികരിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

അതേസമയം അക്രമത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ കാരണം ഇസ്രയേലിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ന്നെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ പ്രദേശത്തേക്ക് ഹിസ്ബുള്ള മിസൈല്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുമെന്നുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. നാല്‍പ്പതോളം മിസൈലുകളാണ് ഇസ്രയേല്‍ ലെബനനിലേക്ക് വിക്ഷേപിച്ചത്.

 

 

The post ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/26/lebanan-attack-israyel/feed/ 0
സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. https://keraladesham.in/2024/08/26/sunithavilliams-nasa/ https://keraladesham.in/2024/08/26/sunithavilliams-nasa/#respond Mon, 26 Aug 2024 03:15:19 +0000 https://keraladesham.in/?p=14328 വാഷിങ്ടൺ: ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. അപകടസാധ്യത വളരെ കൂടുതലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിലേ

The post സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. appeared first on Kerala Dhesham.

]]>

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. അപകടസാധ്യത വളരെ കൂടുതലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ അറിയിക്കുന്നു. ബോയിങിന്റെ സ്റ്റാര്‍ലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലെങ്കില്‍ നാസയ്ക്ക് ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂള്‍ ആശ്രയിക്കേണ്ടിവരുമെന്ന് നേരത്തേ വാർത്ത വന്നിരുന്നു. എന്നാല്‍ അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.

വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാർലൈനർ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നാസയുമായി ചേർന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നൽകിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങൾ, റോട്ടർക്രാഫ്റ്റുകൾ, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന അമേരിക്കൻ ആസ്ഥാനമായ ബഹുരാഷ്ട്ര കോർപറേഷനാണ് ബോയിങ് കമ്പനി. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി.

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയണിത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

The post സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/26/sunithavilliams-nasa/feed/ 0
ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം https://keraladesham.in/2024/08/12/parisolympics-closing-ceremony/ https://keraladesham.in/2024/08/12/parisolympics-closing-ceremony/#respond Mon, 12 Aug 2024 01:06:15 +0000 https://keraladesham.in/?p=14287 ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിൽ ലോകം പാരിസിനോടു യാത്ര

The post ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം appeared first on Kerala Dhesham.

]]>
ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം

നാലു വർഷങ്ങൾക്കപ്പുറം യുഎസ് നഗരമായ ലൊസാഞ്ചലസിൽ കാണാമെന്ന പ്രതീക്ഷയിൽ ലോകം പാരിസിനോടു യാത്ര പറ‍ഞ്ഞു: ‘ഓ റെവ്‌അ’  (ഫ്രഞ്ച് ഭാഷയിൽ ഗുഡ്ബൈ). ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 12.30ന് സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിൽ ആരംഭിച്ച സമാപനച്ചടങ്ങുകൾ 3 മണിക്കൂറിലേറെ നീണ്ടു.

ഒളിംപിക്സിൽ അത്‌ലറ്റിക്സ് മത്സരങ്ങൾക്കു വേദിയായതും ഇതേ സ്റ്റേഡിയമാണ്. സെയ്ൻ നദിക്കരയിൽ ഉദ്ഘാടനച്ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിച്ച പാരിസിലെ സംഘാടകർ സമാപനച്ചടങ്ങിൽ സ്റ്റേഡിയത്തിനുള്ളിലെ വർണ വിസ്മയങ്ങളുമായി കാണികളെ  വിരുന്നൂട്ടി.  ഫ്രാൻസിന്റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതുന്ന കലാപരിപാടികളും സമാപനച്ചടങ്ങിന്റെ ഭാഗമായി. മത്സരാർഥികൾക്കും കാണികൾക്കും സഹായമൊരുക്കി ഒളിംപിക്സ് വേദികളിൽ നിറഞ്ഞുനിന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള 45,000 വൊളന്റിയർമാരെ ചടങ്ങിൽ അനുമോദിച്ചു.

സമാപനച്ചടങ്ങിനൊടുവിൽ പതാക കൈമാറൽ നടന്നു. 2028ൽ, അടുത്ത ഒളിംപിക്സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാകയും ദീപശിഖയും ഏറ്റുവാങ്ങി.

The post ഗുഡ്ബൈ പാരിസ് … മെഡൽ പട്ടികയിൽ യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 71–ാം സ്ഥാനം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/12/parisolympics-closing-ceremony/feed/ 0
ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം https://keraladesham.in/2024/08/05/bangladesh/ https://keraladesham.in/2024/08/05/bangladesh/#respond Mon, 05 Aug 2024 17:00:24 +0000 https://keraladesham.in/?p=14282 ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​തോ​ടെ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​തി​ജാ​ഗ്ര​ത

The post ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം appeared first on Kerala Dhesham.

]]>
ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​തോ​ടെ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. ബം​ഗ്ലാ​ദേ​ശി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദ​ൽ​ജി​ത് സിം​ഗ് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു രാ​ജി​വ​ച്ച ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്നും ഹ​സീ​ന ല​ണ്ട​നു പോ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

The post ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/05/bangladesh/feed/ 0
ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. https://keraladesham.in/2024/06/30/20-20-india/ https://keraladesham.in/2024/06/30/20-20-india/#respond Sun, 30 Jun 2024 01:42:47 +0000 https://keraladesham.in/?p=14173 ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

The post ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. appeared first on Kerala Dhesham.

]]>
ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്.

ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഒരവസ്സരത്തിൽ ഹെൻറിച്ച് ക്‌ളാസൻ ദക്ഷിണാഫ്രിക്കയുടെ രക്ഷകൻ ആണെന്ന് കരുതിയെങ്കിലും വിജയത്തിന് 26 റൺസ് അകലെ ക്‌ളാസനെ പുറത്താക്കി ഹർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി.

ഒരു വേള അക്സർ പട്ടേലിന്റെ നാലാം ഓവറിൽ ക്‌ളാസൻ അടിച്ച് കൂട്ടിയ 24 റൺസ് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയിരുന്നു.

പക്ഷേ പതിനെട്ടാം ഓവറിൽ മാർക്കോ ജാൻസനെ പുറത്താക്കി ബുമ്ര ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം പകർന്നു.

അവസാന രണ്ടോവറിൽ 20 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്.

പത്തൊൻപതാം ഓവർ എറിഞ്ഞ അർഷദീപ് സിങ് പിശുക്ക് കാട്ടിയപ്പോൾ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം ഒരോവറിൽ 16 ആയി.

ഹർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലറിനെ സൂര്യകുമാർ യാദവ് അസാമാന്യ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു.

ടി 20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടം ആണിത്.

നേരത്തെ വിരാട് കൊഹ്ലി (59 ബോളിൽ 76 ) , അക്ഷർ പട്ടേൽ (31ബോളിൽ 47), ശിവ ദുബ (16 ബോളിൽ 27) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 176 റൺസ് നേടിയത്.

The post ടി 20ലോകകപ്പ്കിരീടം ഇന്ത്യയ്ക്ക്.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 7 റൺസിന്. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/30/20-20-india/feed/ 0
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത്  ഒൻപത് മലയാളികളെ https://keraladesham.in/2024/06/13/kuwait-fire-death-keralapeople/ https://keraladesham.in/2024/06/13/kuwait-fire-death-keralapeople/#respond Thu, 13 Jun 2024 01:17:01 +0000 https://keraladesham.in/?p=14140 കോട്ടയം : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത്  ഒൻപത് മലയാളികളെ.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി

The post കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത്  ഒൻപത് മലയാളികളെ appeared first on Kerala Dhesham.

]]>
കോട്ടയം : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത്  ഒൻപത് മലയാളികളെ.തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് ,പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു , പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ,കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ്,പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് , കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

The post കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത്  ഒൻപത് മലയാളികളെ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/06/13/kuwait-fire-death-keralapeople/feed/ 0
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം https://keraladesham.in/2024/05/20/iran-president-death/ https://keraladesham.in/2024/05/20/iran-president-death/#respond Mon, 20 May 2024 04:35:28 +0000 https://keraladesham.in/?p=14063 ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ്

The post ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം appeared first on Kerala Dhesham.

]]>
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് മരിച്ചതായി സ്ഥിരീകരണം വന്നത്. പ്രസിഡന്റ് റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു.

പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണു വിവരം. ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്സി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു.

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.

ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.

The post ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/20/iran-president-death/feed/ 0
പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്നും മടങ്ങിക്കോണം: വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുന്നു https://keraladesham.in/2024/05/12/uk-work-visa/ https://keraladesham.in/2024/05/12/uk-work-visa/#respond Sun, 12 May 2024 07:38:24 +0000 https://keraladesham.in/?p=14034 ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്ത. യുകെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ്

The post പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്നും മടങ്ങിക്കോണം: വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുന്നു appeared first on Kerala Dhesham.

]]>
ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്ത. യുകെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വർക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെയിൽ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയായിരുന്നു. എംഎസി എന്നത് പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ അവലോകനം ചെയ്യുന്ന ജോലിയുമായി നിയോഗിക്കപ്പെട്ട മൈഗ്രേഷൻ ഉപദേശക സമിതിയാണ്. ഈ വിസ റദ്ദാക്കിയാൽ, ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയതിന് ശേഷവും യുകെയിൽ തുടരാന്‍ സാധിക്കില്ല.
പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് ഇല്ലെങ്കില്‍ വിദ്യാർത്ഥികള്‍ പഠനം പൂർത്തിയാക്കിയ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും. ഇത്തരമൊരു നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നതില്‍ സംശയമില്ല. റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. ഈ വർഷം മാർച്ച് 11 നായിരുന്നു ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മിറ്റിയെ നിയോഗിച്ചത്.

The post പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്നും മടങ്ങിക്കോണം: വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുന്നു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/12/uk-work-visa/feed/ 0
യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി https://keraladesham.in/2024/05/07/worldcup-twentytwenty-security/ https://keraladesham.in/2024/05/07/worldcup-twentytwenty-security/#respond Tue, 07 May 2024 07:08:33 +0000 https://keraladesham.in/?p=13990 ന്യൂയോര്‍ക്ക് . യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ട്രിനിഡാഡ് പ്രധാന മന്ത്രി ഡോ. കീത് റൗളി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍

The post യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി appeared first on Kerala Dhesham.

]]>
ന്യൂയോര്‍ക്ക് . യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ട്രിനിഡാഡ് പ്രധാന മന്ത്രി ഡോ. കീത് റൗളി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സര വേദികളുടെ സുരക്ഷ ശക്തമാക്കി. സമഗ്രവും ശക്തവുമായ സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ഐ സി സിയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഉറപ്പു നല്‍കി. ഏത് ഗ്രൂപ്പാണ് ഭീഷണി ഉയര്‍ത്തിയതെന്ന് റൗളി വെളിപ്പെടുത്തിയില്ല. ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം. ഇതില്‍ ആറെണ്ണം വെസ്റ്റിന്‍ഡീസിലാണ്. പ്രാഥമിക അങ്കങ്ങളില്‍ ചിലതും സൂപ്പര്‍ എട്ട്, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയും വെസ്റ്റിന്‍ഡീസിലാണ് നടക്കുന്നത്. 29നാണ് കലാശപ്പോരാട്ടം. ഇന്ത്യ ഉള്‍പ്പെടെ 20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

The post യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/07/worldcup-twentytwenty-security/feed/ 0