ക്രൈം Archives - Kerala Dhesham https://keraladesham.in/category/crime/ Online News Portal Tue, 06 May 2025 19:21:43 +0000 en-US hourly 1 https://wordpress.org/?v=6.8.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ക്രൈം Archives - Kerala Dhesham https://keraladesham.in/category/crime/ 32 32 കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് https://keraladesham.in/2025/05/06/karukachal-salesgirl-murder/ https://keraladesham.in/2025/05/06/karukachal-salesgirl-murder/#respond Tue, 06 May 2025 19:21:43 +0000 https://keraladesham.in/?p=14674 കോട്ടയം: കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ

The post കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് appeared first on Kerala Dhesham.

]]>
കോട്ടയം: കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ജീവനക്കാരിയായ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്ന് രാവിലെ 8.45 നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതു മുൻപ് വിവാഹിതയായിരുന്നു. നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ആദ്യ ഭർത്താവ് ഡൈവോഴ്‌സിന് കേസ് നൽകിയിരുന്നു.

ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്സ‌സ് കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്ന് അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.

ഇതിനിടെ നീതുവും അൻഷാദും തമ്മിൽ തർക്കമുണ്ടായി. സാമ്പത്തിക തർക്കത്തെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതേ തുടർന്ന് സുഹൃത്തിനെയുമായി എത്തി നീതു ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെ ന്നാണ് പൊലീസ് പറയുന്നത്. റെന്റ് എ കാറുമായി എത്തിയാണ് നീതുവിനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അൻഷാദ് കസ്റ്റഡിയിൽ ആയത്.

The post കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് appeared first on Kerala Dhesham.

]]>
https://keraladesham.in/2025/05/06/karukachal-salesgirl-murder/feed/ 0
പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തെ പിടികൂടി https://keraladesham.in/2025/04/30/kuttikkanam-theft-arrest/ https://keraladesham.in/2025/04/30/kuttikkanam-theft-arrest/#respond Wed, 30 Apr 2025 18:12:01 +0000 https://keraladesham.in/?p=14665 ഇടുക്കി: പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ അഞ്ച് പേരെ പൊലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. കുട്ടിക്കാനത്തെ റൈസ് ബൗൾ ഹോട്ടലിൽ

The post പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തെ പിടികൂടി appeared first on Kerala Dhesham.

]]>
ഇടുക്കി: പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ അഞ്ച് പേരെ പൊലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. കുട്ടിക്കാനത്തെ റൈസ് ബൗൾ ഹോട്ടലിൽ നിന്നും അഞ്ച് ഗ്യാസ് കുറ്റികളുമായി കടന്ന തസ്കര സംഘത്തിലെ നെടുകുന്നം മഞ്ഞകുന്നേല്‍ അഖില്‍ എം. ഷാജി (24), അനന്തു എം. ഷാജി(22), കങ്ങഴ മരുതോലിക്കന്‍ മിഥുന്‍ റജി (21), കങ്ങഴ പുത്തന്‍പുരക്കല്‍ ജിബിന്‍ മാത്യു (23), കങ്ങഴ പാറക്കല്‍ ഷെബിന്‍ (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിൽപെട്ട കോട്ടയം കടയണിക്കാട് ഉണ്ണികുട്ടന്‍ (26), കങ്ങഴ ഇടയ പാറ ഷിബിന്‍ (22) എന്നിവര്‍ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 12ന് പെരുവന്താനം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക് അപ് ജീപ്പ് നിർത്താതെ പോകുകയായിരുന്നു. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ചിരുന്നു. ഇതോടെ സംശയം തോന്നയി പൊലീസ് മുണ്ടക്കയം പൊലിസിനെ വിവരം അറിയിച്ചു. എന്നാല്‍ ഇവരെയും വെട്ടിച്ച് പിക്കപ്പ് കടന്നു കളഞ്ഞു. ഇതോടെ ഹൈവേ പൊലിസിനെ വിവരം അറിയിക്കുകയും കാഞ്ഞിരപള്ളി സെന്‍റ്. ഡോമിനിക്‌സ് കോളജിന് മുമ്പില്‍ ടോറസ് ലോറി റോഡിന് കുറുകെ ഇട്ട് പിക്കപ്പ് വാൻ പിടികൂടുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെ പിടികൂടിയെങ്കിലും രണ്ട് പേർ രക്ഷപെട്ടു. ഗ്യാസ് സിലിണ്ടറുകൾ കൂടാതെ പള്ളിക്കുന്ന് ഭാഗത്തു നിന്ന് ഒരു പശുവിനെ മോഷ്ടിക്കാനും ശ്രമം നടന്നു. ഇവരുടെ പിക്കപ്പ് വാനില്‍ നിന്ന് ഒരു ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. ഇതും മോഷ്ടിച്ചതാണന്ന് പ്രാഥമിക വിവരം

The post പിക് അപ് ജീപ്പിൽ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ സംഘത്തെ പിടികൂടി appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/30/kuttikkanam-theft-arrest/feed/ 0
ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍ https://keraladesham.in/2025/04/30/kannur-murder-wife-arrest/ https://keraladesham.in/2025/04/30/kannur-murder-wife-arrest/#respond Wed, 30 Apr 2025 03:55:04 +0000 https://keraladesham.in/?p=14662 കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

The post ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.

തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

കേസില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

The post ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/30/kannur-murder-wife-arrest/feed/ 0
കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. https://keraladesham.in/2025/04/29/edan-polie/ https://keraladesham.in/2025/04/29/edan-polie/#respond Tue, 29 Apr 2025 03:57:20 +0000 https://keraladesham.in/?p=14659 കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ്

The post കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. appeared first on Kerala Dhesham.

]]>
കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് വേടന്‍. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര്‍ പിടിയിലായതെന്ന് എഫ്‌ഐആറില്‍ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്‌ക്കെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

അതേസമയം പുലിപ്പല്ല് കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. അറിഞ്ഞോ, അറിയാതെയോ പുലിപ്പല്ല് അടക്കമുള്ളവ കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് പറയുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.

The post കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/29/edan-polie/feed/ 0
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി https://keraladesham.in/2025/04/28/ktm-chry-housewife-murder/ https://keraladesham.in/2025/04/28/ktm-chry-housewife-murder/#respond Mon, 28 Apr 2025 10:47:50 +0000 https://keraladesham.in/?p=14654 ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ

The post ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അനീഷിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി.മല്ലികയുടെ വലത് തോൾഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസിന് സംശയം തോന്നിയത്.

സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻപ് മല്ലിക പോലീസിൽ പരാതിയും നൽകിയിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തൃക്കൊടിത്താനം പോലീസ് കേസെടുത്തു.

The post ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/28/ktm-chry-housewife-murder/feed/ 0
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ https://keraladesham.in/2025/04/27/t-r/ https://keraladesham.in/2025/04/27/t-r/#respond Sun, 27 Apr 2025 06:27:28 +0000 https://keraladesham.in/?p=14650 തിരുവനനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി‍ ദിൽ കുമാർ ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ അറ്റൻഡർ

The post തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
തിരുവനനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി‍ ദിൽ കുമാർ ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ അറ്റൻഡർ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഇടുപ്പെല്ലിന് സർജറി കഴിഞ്ഞ പെൺകുട്ടിക്ക് നേരെയാണ് അറ്റൻഡർ അതിക്രമം നടത്തിയത്.

പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അറ്റന്റർ ദിൽകുമാറിനെ ആശുപത്രി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റേതാണ് നടപടി.

The post തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/27/t-r/feed/ 0
തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ https://keraladesham.in/2025/04/23/kottayam-murder-arrest/ https://keraladesham.in/2025/04/23/kottayam-murder-arrest/#respond Wed, 23 Apr 2025 03:54:23 +0000 https://keraladesham.in/?p=14642 കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ

The post തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ appeared first on Kerala Dhesham.

]]>
കോട്ടയം : തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ. ത്യശൂർ മാളയിൽ നിന്നാണ് പിടിയിലായത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിൽ ആയപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്

കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിൽ ആയിരുന്നു. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് ആണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു

The post തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/23/kottayam-murder-arrest/feed/ 0
കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ https://keraladesham.in/2025/04/22/ktm-indraprastham-owner-death/ https://keraladesham.in/2025/04/22/ktm-indraprastham-owner-death/#respond Tue, 22 Apr 2025 05:14:12 +0000 https://keraladesham.in/?p=14638 കോട്ടയം: കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് പ്രാഥമിക സൂചനകൾ കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര

The post കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ appeared first on Kerala Dhesham.

]]>
കോട്ടയം: കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് പ്രാഥമിക സൂചനകൾ

കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.

ഇരുവരുടെയും മുതദ്ദേഹങ്ങൾ വീട്ടിൽ രണ്ടു ഇടങ്ങളിലാണ് കണ്ടെത്തിയത്

വിജയകുമാറിൻ്റെ മൃതദ്ദേഹം സ്വീകരണ മുറിയിലും, മീരയുടെ മൃതദ്ദേഹം മുറിയിലുമാണ്. ഇതുവരുടെയും തലയ്ക്ക് മുറിവുണ്ട് എന്നും പറയുന്നു.

ഇരുവരെയും മൃതദേഹം ആക്രമിക്കപ്പെട്ട നിലയിലാണ് . വസ്ത്രങ്ങൾ വലിച്ച് കീറിയ നിലയിലാണ്.

വീടിൻ്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തിയതായി സൂചനയുണ്ട്

ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ

The post കോട്ടയം ടൗണിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും വീടിനുള്ളിൽ മരിച്ച നിലയിൽ appeared first on Kerala Dhesham.

]]>
https://keraladesham.in/2025/04/22/ktm-indraprastham-owner-death/feed/ 0
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. https://keraladesham.in/2025/03/29/fakegold-pallikkathodu/ https://keraladesham.in/2025/03/29/fakegold-pallikkathodu/#respond Sat, 29 Mar 2025 18:50:11 +0000 https://keraladesham.in/?p=14610 കോട്ടയം: പള്ളിക്കത്തോട്ടിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാർ സരംക്ഷണ സമിതി

The post മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. appeared first on Kerala Dhesham.

]]>
കോട്ടയം: പള്ളിക്കത്തോട്ടിൽ

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി.

ജനാധിപത്യ അവകാശ സംരക്ഷണ സമിതി, മുല്ലപ്പെരിയാർ സരംക്ഷണ സമിതി എന്നീ പേരുകളിൽ വിവിധ സംഘടനകൾ രൂപീകരിച്ച ശേഷം

തട്ടിപ്പ് നടത്തുന്ന സംഘത്തെയാണ്

പള്ളിക്കത്തോട് പൊലീസ് സംഘം പിടികൂടിയത്. വാഴൂർ പാണ്ടിമാക്കൽ

പുരുഷോത്തമൻ (വിജയൻ), എറണാകുളം കുറുപ്പംപടി ചിറങ്ങര

വീട്ടിൽ ജിജി മാത്യു, തൊടുപുഴ മുതലക്കോടം കുഴിയ്ക്കത്തൊട്ടി വീട്ടിൽ

സുബൈർ, കൊഴുവൻകുളം

കീഴിറക്കുന്നു ഭാഗം മുണ്ടാപ്ലാക്കൽ വീട്ടിൽ മഞ്ജു എന്നിവരെയാണ്

പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി

ടോംസണിന്റെ നേതൃത്വത്തിലുള്ള

സംഘം അറസ്റ്റ് ചെയ്തത്.

 

പള്ളിക്കത്തോട് നരിപ്പാറ ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുകയായിരുന്നു സംഘം. ഇവർക്കൊപ്പമുണ്ടായിരുന്ന മേരി മാത്യു എന്ന യുവതിയുടെ കൈവശം ഇവർ മുക്കുപണ്ടം പണയം വയ്ക്കാനായി നൽകുകയായിരുന്നു. മുക്കുപണ്ടമാണ് ഇതെന്നറിയാതെ ഇവർ നരിപ്പാറ ഫിനാൻസിൽ പണം വയ്ക്കാൻ എത്തി. മുൻപും ഈ സ്ഥാപനത്തിൽ എത്തിയിട്ടുള്ള മേരിയോട് സ്ഥാപനത്തിലെ ജീവനക്കാർ മുക്കുപണ്ടമാണ് എന്ന് വ്യക്തമാക്കിയതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഇവർ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

പള്ളിക്കത്തോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് സുബൈറും കോട്ടയം ജില്ലാ സെക്രട്ടറി പാണ്ടിമാക്കൽ വിജയനും, സമിതിയുടെ സംസ്ഥാന കോർഡിനേറ്റർ ജിജി മാത്യുവും ചേർന്നാണ് മുക്കുപണ്ടം സംഘടിപ്പിച്ചത്. തുടർന്ന്, ഇവരിൽ നിന്നും മുക്കുപണ്ടം വാങ്ങിയ മഞ്ജു ഇത് പരാതിക്കാരിയായ മേരി മാത്യുവിന് നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

പ്രതികൾ കൂടുതൽ ആളുകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പ്രത്യേക സംഘത്തിനു നിർദേശം നൽകിയിട്ടുണ്ട്. പ്രതികളെ കാഞ്ഞിരപ്പള്ളി ഡി.വൈ,എസ്സ്.പി അനിൽകുമാറിൻ്റെ നിർദ്ദേശ പ്രകാരം പള്ളിയ്ക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി തോംസൺ, എസ.ഐ മാരായ ഷാജി, റെയ്നോൾഡ്‌സ്, എ.എസ്സ്.ഐ മാരായ റെജി, ലക്ഷ്മി, സി.പി.ഒ മാരായ ഷമീർ, രാഹുൽ എന്നിവർ ചേർന്ന് തൊടുപുഴ മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു.

 

ഒന്നാം പ്രതി വിജയൻറെ പേരിൽ പാലാ, കോതമംഗലം, പള്ളിയ്ക്കത്തോട് പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്, രണ്ടാം പ്രതി ശ്രീമതി ജിജിയുടെ പേരിൽ എടത്തല, പെരുമ്പാവൂർ, തടിയിട്ടപറമ്പ്, തൃക്കാക്കര എന്നിവടങ്ങളിലും, മൂന്നാം പ്രതി സുബൈറിന്റെ പേരിൽ കളമശ്ശേരി,തൊടുപുഴ, മൂവാറ്റുപുഴ,തൃക്കാക്കര, കോതമംഗലം, പുത്തൻകുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലും കേസ്സുകൾ നിലവിലുണ്ട്.

The post മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംസ്ഥാന വ്യാപക തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/29/fakegold-pallikkathodu/feed/ 0
പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. https://keraladesham.in/2025/03/27/perumbavoor-wifeattack-husb/ https://keraladesham.in/2025/03/27/perumbavoor-wifeattack-husb/#respond Thu, 27 Mar 2025 17:44:13 +0000 https://keraladesham.in/?p=14597 പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും

The post പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. appeared first on Kerala Dhesham.

]]>
പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും കണ്ടത് ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇത് തർക്കത്തിലേക്കും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ചൊവാഴ്ചയാണ് സംഭവം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

The post പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ രഹസ്യഭാഗത്ത് ഭാര്യ തിളച്ചയെണ്ണയൊഴിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/27/perumbavoor-wifeattack-husb/feed/ 0