സിനിമ Archives - Kerala Dhesham https://keraladesham.in/category/cinema/ Online News Portal Thu, 27 Mar 2025 17:21:43 +0000 en-US hourly 1 https://wordpress.org/?v=6.8.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg സിനിമ Archives - Kerala Dhesham https://keraladesham.in/category/cinema/ 32 32 പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം https://keraladesham.in/2025/03/27/pocso-koottikkaljayachandran/ https://keraladesham.in/2025/03/27/pocso-koottikkaljayachandran/#respond Thu, 27 Mar 2025 17:21:43 +0000 https://keraladesham.in/?p=14592 പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം ന്യൂഡൽഹി: പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

The post പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം appeared first on Kerala Dhesham.

]]>
പോക്സോ കേസ്:
നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം

ന്യൂഡൽഹി:
പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരത്ന
അറിയിച്ചു.

കോടതിയിൽ വാദങ്ങൾ അല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്.

തുടര്‍ന്ന് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുൻകൂര്‍ ജാമ്യം അനുവദിച്ചില്ല.

ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പിന്നാലെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

The post പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/27/pocso-koottikkaljayachandran/feed/ 0
ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു. https://keraladesham.in/2025/03/18/%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%a3%e0%b4%bf/ https://keraladesham.in/2025/03/18/%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%a3%e0%b4%bf/#respond Tue, 18 Mar 2025 03:28:28 +0000 https://keraladesham.in/?p=14581 സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം ഫലം കണ്ടു. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന

The post ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു. appeared first on Kerala Dhesham.

]]>
സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം ഫലം കണ്ടു. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ആവശ്യങ്ങൾ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതോടെ ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു.

മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാപ്രതിനിധികള്‍ പങ്കെടുത്തു. വിനോദ നികുതി അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളത്. വരുന്ന സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ഇ ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അത് സിനിമാമേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.

The post ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/03/18/%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%a3%e0%b4%bf/feed/ 0
പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. https://keraladesham.in/2025/01/27/koottickaljayachandren-arrest-supreemcourt/ https://keraladesham.in/2025/01/27/koottickaljayachandren-arrest-supreemcourt/#respond Mon, 27 Jan 2025 08:19:19 +0000 https://keraladesham.in/?p=14474 പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. നടൻ നല്‍കിയ മുൻകൂർ ജാമ്യ ഹർജിയില്‍ തീർപ്പ് കല്‍പ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

The post പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. appeared first on Kerala Dhesham.

]]>
പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു.

നടൻ നല്‍കിയ മുൻകൂർ ജാമ്യ ഹർജിയില്‍ തീർപ്പ് കല്‍പ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ജയചന്ദ്രനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് പി. വി നാഗരത്ന അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് നടൻ സുപ്രീകോടതിയെ സമീപിച്ചത്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന കേസാണിതെന്നും കുടുംബ തർക്കമാണ് പരാതിക്ക് പിന്നിലെന്നും കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

The post പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീകോടതി തടഞ്ഞു. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/01/27/koottickaljayachandren-arrest-supreemcourt/feed/ 0
കാലാതീതമായ കഥാപാത്രങ്ങളിലൂടെ ഷാഫി ഇനിയും നമുക്കിടയിൽ ജീവിക്കും https://keraladesham.in/2025/01/26/shafi-cinimas/ https://keraladesham.in/2025/01/26/shafi-cinimas/#respond Sun, 26 Jan 2025 02:56:17 +0000 https://keraladesham.in/?p=14465 കൊച്ചി : കാലതീതമായ കഥാപാത്രങ്ങളെ മലയാളിക്ക്വി സമ്മാനിച്ചാണ് സംവിധായകൻ ഷാഫി   അരങ്ങൊഴിയുന്നത്   വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകളാണ് ഷാഫി സംവിധാനം

The post കാലാതീതമായ കഥാപാത്രങ്ങളിലൂടെ ഷാഫി ഇനിയും നമുക്കിടയിൽ ജീവിക്കും appeared first on Kerala Dhesham.

]]>
കൊച്ചി : കാലതീതമായ കഥാപാത്രങ്ങളെ മലയാളിക്ക്വി സമ്മാനിച്ചാണ് സംവിധായകൻ ഷാഫി   അരങ്ങൊഴിയുന്നത്

 

വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകളാണ് ഷാഫി സംവിധാനം ചെയ്തത്. എല്ലാ ചിത്രങ്ങളിലും തമാശ തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ഷാഫി ഒരുക്കിയ കോമഡി കഥാപാത്രങ്ങൾ ഇന്നും സോഷ്യൽമീഡിയയിൽ സജീവമാണ്. ഒരുപക്ഷേ നായകനെക്കാൾ പ്രാധാന്യം കിട്ടിയ കഥാപാത്രങ്ങളായിരുന്നു ഷാഫിയുടെ സിനിമയിലെ തമാശക്കാർ. അതെ, ഷാഫി ഒരുക്കിയ ചിരികഥാപാത്രങ്ങളെല്ലാം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.

ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളിലാണ് കോമഡി വര്‍ക്ക് ആവുന്നതെന്ന് ഏറ്റവും നന്നായി അറിയുന്ന സംവിധായകനായിരുന്നു ഷാഫി. അതുകൊണ്ടുതന്നെ റാഫി മെക്കാര്‍ട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും അടക്കമുള്ളവര്‍ ഷാഫിക്കുവേണ്ടി എഴുതിയ തിരക്കഥകളില്‍ അത്തരത്തിലുള്ള നിരവധി രസികന്‍ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.

ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് ഏത് ടാസ്കും ഒറ്റയ്ക്ക് ഏറ്റെടുത്ത് എപ്പോഴും പരാജയപ്പെടാറുള്ള മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍) നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) ഭയം അനുഭവിച്ച് ചിരി വിതറിയ ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയുമൊന്നും (പുലിവാല്‍ കല്യാണം) മലയാളികൾക്ക് ചിന്താശേഷിയുള്ളിടത്തോളം കാലം മറക്കാൻ കഴിയില്ല.

കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഈ കഥാപാത്രങ്ങളെയാണെന്നതും കൗതുകകരം. സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത. ഈ കഥാപാത്രങ്ങള്‍ക്കൊപ്പം സംഭാഷണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ മലയാളി നിത്യജീവിതത്തില്‍ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തളരരുത് രാമന്‍കുട്ടീ എന്നും എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗം തന്നെയായി മാറി. ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി വിടവാങ്ങുന്നത്.

The post കാലാതീതമായ കഥാപാത്രങ്ങളിലൂടെ ഷാഫി ഇനിയും നമുക്കിടയിൽ ജീവിക്കും appeared first on Kerala Dhesham.

]]>
https://keraladesham.in/2025/01/26/shafi-cinimas/feed/ 0
നടി സ്വാസിക വീണ്ടും വിവാഹിതയായി https://keraladesham.in/2025/01/25/swasika-remarriege/ https://keraladesham.in/2025/01/25/swasika-remarriege/#respond Sat, 25 Jan 2025 02:14:03 +0000 https://keraladesham.in/?p=14456 നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വർഷം ജനുവരി 24നായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. ഒന്നാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായത് തമിഴ് ആചാരപ്രകാരമായിരുന്നു.

The post നടി സ്വാസിക വീണ്ടും വിവാഹിതയായി appeared first on Kerala Dhesham.

]]>
നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വർഷം ജനുവരി 24നായിരുന്നു സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. ഒന്നാം വിവാഹവാർഷികത്തിൽ വീണ്ടും വിവാഹിതരായത് തമിഴ് ആചാരപ്രകാരമായിരുന്നു. ഇതിന്റെ വീഡിയോ പ്രേമും സ്വാസികയും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ”ഒരു വർഷം വളരെ പെട്ടെന്ന് കടന്നു പോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടു പേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം”” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. മനംപോലെ മാംഗല്യം സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്.

The post നടി സ്വാസിക വീണ്ടും വിവാഹിതയായി appeared first on Kerala Dhesham.

]]>
https://keraladesham.in/2025/01/25/swasika-remarriege/feed/ 0
കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. https://keraladesham.in/2025/01/21/koottickaljayachandran-lookout/ https://keraladesham.in/2025/01/21/koottickaljayachandran-lookout/#respond Tue, 21 Jan 2025 06:53:39 +0000 https://keraladesham.in/?p=14446 നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്.നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ

The post കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. appeared first on Kerala Dhesham.

]]>
നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്.നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. നേരത്തേ കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് നടന്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച്‌ കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു

പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.

The post കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. appeared first on Kerala Dhesham.

]]>
https://keraladesham.in/2025/01/21/koottickaljayachandran-lookout/feed/ 0
ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. https://keraladesham.in/2024/09/30/siddique-courtorder/ https://keraladesham.in/2024/09/30/siddique-courtorder/#respond Mon, 30 Sep 2024 09:14:01 +0000 https://keraladesham.in/?p=14393 സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു   ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര

The post ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. appeared first on Kerala Dhesham.

]]>
സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു

 

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങാനിരിക്കുകയായിരുന്നു.

The post ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകി. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/30/siddique-courtorder/feed/ 0
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. https://keraladesham.in/2024/09/30/hemacommittee-case-kottqyam/ https://keraladesham.in/2024/09/30/hemacommittee-case-kottqyam/#respond Mon, 30 Sep 2024 09:05:34 +0000 https://keraladesham.in/?p=14390 ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി

The post ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. appeared first on Kerala Dhesham.

]]>
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.

കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച്‌ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്ബിളിയിലും, കോട്ടയം പൊൻകുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

The post ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/30/hemacommittee-case-kottqyam/feed/ 0
നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും https://keraladesham.in/2024/08/26/siddique-renjith-enquery/ https://keraladesham.in/2024/08/26/siddique-renjith-enquery/#respond Mon, 26 Aug 2024 03:27:25 +0000 https://keraladesham.in/?p=14336 തിരുവനന്തപുരം: നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം

The post നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും appeared first on Kerala Dhesham.

]]>

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും.

സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനാണ് തീരുമാനം.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

അതേസമയം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കും. രഞ്ജിത്തിനെ പരസ്യമായി സംരക്ഷിച്ചതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയെന്നാണ് വിലയിരുത്തല്‍

The post നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/26/siddique-renjith-enquery/feed/ 0
എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു https://keraladesham.in/2024/08/25/amma-siddique-reliev/ https://keraladesham.in/2024/08/25/amma-siddique-reliev/#respond Sun, 25 Aug 2024 02:26:34 +0000 https://keraladesham.in/?p=14324 തിരുവനന്തപുരം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

The post എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

The post എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/25/amma-siddique-reliev/feed/ 0