ബിസിനസ് Archives - Kerala Dhesham https://keraladesham.in/category/business/ Online News Portal Sun, 01 Dec 2024 03:25:15 +0000 en-US hourly 1 https://wordpress.org/?v=6.7.1 https://keraladesham.in/wp-content/uploads/2020/07/tg-logo.jpg ബിസിനസ് Archives - Kerala Dhesham https://keraladesham.in/category/business/ 32 32 പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു https://keraladesham.in/2024/12/01/gas-price/ https://keraladesham.in/2024/12/01/gas-price/#respond Sun, 01 Dec 2024 03:25:15 +0000 https://keraladesham.in/?p=14413 പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു.

The post പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു appeared first on Kerala Dhesham.

]]>
പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു.
പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.

The post പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/12/01/gas-price/feed/ 0
ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി https://keraladesham.in/2024/09/02/ksebnew/ https://keraladesham.in/2024/09/02/ksebnew/#respond Mon, 02 Sep 2024 18:43:16 +0000 https://keraladesham.in/?p=14363 തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍

The post ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍ ഒന്നാണ് വൈദ്യുതി ബില്‍ അടയ്ക്കുന്ന കാര്യം. കൗണ്ടറില്‍ നേരിട്ട് പോയും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ബില്ലടയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും മലയാളികള്‍ ഏറ്റവും അധികം മറക്കുന്നത് കെഎസ്ഇബി ബില്ല് അടയ്ക്കുന്ന കാര്യമാണ്. പലപ്പോഴും ഫ്യൂസ് ഊരാന്‍ ഉദ്യോഹസ്ഥര്‍ വീട്ടിലെത്തുമ്പോഴാണ് പണം അടച്ചില്ലല്ലോയെന്ന കാര്യം ഓര്‍ക്കുന്നത്. ഈ സമയം വീട്ടില്‍ ആളില്ലെങ്കില്‍ തിരിച്ചെത്തുമ്പോളാണ് ഫ്യൂസ് ഊരിയ കാര്യം തിരിച്ചറിയുക.

ഊരിയ ഫ്യൂസ് തിരിച്ചുകിട്ടാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കണം. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പുതിയ പദ്ധതി അവതരിപ്പിക്കുകയാണ് കെ.എസ്.ഇ.ബി പുത്തന്‍ ആശയത്തിലൂടെ. മീറ്റര്‍ റീഡിംഗിന് ആള് വരുമ്പോള്‍ തന്നെ അവരുടെ കൈവശമുള്ള മെഷീന്‍ വഴി പണം അടയ്ക്കാം എന്നതാണ് പുതിയ സൗകര്യം. ഇതിലൂടെ ബില്ലടയ്ക്കാന്‍ കൗണ്ടറില്‍ പോകുന്നതും, പിന്നീട് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതും ഒഴിവാക്കാന്‍ കഴിയും.

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.എ എന്നിവ വഴി ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഇല്ലാതെ ബില്‍ അടക്കാനാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള മീറ്റര്‍ റീഡിംഗ് മെഷീനുകളില്‍ ബില്‍ അടക്കാനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തുകയും ചെയ്യും. കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുക.

സംസ്ഥാനത്ത് 5000 സ്പോട്ട് ബില്ലിംഗ് മെഷീനുകളാണ് കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് കറണ്ട് ബില്‍ അടക്കാനുള്ള സംവിധാനവും വൈകാതെ കെ.എസ്.ഇ.ബി അവതരിപ്പിക്കും. ഇതിനുള്ള സാങ്കേതിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്യൂആര്‍ കോഡ് തയ്യാറാക്കി വൈദ്യുതി ബില്ലില്‍ ചേര്‍ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

The post ഇനി ഫ്യൂസ് ഊരേണ്ടി വരില്ല..പുതിയ സംവിധാനവുമായി കെ എസ് ഇ ബി appeared first on Kerala Dhesham.

]]>
https://keraladesham.in/2024/09/02/ksebnew/feed/ 0
എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) https://keraladesham.in/2024/08/30/uae-finance/ https://keraladesham.in/2024/08/30/uae-finance/#respond Fri, 30 Aug 2024 02:08:15 +0000 https://keraladesham.in/?p=14357 ദുബായ്: എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഭരണകൂടത്തിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്നാണ് പുതിയ

The post എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) appeared first on Kerala Dhesham.

]]>
ദുബായ്: എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ഭരണകൂടത്തിന്റെ തന്ത്രപരമായ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യം എണ്ണ ഇതര വ്യാപാരത്തിൽ റെക്കോർഡുകൾ തകർക്കുന്നത് തുടരുകയാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദി വ്യക്തമാക്കി.  ഈ കണക്കുകള്‍ യു എ ഇയുടെ സാമ്പത്തിക രംഗത്തിന്റെ ശക്തമായ വീണ്ടെടുക്കലിൻ്റെയും വളർച്ചയുടെയും പാതയെ പ്രതിഫലിപ്പിക്കുന്നുവെന്നും താനി അൽ സെയൂദി അഭിപ്രായപ്പെട്ടു. 2024-ൻ്റെ ആദ്യ പകുതിയിൽ 1.395 ട്രില്യൺ യു എ ഇ ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലാണ് രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരം. തുടർച്ചയായ വർഷങ്ങളില്‍ യു എ ഇയുടെ വിദേശ വ്യാപാര തോത് വളർന്നുകൊണ്ടിരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.  ഈ വർഷത്തെ നേട്ടം 2023 ലെ ഇതേകാലയളവിനെ അപേക്ഷിച്ച് വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യു എ ഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളുടെ വിജയത്തിന് അടിവരയിടുന്നു. യു എ ഇയുടെ എണ്ണ ഇതര കയറ്റുമതിയിലെ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിർണ്ണായകമാണ്. 2023 നെ അപേക്ഷിച്ച് 25 ശതമാനം അധിക വളർച്ചയാണ് നേടിയിരിക്കുന്നതെന്നും താനി അൽ സെയൂദി പറഞ്ഞു. ജയസൂര്യ അല്ല ഞാന്‍ പറഞ്ഞ ആ നടന്‍: തുറന്ന് പറഞ്ഞ് സോണിയ മല്‍ഹാർ, ആരും അവസരം മുതലെടുക്കരുത് സ്വർണം, വെള്ളി, ആഭരണങ്ങൾ, പെർഫ്യൂമുകൾ, അലുമിനിയം, ചെമ്പ് വയറുകൾ, ഇരുമ്പ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകൾ എണ്ണ ഇതര കയറ്റുമതിയിലെ ഈ വൻ കുതിച്ചുചാട്ടത്തില്‍ നിർണ്ണായക പങ്ക് വഹിച്ചതായി എമിറേറ്റ്സ് ന്യൂസ് റിപ്പോർട്ട് ഏജന്‍സി ഡബ്ല്യു എ എമ്മും റിപ്പോർട്ട് ചെയ്യുന്നു.

The post എണ്ണ ഇതര വിദേശ വ്യാപര മേഖലയില്‍ വന്‍ കുതിപ്പുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/30/uae-finance/feed/ 0
സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു https://keraladesham.in/2024/08/12/kerala-poultry-price/ https://keraladesham.in/2024/08/12/kerala-poultry-price/#respond Mon, 12 Aug 2024 01:46:25 +0000 https://keraladesham.in/?p=14290 അടിമാലി: സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ്

The post സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു appeared first on Kerala Dhesham.

]]>
അടിമാലി: സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽനിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിവിലയാണ് ഇപ്പോൾ നൂറിലെത്തിനിൽക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ചമുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വില കുറച്ചിരുന്നില്ല.

ഉപഭോക്താക്കൾ പ്രതിഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപാരികൾ തയ്യാറായത്. അടിമാലിയിൽ ചില കടകളിൽ 120 രൂപയ്ക്ക് കോഴിവിറ്റിരുന്നപ്പോൾ ചില സൂപ്പർമാർക്കറ്റുകളിൽ 99 രൂപയ്ക്കാണ് കോഴി വിറ്റഴിച്ചത്. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

മുതൽ 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ.

വളർച്ചയെത്തിയശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും. ഉത്പാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലവർധന ഉണ്ടാകൂവെന്നാണ് കച്ചവടക്കാർ പറയുന്നത്.

The post സംസ്ഥാനത്ത് ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/08/12/kerala-poultry-price/feed/ 0
രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു https://keraladesham.in/2024/07/01/cookkinggas-price-change/ https://keraladesham.in/2024/07/01/cookkinggas-price-change/#respond Mon, 01 Jul 2024 04:01:34 +0000 https://keraladesham.in/?p=14179 പാ​ച​ക വാ​ത​ക വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല 1,655 രൂ​പ ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ

The post രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു appeared first on Kerala Dhesham.

]]>
പാ​ച​ക വാ​ത​ക വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല 1,655 രൂ​പ

ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ കു​റ​ഞ്ഞു. 1,655 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. 1685.50 രൂ​പ​യി​ല്‍ നി​ന്നാ​ണ് വി​ല 1,655ല്‍ ​എ​ത്തി​യ​ത്. നേരത്തെ, ജൂ​ണ്‍ ഒ​ന്നി​നു സി​ലി​ണ്ട​റി​ന് 70.50 രൂ​പ കു​റ​ച്ചിരുന്നു.ഒരുമാസം തി​ക​യു​മ്പോ​ഴാ​ണ് വീ​ണ്ടും വി​ല കു​റ​ച്ചത്. അതേ സമയം, ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള സി​ലി​ണ്ട​റി​ന്‍റെ വി​ല നി​ല​വി​ല്‍ കു​റ​ച്ചി​ട്ടി​ല്ല.

The post രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു appeared first on Kerala Dhesham.

]]>
https://keraladesham.in/2024/07/01/cookkinggas-price-change/feed/ 0
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് https://keraladesham.in/2024/05/01/keralagold-price/ https://keraladesham.in/2024/05/01/keralagold-price/#respond Wed, 01 May 2024 06:05:56 +0000 https://keraladesham.in/?p=13931 കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് പവന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 52,440 രൂപയാണ് ഒരു പവന്‍

The post റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് appeared first on Kerala Dhesham.

]]>
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയത്.
ഒറ്റയടിക്ക് പവന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.

12 ദിവസത്തിനിടെ 2000 രൂപയിലധികമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. എന്നാല് ഇപ്പോഴത്തെ ഇടിവ് സ്ഥായി അല്ലെന്നും ഇനിയും കൂടാൻ ആണ് സാദ്ധ്യത എന്നുമാണ് റിപ്പോർട്ട്.

The post റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് വൻ ഇടിവ് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/05/01/keralagold-price/feed/ 0
പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന https://keraladesham.in/2024/04/07/smoketest-india/ https://keraladesham.in/2024/04/07/smoketest-india/#respond Sun, 07 Apr 2024 08:03:07 +0000 https://keraladesham.in/?p=13799 തിരുവനന്തപുരം: പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന. പുതിയ ചട്ടപ്രകാരം പരിശോധന ആരംഭിച്ചതോടെ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും

The post പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന. പുതിയ ചട്ടപ്രകാരം പരിശോധന ആരംഭിച്ചതോടെ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടുന്നതായി കണക്കുകള്‍ പറയുന്നു.

മാര്‍ച്ച് 17 മുതല്‍ 31 വരെ നടന്ന പുക പരിശോധനകളില്‍ 8.85 ശതമാനം വാഹനങ്ങളാണ് പരാജയപ്പെട്ടത്. പഴയചട്ടം അനുസരിച്ച് അഞ്ച് ലക്ഷം വാഹനങ്ങള്‍ പുക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എണ്ണായിരത്തോളം വാഹനങ്ങളാണ് പരാജയപ്പെട്ടിരുന്നതെങ്കില്‍ പുതിയ ചട്ടം വന്നതോടെ ഇത് 35,574 ആയി ഉയര്‍ന്നു. 4,11,862 വാഹനങ്ങളാണ് പരിശോധിച്ചത്.

പഴയ നിയമം അനുസരിച്ച് ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ കൂടിയ അളവില്‍ പുറംതള്ളുന്ന വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ഇന്ധനജ്വലനത്തില്‍ പോരായ്മകളുണ്ടെങ്കിലും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മാത്രമല്ല എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറാതിരുന്നാല്‍ മലിനീകരണ തോത് വര്‍ധിക്കും.

The post പുകപരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുന്ന രീതി ഇനിയുണ്ടാവില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന appeared first on Kerala Dhesham.

]]>
https://keraladesham.in/2024/04/07/smoketest-india/feed/ 0
വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികൾക്ക് https://keraladesham.in/2024/03/29/insurance-rate-irda/ https://keraladesham.in/2024/03/29/insurance-rate-irda/#respond Fri, 29 Mar 2024 12:55:49 +0000 https://keraladesham.in/?p=13732 ഇന്ത്യൻ വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികളിൽ നിക്ഷ്പക്ഷമായിരിക്കുമെന്ന് കേന്ദ്രം. പുത്തൻ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.

The post വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികൾക്ക് appeared first on Kerala Dhesham.

]]>
ഇന്ത്യൻ വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികളിൽ നിക്ഷ്പക്ഷമായിരിക്കുമെന്ന് കേന്ദ്രം. പുത്തൻ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രില്‍ ഒന്നുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. നിലവിൽ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിച്ചുവരുന്ന താരിഫുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇല്ലാതെയായാകും. നിലവിൽ വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് നിരക്കു നിശ്ചയിച്ചിരുന്നത്. ഓരോ തരം വാഹനമുണ്ടാക്കുന്ന അപകടനിരക്കും താരിഫ് നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കിയിരുന്നു. എന്നാല്‍, ഈ രീതി പൊളിച്ചെഴുതുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ അതനുസരിച്ചാകും വാഹന ഇന്‍ഷുറന്‍സ് പോളിസി വിതരണം. നിലവിലെ പോളിസി പുതുക്കുമ്പോഴും ഇതു ബാധകമാകും.അഗ്‌നിരക്ഷാ ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയിലെ താരിഫ് നേരത്തേ നീക്കിയിരുന്നു.

അതോടെ ആ മേഖലകളില്‍ കമ്പനികള്‍ക്കു പ്രീമിയം നിശ്ചയിക്കാമെന്ന സ്ഥിതി വന്നു. എന്നാല്‍, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറച്ചുകാലം കൂടി താരിഫ് രീതി പിന്തുടര്‍ന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടക്കത്തില്‍ പ്രിമിയം വെട്ടിക്കുറച്ചതോടെ ആ രംഗത്ത് കടുത്ത മത്സരമായി. അതോടെ പൊതുമേഖലാ കമ്പനികളും പ്രീമിയം കുറച്ചുള്ള പോളിസികള്‍ രംഗത്തിറക്കി. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഓരോവര്‍ഷവും വന്‍തോതില്‍ കൂടുന്നതായാണു കാണുന്നത്.

അത് വാഹന ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും സംഭവിച്ചേക്കാം. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് വിപണികളിലൊന്നാണ് ഇന്ത്യയിലെ വാഹന ഇന്‍ഷുറന്‍സ് മേഖല. ഐ.ആര്‍.ഡി.എ.ഐ. നിരക്ക് ഇല്ലാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു കൂടുതല്‍ അധികാരം ലഭിക്കും. എങ്കിലും പോളിസികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐ.യുടെ അനുമതി വേണമെന്ന കര്‍ശനവ്യവസ്ഥ കേന്ദ്ര വിജ്ഞാപനത്തിലുണ്ട്.

The post വാഹന ഇന്‍ഷുറന്‍സ് നിരക്ക് നിശ്ചയിക്കുവാനുള്ള പൂർണ്ണ അധികാരം കമ്പനികൾക്ക് appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/29/insurance-rate-irda/feed/ 0
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു.നാളെ മുതല്‍ പ്രാബല്യത്തില്‍ https://keraladesham.in/2024/03/14/petrolprice-increased/ https://keraladesham.in/2024/03/14/petrolprice-increased/#respond Thu, 14 Mar 2024 17:20:50 +0000 https://keraladesham.in/?p=13602 ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍

The post രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു.നാളെ മുതല്‍ പ്രാബല്യത്തില്‍ appeared first on Kerala Dhesham.

]]>
ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. Read more at https://www.sirajlive.com/petrol-and-diesel-have-been-reduced-by-rs-2-each.html

The post രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു.നാളെ മുതല്‍ പ്രാബല്യത്തില്‍ appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/14/petrolprice-increased/feed/ 0
സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും https://keraladesham.in/2024/03/07/shabaririce/ https://keraladesham.in/2024/03/07/shabaririce/#respond Thu, 07 Mar 2024 01:35:01 +0000 https://keraladesham.in/?p=13541 തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും. കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി

The post സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും appeared first on Kerala Dhesham.

]]>
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും. കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. ജയ അരി കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപയുമാകും പൊതുജനങ്ങൾ നൽകേണ്ടി വരിക. ഒരു റേഷൻ കാർഡിന് പ്രതിമാസം അഞ്ച് കിലോ എന്ന നിലയിലാകും കെ റൈസ് ലഭ്യമാകുക. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ റൈസ് പദ്ധതി ആരംഭിക്കുന്നത്.

സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെൻഡർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നൽകുക. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തിൽ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

The post സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും appeared first on Kerala Dhesham.

]]>
https://keraladesham.in/2024/03/07/shabaririce/feed/ 0