ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും: ഡോക്ടര്‍മാരുടെ തീരുമാനം പ്രാഥമിക പരിശോധനയ്ക്ക് ശേഷം
ബെംഗളൂരു: ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്ക് വിധേയനാക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഡോ. യു.എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്രമം നിശ്ചയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇന്നലെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോ തെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, ന്യൂട്രീഷ്യനിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ധരും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടാകുമെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു