അഞ്ജുശ്രീയുടെ മരണം; എലിവിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധന ഫലം
പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ കെ.അഞ്ജുശ്രീ പാർവതി(19)യുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധന ഫലം. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെയും അഞ്ജുശ്രീയുടെ ആന്തിരികാവയങ്ങളുടെ സാംപിൾ കോഴിക്കോട്ടെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണു മരണ കാരണം എലി വിഷമാണെന്ന് വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന അറിയിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിലെ രണ്ടാം വർഷം ബികോം വിദ്യാർഥിനിയും പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളുമായ അഞ്ജുശ്രീ, ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് മരണമെന്ന് പരാതി നൽകിയിരുന്നു.