പേനയിലെ മഷി ഡെസ്‌കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചു,കണ്ണൂരില്‍ എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് അധ്യാപിക ശകാരിച്ചതില്‍ മനം നൊന്ത്; ടീച്ചര്‍ക്കെതിരെ അന്വേഷണം

Spread the love

കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം. പെരളശ്ശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ റിയ പ്രവീണ്‍ ആണ് ജീവനൊടുക്കിയത്. അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ ചുവരില്‍ മഷിയാക്കിയതിന് അധ്യാപിക ശകാരിച്ചതില്‍ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നി?ഗമനം.

പേനയിലെ മഷി ഡെസ്‌കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചത് കണ്ട അധ്യാപിക റിയയെ ശകാരിച്ചു. തന്റെ പേനയില്‍ നിന്നും കയ്യിലേക്ക് മഷി പടര്‍ന്നപ്പോള്‍ അറിയാതെ സംഭവിച്ചതാണെന്ന് കുട്ടി പറഞ്ഞെങ്കിലും രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസില്‍ കയറ്റു എന്ന് അധ്യാപിക പറഞ്ഞു. ഇതോടെ കുട്ടി സമ്മര്‍ദ്ദത്തിലായി. സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തിയ കുട്ടി കിടപ്പുമുറിയിലെ ജനലില്‍ ഷാള്‍കുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു.

ഐവര്‍മഠം സ്വപ്നക്കൂട് വീട്ടില്‍ പ്രവീണിന്റെ മകളാണ് പതിമൂന്നുകാരി റിയ. കേസില്‍ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *