പിതാവിന്റെ മൃതദേഹം കാത്തുനില്‍ക്കവേ മര്‍ദനം: യുവാവ് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്കി
തിരുവനന്തപുരം: പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രൂര മര്‍ദനമേറ്റതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി സമര്‍പ്പിച്ചു. നെടുമങ്ങാട് സ്വദേശി അഖിലാണ് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കിയത്. ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്ന് യുവാവ് ആരോപിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മെഡിക്കല്‍ കോളജിലെ ട്രാഫിക് വാര്ഡന്മാരായ സജീവനും ഷഫീഖും അഖിലിനെ മര്‍ദിച്ചത്. ഹൃദയ സ്തംഭനത്തത്തുടര്‍ന്ന് മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്ന ഇവര്‍ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്.