ഇന്ധന സെസ് വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; പൊലീസിന് നേരെ കല്ലേറ്

Spread the love

ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊല്ലം കളക്ടറാറേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമം ഉണ്ടായി.തൃശൂര്‍ കളക്ടറേറ്റെറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്ക്ഡ് മറികടക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമം നടന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊച്ചിയില്‍ നിലവില്‍ സമവായ ശ്രമവുമായി നേതാക്കള്‍ പിരിഞ്ഞു പോവാന്‍ ശ്രമിക്കുകയാണ്.

അതേസമയം ബജറ്റ് അവതരിപ്പിച്ച ശേഷം വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് വേണം നികുതിയും ഫീസും വര്‍ധിപ്പിക്കാന്‍. കുടിശിക പിരിക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി വന്‍ പരാജയമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *