താഴ്ന്നു കിടന്ന കേബിളില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞു: കായംകുളത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കായംകുളം: അശ്രദ്ധമായി കിടന്ന കേബിള്‍ കാരണം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭര്‍ത്താവ് വിജയന് ഓടിച്ച സ്കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിള്‍ വയറില്‍ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷന് കിഴക്ക് വശം വെച്ചായിരുന്നു അപകടം.