മലപ്പുറം പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ ഹോസ്റ്റലിലെ 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട് ലക്കിടിയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടില്‍ കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.