ഇന്ധനവില ഉയരാൻ കാരണം കേന്ദ്ര സർക്കാർ നിലപാട്, അതേ കുറിച്ച് എന്തേ ആരും ഒന്നും മിണ്ടാത്തത്?’; എംവി ഗോവിന്ദൻ

Spread the love

ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിൻറെ നിലപാടാണെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങൾ ഇതേകുറിച്ച് പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും പഴി ചാരി. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങൾ ഇന്ധനവിലവർദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദ്ദേശങ്ങളാണ്.ഇതിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി,.

ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും  നികുതി കൊള്ളയ്ക്കും എതിരെ ഇന്ന്  സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഭാരവാഹിയോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *