പ്രിയദര്‍ശന്റേയും ലിസിയുടേയും മകന് സിദ്ധാര്‍ഥ് വിവാഹിതനായി
സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകന് സിദ്ധാര്‍ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കക്കാരിയായ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസര്‍ മെര്ലിന് ആണ് വധു. ചെന്നൈയിലെ പുതിയ ഫഌറ്റില്‍ വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങുകള്‍.
പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു വിവാഹം.