ആരോഗ്യമേഖലയ്ക്ക് 2828 കോടി; കേരളം ലോകത്തിന്റെ ഹെല്‍ത്ത് ഹബ്ബാകും
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യശുശ്രൂഷയും പൊതുജനാരോ?ഗ്യവും എന്ന മേഖലയ്ക്ക് ആകെ വിഹിതമായി ബജറ്റില്‍ 2828.33 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ.എന്‍ ബാല?ഗോപാല്‍. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 196.5കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുശേഷമുള്ള ആരോ?ഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനായി അഞ്ചുകോടി രൂപ നീക്കിവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികള്‍ക്കും കാന്‍സര്‍ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 11 കോടി രൂപയും വകയിരുത്തി. സ്റ്റേറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് വികസിപ്പിച്ചെടുത്ത ഐ.ടി ആപ്ലിക്കേഷന്‍ ഉപയോ?ഗിച്ച് ആരോ?ഗ്യവകുപ്പ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ശൈലി കൂടുതല്‍ വിപുലീകരിക്കുന്നതിനും ഇതിനായുള്ള പോര്‍ട്ടല്‍ വികസിപ്പിക്കുന്നതിനുമായി പത്തുകോടി വകയിരുത്തി. സാധാരണമായി കണ്ടുവരുന്ന സാംക്രമികേതര രോഗങ്ങളായ ഹൈപ്പര്ടെന്ഷന്, ഡയബറ്റിസ്, കാന്‍സര്‍ തുടങ്ങിയവ സംബന്ധിച്ച് എഴുപതുലക്ഷത്തിലധികം ആളുകളില്‍ സര്‍വേയും രോഗനിര്‍ണയവും നടത്താന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് പത്തുകോടിയും ഗോത്രതീരദേശ വിദൂരമേഖലകളിലെ ആശുപത്രികളിലെയും ആരോഗ്യ പരിചരണ സ്ഥാപനങ്ങളിലെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 15 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കനവ് പദ്ധതിയില്‍ 315 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തനച്ചെലവുകള്‍ക്കായി 75 കോടിയും കാസര്‍കോട് ടാറ്റാആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സൗകര്യവും വര്‍ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ ആരോ?ഗ്യപരിചരണത്തിന് ചെലവു കൂടുതലായ സാഹചര്യം കേരളത്തില്‍ സാധ്യതയായി പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള കെയര്‍ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മുപ്പതുകോടി രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ ഹെല്‍ത്ത്കെയര്‍ ക്യാപ്പിറ്റലായി കേരളത്തെ മാറ്റാന്‍ കഴിയുന്ന മനുഷ്യവിഭവ ശേഷിയും കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്ന ആരോ?ഗ്യശൃംഖലയും കേരളത്തിലുണ്ട്. ചെലവു കുറഞ്ഞ ചികിത്സയ്ക്കും ആരോഗ്യപരിചരണത്തിനുമായി വിദേശികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ട് ഹെല്‍ത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനം വികസിപ്പിക്കുമെന്നും നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും ആധുനികവല്‍ക്കരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശീയമായി ഓറല്‍ റാബീസ് വാക്സിന് വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കുന്നതിന് അഞ്ചുകോടി നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയുമാകും വാക്സിന് വികസിപ്പിക്കുക. ന്യൂബോണ്‍ സ്ക്രീനിങ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനത്തിനായി 1.5കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇഹെല്‍ത്ത് പ്രോഗ്രാമിനായി മുപ്പതുകോടി രൂപയും കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്ക് 574.5 കോടി വകയിരുത്തിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാ?ഗമായി സംസ്ഥാന ആരോ?ഗ്യ ഏജന്‍സി മുഖേന കുട്ടികള്‍ക്കായുള്ള താലോലം കാന്‍സര്‍ സുരക്ഷാ പദ്ധതി, കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന് എന്നീ പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ ചികിത്സാ വിഭാഗത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെറ്റ്സ് സി.ടി സ്കാനര്‍ വാങ്ങുന്നതിന് 15 കോടിയും കോഴിക്കോട് ഇംഹാന്‍സിന് 3.6കോടി രൂപയും വകയിരുത്തി.
ആയുര്‍വേദ,സിദ്ധ,യുനാനി, നാച്ചുറോപ്പതി എന്നീ ചികിത്സാശാഖകള്‍ ഉള്‍പ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി രൂപ അനുവദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചുകോടി രൂപ അധികമാണ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാനങ്ങളുടെ ശാക്തീകരണത്തിനായി 24 കോടി നീക്കിവച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃപ്പുണിത്തുറ,കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടിയും ഹോമിയോപ്പതി വകുപ്പിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25.15 കോടിയും വകയിരുത്തിയിട്ടുണ്ട്. നാഷണല്‍ മിഷന് ഓണ്‍ ആയുഷ് ?ഹോമിയോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി അഞ്ചുകോടിയും ഹോമിയോ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 8.90 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.