ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Spread the love

ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

കൊച്ചി:

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാന പ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്.അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശുപാർശ. അമിതവേഗം, ഹെൽമറ്റില്ലാതെ വാഹനമോടിക്കൽ, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കു പിഴയ്ക്കു പുറമേ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസത്തേക്കായിരിക്കും ലൈസൻസും സസ്പെൻഡ് ചെയ്യുന്നത്.

നേരത്തേ ഇതുമായി ബന്ധപ്പെട്ടു ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കർശനമായി നടപ്പാക്കിത്തുടങ്ങിയിരുന്നില്ല. ഇനിമുതൽ നിയമലംഘനം പിടികൂടുന്ന ഉദ്യോഗസ്ഥർ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒയോട് ശുപാർശ ചെയ്യും. ആർടിഒ തുടർ നടപടി സ്വീകരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *