കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി
ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി. കിഫ്ബി ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ജിഎസ്ടി വിഹിതം കുറച്ചു. കേന്ദ്ര അവഗണനയില്‍ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണെന്നും ധനമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനക്കിടയിലും ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
* വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
* തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
* റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
* ധനഞെരുക്കം ഈ വര്‍ഷം പ്രതീക്ഷിക്കുന്നു.
* കേന്ദ്രസഹായം കുറഞ്ഞു.
* കേരളം കടക്കെണിയിലല്ല. കൂടുതല്‍ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്.
* സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.