നേത്രാരോഗ്യത്തിനായി ‘നേര്‍ക്കാഴ്ച
നേത്രാരോഗ്യത്തിന് പദ്ധതി വഴി എല്ലാവരെയും കാഴ്ചപരിധോധനയ്ക്ക് വിധേയരാക്കും. 4 വര്‍ഷം കൊണ്ട് ‘നേര്‍ക്കാഴ്ച’ പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി 50 കോടി മാറ്റിവെച്ചു.
നഗരവത്കരണ തോത് ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന് രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം കിഫ്ബി വഴി 100 കോടി മാറ്റി വെക്കും.