റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; സബ്‌സിഡി നല്‍കാന്‍ 600 കോടി

Spread the love

തിരുവനന്തപുരം: സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവന പാതയിലാണ്. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനം 6.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *