കേന്ദ്ര ബജറ്റ് 2023: ഒറ്റനോട്ടത്തില്‍

Spread the love
  • പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിൽ
  •  ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തർഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും.
  •  ഡിജിറ്റൽ പെയ്‌മെന്റിലുണ്ടായ വളർച്ചയിലൂടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറെ മുന്നേറി.
  •  കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ഫണ്ട് വരും. 2,200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ് വരും.
  • മൽസ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.
  • കാർഷിക  മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും.
  • 63,000 പ്രാഥമിക സംഘങ്ങളിൽ ഡിജിറ്റലൈസേഷൻ നടപ്പാക്കും.
  • കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി വരും.
  • അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച 2047 ഓടെ പൂർണമായും നിർമാർജനം ചെയ്യാൻ പ്രത്യേക പദ്ധതി.
  • 157 പുതിയ നഴ്‌സിങ് കോളജുകൾ വരും.
  • റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി.
  • പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വർധനയോടെ 79,000 രൂപ വകയിരുത്തി.
  • 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വരും.
  • സംസ്ഥാനങ്ങൾക്ക്  പലിശരഹിത വായ്പ ഒരു വർഷം കൂടി നൽകും.
  • 2023-24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.
  • നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കാൻ യന്ത്ര സംവിധാനം നടപ്പാക്കും.
  • നഗരവികസനത്തിന് പണം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട് വരും.
  • എല്ലാ സർക്കാർ ഏജൻസികളും സാർവത്രിക ഐഡിയായി പാൻ കാർഡ് പരിഗണിക്കും.
  • ജൈവകൃഷിയിലേക്ക് മാറുന്നതിനായി ഒരു കോടി കർഷകർക്ക് പിന്തുണ നൽകും.
  • ഹരിതോർജം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി.
  • മലിനീകരണമുണ്ടാക്കുന്ന പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.
  • തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും.
  • വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിനായി 30 സ്‌കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകൾ തുടങ്ങും.
  • ആദിവാസി വികസനത്തിന് 15,000 കോടി രൂപ വകയിരുത്തി.
  • 50 ഇടങ്ങളിൽ ‘ദേഖോ അപ്നാ ദേശ്’ എന്ന പേരിൽ പ്രത്യേക വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കും.
  • മഹിളാ സമ്മാൻ സേവിങ്‌സ് പത്ര എന്ന പേരിൽ വനിതകൾക്കായി പ്രത്യേക നിക്ഷേപ പദ്ധതി വരും. രണ്ടു വർഷ കാലയളവിൽ നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
  • ഇ-കോടതികൾ തുടങ്ങാൻ 7,000 കോടി രൂപ വകയിരുത്തും.
  • ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും.
  • അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ 21 ൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും.
  • മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്കുള്ള പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തി.
  • മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി തുടരും. ടിവി പാനൽ ഘടകങ്ങൾക്കും കസ്റ്റംസ് തീരുവയിളവെന്ന് ധനമന്ത്രി.
  • കംപ്രസ്ഡ് ബയോഗ്യാസ്, എഥനോൾ, ഇലക്ട്രിക് ചിമ്മിനി, ലിഥിയം അയൺ ബാറ്ററി, ഹീറ്റ് കോയിൽ തുടങ്ങിയവയുടെ വില കുറയും. സിഗരറ്റുകളുടെ വില കൂടും.
  • ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഇൻകം ടാക്‌സിൽ നിലവിൽ അഞ്ച് ലക്ഷം വരെയുണ്ടായിരുന്ന റിബേറ്റ് ഏഴ് ലക്ഷം വരെയാക്കി.
  • ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.
  • 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.
  • മാസവരുമാനക്കാർക്കുള്ള നിക്ഷേപപരിധി 9 ലക്ഷമാക്കി.
  • വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും.
  • 50 ലക്ഷം വരെ വരുമാനമുള്ള പ്രഫഷനലുകൾക്ക് നികുതി ഇളവ്.
  • ഏഴു ലക്ഷം രൂപ വരെ ആദായ നികുതിയിളവ്. ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ല. നികുതി സ്ലാബുകൾ അഞ്ചെണ്ണം മാത്രമാക്കി നിജപ്പെടുത്തി.
  • മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി.
  • ആരോഗ്യ ഗവേഷണത്തിന് ഐസിഎംആർ  – ഐസിഎംആർൻറെ തെരഞ്ഞെടുക്കപ്പെട്ട ലാബുകളിൽ ഗവേഷണത്തിന് സൌകര്യം ഒരുക്കും.
  • ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം – ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി രൂപം നൽകും.

Leave a Reply

Your email address will not be published. Required fields are marked *