ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ബവ്‌റിജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ തള്ളി

Spread the love

തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ബവ്‌റിജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ജവാന് 10% വിലവര്‍ധനയാണു ബവ്‌കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്‌സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.
ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാന്‍ റമ്മിന് വില വര്‍ധിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിതച്ചത്.
കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റലറിയില്‍ ദിനംപ്രതി 8000 കെയ്‌സ് റം ഉല്പാദിപ്പിക്കുന്നുണ്ട്. പ്രീമിയം റം ഉല്‍പാദിപ്പിക്കാന്‍ ബവ്‌കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *