എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല, റോഡ് നിര്‍മ്മാണത്തിലുള്‍പ്പെടെ കാലതാമസമെന്ന് കെ ബി ഗണേഷ്‌കുമാര്‍
എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ലെന്ന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. പല വിഷയങ്ങളിലും ചര്‍ച്ചയുണ്ടാകുന്നില്ല. വികസന രേഖ അംഗീകരിക്കുന്നതിലും ചര്‍ച്ചയുണ്ടായില്ല. അഭിപ്രായങ്ങള്‍ രണ്ടുമാസം മുന്‍പ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തത്. റോഡ് നിര്‍മ്മാണത്തിലുള്‍പ്പെടെ കാലതാമസമെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
അതേസമയം എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍ രംഗത്തെത്തി.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.