കെ എം അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരങ്ങൾ 2022 പ്രഖ്യാപിച്ചു

Spread the love

ലോകസാഹിത്യത്തിലെ സമഗ്രസംഭാവനക്ക് കാലിഫോർണിയയിലെ ഇവാൻ ആർഗില്ലസ്, ലോകസാഹിത്യത്തെ പുനർനിർവചിക്കുന്നതിൽ സംഭാവന നൽകിയതിന് ഇറ്റലിയിലെ അന്റോണിനോ കോന്റിലിയനോ, സമകാലിക സമൂഹത്തെ പുനർ നിർവചിക്കുന്നതിൽ സംഭാവന നൽകിയ ഇറാനിലെ ജമാലിയും ഇപ്രാവശ്യം അവാർഡ് ജേതാക്കൾ ആയി.

 

കെ എം അന്ത്രു ഫൗണ്ടേഷൻ ഹാളിൽ വെച്ച് മകനും എഴുത്തുകാരനുമായ ഷാജിൽ അന്ത്രു അവാർഡ് പ്രഖ്യാപിച്ചു.

 

പ്രതിഭരേണുക്കൾ, വാഴക്കുല (ചങ്ങമ്പുഴയുടേതല്ല) എന്നീ ശ്രദ്ധേയ രചനകൾ ഉൾപ്പെടെ മലയാളത്തിന് ഒട്ടേറെ പഠനാർഹമായ ഒട്ടേറെ പുസ്തകങ്ങൾ സമ്മാനിച്ച് പോയ കെ എം അന്ത്രു , 2020 ആഗസ്റ്റിൽ , അവസാന ആഗ്രഹം എന്ന നിലയിൽ ആരംഭിച്ച അന്താരാഷ്ട്ര മാസികയാണ് “ലിറ്റർറേറ്റർ റീ ഡിഫൈനിംഗ് വേൾഡ്”.

 

ലോകത്തിലെ അനുകരണീയമായ സാർവത്രിക മാസികകളിൽ ഒന്നായിരിക്കും ഇതെന്ന് ആദ്യ പതിപ്പിൽ തന്നെ മാനേജിങ്ങ് എഡിറ്റർ ആയ അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ മനുഷ്യരും ഒന്നാണെന്നും ഭാഷ, രാജ്യങ്ങൾ, വംശം, മതം, നിറം അല്ലെങ്കിൽ ലിംഗഭേദം എന്നിവയിൽ വിവേചനം കാണിക്കരുതെന്നും, അറിയപെടാത്തതും,പറയപ്പെടാത്തതും, പുതുമയുള്ളതുമായ ഒരു പുതിയ ലോകം തുറന്ന് കാട്ടാൻ ലോക സാഹിത്യകാരന്മാരോട് അദ്ദേഹം ഉദ്‌ഘോഷിച്ചു. നിർഭാഗ്യവശാൽ 2020 ഡിസംബർ 19 നു അദ്ദേഹം വിടവാങ്ങി.

കവയിത്രി, എഴുത്തുകാരി, എഡിറ്റർ, വിവർത്തക, പ്രസാധക തുടങ്ങി പല രംഗത്തും ശോഭിച്ചു നിൽക്കുന്ന ലണ്ടനിലെ അന്ന മരിയ മിക്കിവിച്ച്‌സ് , ഇന്ത്യയിലെ വിവിധ ദേശിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകയും കവയത്രിയുമായ നന്ദിത ദേ , പോളണ്ടിൽ നിന്നുള്ള പ്രശസ്‌ത കവയത്രിയായ മാൽഗോർസാത്ത ബോറെസ്കോവാസ്ക എന്നിവരാണ് ജൂറി അംഗങ്ങൾ. ലോകസാഹിത്യത്തിലെ വിവിധഭാഷകളിൽ രചനകൾ നടത്തുന്ന, ലോകത്തിലെ ചെറിയ കഥയുടെ രചയിതാവും, സീറോയിസം എന്ന നവധാരയുടെയും കാവ്യാത്മക നേതൃത്വത്തിന്റെയും, ഫിഷ് ബോൺ കാവ്യാ ശാഖയുടെയും ഉപജ്ഞാതാവുമായ ഷാജിൽ അന്ത്രു ആയിരുന്നു ജൂറി ചെയർമാൻ.

Inline

കെ എം അന്ത്രു ഫൗണ്ടേഷൻ സെക്രട്ടറി കെ എം സന്തോഷ്‌കുമാർ ഭാവിപരിപാടികൾ വിശദീകരിക്കുകയും, ഫെബ്രുവരിയിൽ കാലിഫോർണിയയിലും , ടെഹ്‌റാനിലും, ഇറ്റലിയിലെ സിസിലിയിലും വെച്ച് അവാർഡുകൾ നൽകുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *