കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി
കാലടിയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് കുമാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകി.ഇന്നലെ രാത്രി മുകേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംശയം തോന്നിയ പൊലീസ് മുകേഷിനെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. തമിഴ്നാട് സ്വദേശികളാണ്. ഏറെ കാലമായി കാലടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.