വേദനിപ്പിക്കുന്ന നടപടി അനിൽ എടുക്കരുതെന്ന് കെ മുരളീധരൻ

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാർശത്തിനൊടുവിൽ കോൺഗ്രസിലെ പദവികളെല്ലാം രാജിവച്ച അനിൽ അൻറണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനിൽ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആൻറണി  പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ബിബിസി വിവാദത്തിനൊടുവിൽ, കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് അനിൽ ആൻറണി എഐസിസി, കെപിസിസി നേതൃത്വങ്ങൾക്ക് രാജിക്കത്ത് നൽകിയത്. കെപിസിസി ഡിജിറ്റൽ മീഡിയയുടെ കൺവീനർ സ്ഥാനവും, എഐസിസി ഡിജിറ്റൽ സെല്ലിൻറെ കോർഡിനേറ്റർ സ്ഥാനവും രാജി വച്ചതായി അനിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *