ആലപ്പുഴയിലെ സിപിഐഎം നേതാക്കളുടെ രഹസ്യ യോഗം; ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി
ആലപ്പുഴയിലെ സിപിഐഎം നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതില്‍ ജി സുധാകരനും ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി പരാതി നല്‍കും. ജി സുധാകരനും ജില്ലാ സെക്രട്ടറി ആര്‍ നാസറും വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് വിമര്‍ശനം.
പല സ്ഥലങ്ങളിലും രഹസ്യ യോഗങ്ങള്‍ ചേരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വിമര്‍ശനം ഉയര്‍ന്ന നോര്‍ത്ത് ഏരിയ കമ്മിറ്റിയുടെ മിനുട്‌സ് ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഇതിനിടെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് ഷാനവാസും പരാതി നല്‍കി.