മസാലദോശയില്‍ തേരട്ട; എറണാകുളത്ത് ഹോട്ടല്‍ അടപ്പിച്ചു
എറണാകുളം പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.
പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.