ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടി ‘നാട്ടു നാട്ടു’
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരനേട്ടത്തിന് പിന്നാലെ 95ാമത് ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടി രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നല്‍കിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.
അതേസമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ആര്‍ആര്‍ആറിനായില്ല. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ദ എലിഫന്റ് വിന്‍പെറേഴ്‌സ് എന്ന ഡോക്യുമെന്ററി ഇടംനേടി.
എഡ്വാര്‍ഡ് ബെര്‍ഗെര്‍ സംവിധാനം ചെയ്ത ജര്‍മന്‍ വാര്‍ സിനിമയായ ഓള്‍ ക്വയറ്റ് ഓഫ്! ദ് വെസ്റ്റേണ്‍ ഫ്രണ്ട്, ഡാനിയല്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്) സംവിധാനം ചെയ്ത എവ്‌രിതിങ് എവ്‌രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, മാര്‍ട്ടിന്‍ മക്‌ഡൊണാഗ് ഒരുക്കിയ ദ് ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് നേടിയ സിനിമകള്‍. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പ്രഖ്യാപനം.