ഭാരം 2 ടണ്‍, വില 30 ലക്ഷം ഗുരുവായൂരപ്പന് പാല്‍പായസം തയ്യാറാക്കാന്‍ ഭീമന്‍ വാര്‍പ്പ് എത്തി

Spread the love

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യപാല്‍പായസം തയ്യാറാക്കാനുള്ള ഭീമന്‍ വാര്‍പ്പെത്തി. 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന കൂറ്റന്‍ നാലു കാതന്‍ ഓട്ടു ചരക്ക് (വാര്‍പ്പ്) ക്ഷേത്രത്തില്‍ എത്തിച്ചത്.
മാന്നാര്‍ അനന്തന്‍ ആചാരിയുടെ മകന്‍ അനു അനന്തന്‍ ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വര്‍പ്പ് ക്രയിന്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. നാലു മാസം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല്‍പതോളം തൊഴിലാളികളും നിര്‍മ്മാണത്തില്‍ പങ്കാളിയായി. മുപ്പത് ലക്ഷമാണ് വാര്‍പ്പിന്റെ നിര്‍മാണ ചെലവ്.
ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ: മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാര്‍പ്പ് സമര്‍പ്പിച്ചത്. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടില്‍ ഭക്തര്‍ക്ക് വിളമ്പും.

Leave a Reply

Your email address will not be published. Required fields are marked *