മമ്മൂട്ടിയെ കുറിച്ച് സംവിധായകന് രഞ്ജിത്തിന്റെ വാക്കുകള്‍
തിരക്കഥാകൃത്ത്, സംവിധായകന്, അഭിനേതാവ് എന്നീ മേഖലകളില്‍ വലിയ വിജയം കൈവരിച്ച വ്യക്തിയാണ് രഞ്ജി പണിക്കര്‍. തൊണ്ണൂറുകളില്‍ തിരക്കഥാകൃത്തായാണ് രണ്‍ജി പണിക്കര്‍ സിനിമാജീവിതം ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ തകര്‍ത്ത് അഭിനയിച്ച തലസ്ഥാനം, സുരേഷ് ഗോപി നായകനായ ലേലം, പത്രം, മാഫിയ, പ്രജ എന്നിങ്ങനെ മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച രഞ്ജി പണിക്കര്‍ അഭിനയജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. മലയാളി പ്രേക്ഷകരുടെ ന്യൂജന്‍ അച്ഛന് വേഷങ്ങളില്‍ സജീവമാണ് ഇപ്പോള്‍ രഞ്ജി പണിക്കര്‍. വിനീത് ശ്രീനിവാസന് ചിത്രം ഹൃദയത്തിലെ കല്യാണി പ്രിയദര്‍ശന്റെ അച്ഛന് വേഷം രഞ്ജി പണിക്കര്‍ക്ക് ഒട്ടേറെ അഭിനന്ദനങ്ങളാണ് നേടിക്കൊടുത്തത്. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ചിത്രങ്ങളെല്ലാം മാസ് ഡയലോഗുകളാല്‍ സമ്പന്നമാണ്. കിംഗിലേയും ലേലത്തിലേയും നായകന്മാരുടെ ഭാഷ തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. മലയാളി ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ദി കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്‍ കഥാപാത്രം. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സായി തീയറ്റര്‍ നിറഞ്ഞുനിന്ന മമ്മൂട്ടിയെ പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെയാണ് ഇന്നും എതിരേല്ക്കുന്നത്. ചിത്രത്തിലെ ഡയലോഗുകള്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. മോഹന്‍ലാലിന്റെ ഭാവി പ്രവചിച്ച് റോണ്സണ്, ഇനി വരാന്‍ പോകുന്നത് ഇതാണ്; നടന്റെ മറുപടി വൈറല്‍ മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിച്ച് 1995-ല്‍ പ്രദര്‍ശനത്തിനെത്തിയ ദി കിങ്ങ് അന്ന് തീയറ്ററുകള്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥ രചിച്ച ഈ ചിത്രത്തെ കുറിച്ചുള്ള ചില അറിയാക്കഥകള്‍ പങ്കുവെക്കുകയാണ് അദ്ദേഹമിപ്പോള്‍. കൗമുദി ടി.വിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജി പണിക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് മമ്മൂട്ടിയെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ഒരാളെപ്പോലെയാകാന്‍ എനിക്കു കഴിഞ്ഞു. അത്ര സ്വാതന്ത്ര്യം എനിക്ക് അന്ന് മമ്മൂട്ടി അനുവദിച്ചിരുന്നു. വൈറല്‍ ?ഗായിക റാണു മൊണ്ടേല് വിവാഹിതയായോ? ശ്രദ്ധനേടി പുതിയ ചിത്രങ്ങള്‍! സിനിമയില്‍ വരുന്നതിന് മുന്‍പ് കുറേനാള്‍ ഞാന്‍ മമ്മൂട്ടിയിടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുറുമ എന്ന വീഡിയോ മാഗസിന്റെ എഡിറ്ററും ആയിരുന്നു. നീയത് നോക്ക് എന്നു പറഞ്ഞ് എന്നെ ഏല്‍പ്പിക്കുകയായിരുന്നു. അന്നുതന്നെ വലിയ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാം. പക്ഷെ, എന്തുകൊണ്ടോ അന്ന് എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമായിരുന്നു. മമ്മൂട്ടിയുമായി ഇണങ്ങിയും പിണങ്ങിയുമൊക്കെയായിരുന്നു ആ നാളുകള്‍. പലപ്പോഴും നമ്മുടെ ധാരണകളെ മറികടക്കുന്നത് മറ്റുള്ളവരുടെ ഹൃദയവിശാലത കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് പിന്നീടാണ്. ദി കിംഗ് എന്ന ചിത്രം പിറക്കാനുള്ള പ്രധാന കാരണം എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. മമ്മൂട്ടിയുമായി ഇനി ഒരു സിനിമ ചെയ്യില്ലെന്ന് ഇടയ്ക്ക് ഞാന്‍ വിചാരിച്ചിരുന്നു. കാരണം, ഏകലവ്യന് എന്ന സിനിമയുടെ ഒരു ഔട്ട്ലൈന് ഒരിക്കല്‍ ഞാന്‍ മമ്മൂട്ടിയോട് മദ്രാസില്‍ ചെന്നു പറഞ്ഞിരുന്നു. ‘നമുക്കു ചെയ്യാം’ എന്നു അദ്ദേഹം വാക്കും പറഞ്ഞു. എന്നാല്‍ ചില കാരണങ്ങളാല്‍ നടക്കാതെ പോയി. എങ്കില്‍പ്പിന്നെ ഇനി മമ്മൂട്ടിക്കുവേണ്ടി എഴുതാന്‍ ഈ ജന്മം പുറപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. മമ്മൂട്ടിയുടെ സിനിമയുടെ കാര്യം സംസാരിക്കാന്‍ ഒരിക്കല്‍ ഷാജി കൈലാസും നിര്‍മ്മാതാവ് അക്ബറും കാണാന്‍ വന്നപ്പോള്‍ ആ നീരസം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ആ സമയം തന്നെ ഗസ്റ്റ്ഹൗസില്‍ മമ്മൂട്ടിയുടെ ഫോണ്‍ വന്നു. ഫോണെടുത്തു.’ അവര്‍ വന്നു കാര്യം പറഞ്ഞോയെന്ന് ചോദിച്ചു. മദ്രാസില്‍ നിന്നാണ് കോള്‍. പറഞ്ഞുവെന്നു മാത്രം മറുപടി നല്കി. താന്‍ ഒന്നു നോക്കെന്നായി മമ്മൂട്ടി. പറ്റില്ലെന്നൊക്കെ പറയണമെന്ന് മനസില്‍തോന്നി. പറഞ്ഞില്ല. ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാന്‍ പുറപ്പെടുമ്പോള്‍ മമ്മൂട്ടിയുടെ കാല്‍തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. സ്വന്തം അനുജനെപ്പോലെയാണ് എന്നെയും കണ്ടിരുന്നത്.