ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന് ബിനോ പാലാ നഗരസഭാ ചെയര്‍മാനാകും
കോട്ടയം: പാലാ നഗരസഭാ ചെയര്മാന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്മാന് സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് സി.പി.എം. പിന്മാറി.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ ഒഴിവാക്കിയത്. എല്‍.ഡി.എഫ്. സ്വതന്ത്രയായ ജോസിന് ബിനോയാകും സി.പി.എമ്മിന്റെ പുതിയ ചെയര്മാന് സ്ഥാനാര്‍ഥി. രണ്ടാംവാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ് ജോസിന്.
ബിനു ഒഴികെ ആരെയും തിരഞ്ഞെടുത്താല്‍ അംഗീകരിക്കാമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ബിനുവിനെ ഒഴിവാക്കി ജോസിനെ സ്ഥാനാര്‍ഥിയാക്കിയത്.
അതേസമയം ബിനുവിനെ ഒഴിവാക്കിയതില്‍ സി.പി.എം. പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം.
നഗരസഭയ്ക്കുള്ളില്‍വെച്ച് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ എതിരാളി മാണി സി. കാപ്പന് അനുകൂല നിലപാട് എടുത്തുവെന്ന ആരോപണവുമാണ് ബിനുവിനെ കേരളാ കോണ്‍ഗ്രസിന്