നേപ്പാള്‍ വിമാനദുരന്തം: നാല്‍പ്പത്തിയഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 68 യാത്രക്കാരില്‍ നാല് പേര് ഇന്ത്യക്കാരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.ഇന്ന് രാവിലെയാണ് നെപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവില്‍ നിന്ന് പോയ എടിആര്‍-72 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റണ്‍വേയിലാണ് വിമാനം തകര്‍ന്ന് വീണത്. തകര്‍ന്ന് വീണയുടന്‍ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വര്‍ധിപ്പിച്ചത്.
മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്