രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. 17 ശതമാനമാണ് ഉയര്‍ച്ച.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1150 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.11,558 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയിലാണ് കോവിഡ് കേസുകള്‍ പ്രധാനമായും ഉയരുന്നത്. 461 പേര്‍ക്കാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ട് പേര് മരിക്കുകയും ചെയ്തു. കേസുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന നേരിട്ടപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം നാലുപേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതുവരെ 5,21,751 പേരാണ് രാജ്യത്ത് മഹാമാരിക്ക് മുന്നില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. 17 ശതമാനമാണ് ഉയര്‍ച്ച. ശനിയാഴ്ച 975 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
ദേശീയ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 186.51 കോടി ഡോസ് വാക്സിന് വിതരണം ചെയ്തു.