വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്കാന് രണ്ടു വര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്കാന് രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം നല്കാന് വേണ്ടത് 83.1 കോടി രൂപയാണെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.ഈ തുക ഒറ്റയടിക്ക് നല്കാന് നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശേഷിയില്ല. ഘട്ടംഘട്ടമായേ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കൂ.
ഓരോ മാസവും 3.46 കോടി രൂപ വീതം ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കാമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. മുന്‍ഗണനാക്രമത്തില്‍ ആയിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയെന്നും മാനേജ്മെന്റ് വ്യക്തമാക്കി