കരിപ്പൂരിൽ സ്വർണ്ണവേട്ട: റൈസ് കുക്കറിലും എയർ ഫ്രൈയറിലുമായി കടത്താൻ ശ്രമിച്ച 2.25 കോടി സ്വർണ്ണം പിടികൂടി
കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. രണ്ടു കേസിലും സ്വർണ്ണം കേരളത്തിനു പുറത്തുള്ള ആളുകൾക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.