വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്
കല്‍പ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്. പനമരം പുഴയില്‍ തുണിയലക്കാന്‍ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരുക്കേറ്റ സരിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പനമരം പുഴയില്‍ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. കുറച്ച് കാലമായി പുഴയില്‍ മുതലയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികളില്‍ പലരും പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ യുവതിയെ മുതല ആക്രമിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ് അടക്കം രംഗത്തെത്തിയിട്ടുണ്ട്.